കൊച്ചി: രാഹുൽ മാങ്കൂട്ടത്തിനെതിരെ എടുത്ത നടപടിയിൽ യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. “അറബിക്കടൽ ഇരമ്പി വന്നാലും എടുത്ത നിലപാടിൽ മാറ്റമുണ്ടാകില്ല,” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയുടെ ബോധ്യങ്ങളിൽ നിന്ന് കൂട്ടായി എടുത്ത തീരുമാനമാണ് ഇതെന്ന് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.
രാഹുലിനെതിരെ സ്വീകരിച്ച അച്ചടക്ക നടപടി സംസ്ഥാനത്ത് വലിയ ചർച്ചാവിഷയം ആയ സാഹചര്യത്തിലാണ്, നടപടിയിൽ വെള്ളം ചേർക്കേണ്ടതില്ലെന്ന ശക്തമായ നിലപാട് വി.ഡി. സതീശൻ പ്രഖ്യാപിച്ചത്. പാർട്ടിയിൽ അച്ചടക്കം പാലിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. ഏതെങ്കിലും ഒരു വ്യക്തിക്ക് വേണ്ടി നിലപാടുകൾ മാറ്റാൻ കഴിയില്ല. നേതൃത്വം പൂർണ്ണ ബോധ്യത്തോടെയാണ് ഈ വിഷയത്തിൽ ഇടപെട്ടതെന്നും സതീശൻ കൂട്ടിച്ചേർത്തു.
![]()
