Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » കെ.വി തോമസിൻ്റെ വിമാനയാത്രക്ക് 5 ലക്ഷം കൂടി അനുവദിച്ചു; പറന്ന് പറന്ന് ജനങ്ങളെ സേവിക്കുന്ന കെ.വി തോമസ് !

കെ.വി തോമസിൻ്റെ വിമാനയാത്രക്ക് 5 ലക്ഷം കൂടി അനുവദിച്ചു; പറന്ന് പറന്ന് ജനങ്ങളെ സേവിക്കുന്ന കെ.വി തോമസ് !

kerala leader By kerala leader November 18, 2025 2 Min Read
Share

​തിരുവനന്തപുരം: ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി. തോമസിന്റെ വിമാനയാത്രയ്ക്ക് വ ഖജനാവിൽ നിന്ന് അധിക ഫണ്ട് അനുവദിച്ചു. അദ്ദേഹത്തിൻ്റെ യാത്രാച്ചെലവിനായി അഞ്ച് ലക്ഷം രൂപയാണ് അധികമായി അനുവദിച്ചുകൊണ്ട് ധന ബജറ്റ് വിംഗ് ഉത്തരവിറക്കിയത്.

Contents
​💰 11.31 ലക്ഷം രൂപയുടെ ആവശ്യം​❓ സംസ്ഥാനത്തിന് എന്ത് ഗുണം?

​2052- 092- 93- 04- 1 എന്ന ശീർഷകത്തിലാണ് അധിക ഫണ്ട് അനുവദിച്ചിട്ടുള്ളത്. വിമാന ടിക്കറ്റുകൾ എടുത്ത ഒഡെപ്പെക്കിനാണ് തുക കൈമാറുക. റെസിഡൻ്റ് കമ്മീഷണറുടെ യാത്രാച്ചെലവും ഈ ശീർഷകത്തിൽ നിന്നാണ് അനുവദിക്കുന്നത്. നിലവിലെ ഉത്തരവിലും ഇരുവരുടേയും യാത്രയ്ക്കാണ് ഫണ്ട് എന്നാണുള്ളതെങ്കിലും, ഈ ശീർഷകത്തിലെ തുകയുടെ 90 ശതമാനവും കെ.വി. തോമസിന്റെ വിമാനയാത്രകൾക്കായാണ് ചെലവഴിക്കുന്നത്.

​💰 11.31 ലക്ഷം രൂപയുടെ ആവശ്യം

ഈ ശീർഷകത്തിൽ 5 ലക്ഷം രൂപയായിരുന്നു ഈ സാമ്പത്തിക വർഷത്തെ ബജറ്റ് വിഹിതം. എന്നാൽ ഇത് പോരെന്നും 6.31 ലക്ഷം രൂപ കൂടി അധികമായി അനുവദിക്കണമെന്നും പൊതുഭരണ വകുപ്പ് സബ്ജക്ട് കമ്മിറ്റിയിൽ ആവശ്യപ്പെട്ടിരുന്നു. കെ. വി. തോമസിൻ്റെ വിമാനയാത്രയ്ക്ക് ഈ തുക ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മൊത്തം 11.31 ലക്ഷം രൂപ അനുവദിക്കണമെന്ന ആവശ്യം പൊതുഭരണ വകുപ്പ് മുന്നോട്ട് വെച്ചത്. ഈ ആവശ്യം അംഗീകരിച്ചതിനെ തുടർന്നാണ് ഇപ്പോൾ ഉത്തരവിറങ്ങിയിരിക്കുന്നത്.

​❓ സംസ്ഥാനത്തിന് എന്ത് ഗുണം?

​കാബിനറ്റ് റാങ്കോടുകൂടി കെ.വി. തോമസിനെ ഡൽഹിയിൽ നിയമിച്ചിട്ട് സംസ്ഥാനത്തിന് കാര്യമായ ഗുണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന വിമർശനം ശക്തമാവുകയാണ്. സാമ്പത്തിക വർഷം അവസാനിക്കാൻ ഇനിയും നാല് മാസങ്ങൾ ശേഷിക്കെ, കെ.വി. തോമസ് നിരവധി കേരള-ഡൽഹി യാത്രകൾ നടത്തുമെന്നും ഖജനാവിൽ നിന്ന് ഇനിയും ലക്ഷങ്ങൾ ചെലവഴിക്കപ്പെടുമെന്നും വ്യക്തമാണ്.

​മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയൻ്റെ “മാസപ്പടി കേസ്” ഉയർന്നപ്പോൾ നിർമല സീതാരാമനും മുഖ്യമന്ത്രിയുമായി ഡൽഹിയിൽ രഹസ്യ ചർച്ചയ്ക്ക് കെ.വി. തോമസ് ചരട് വലിച്ചത്. ഉദിഷ്ട കാര്യത്തിന് ഉപകാരസ്മരണ പോലെയാണ് കെ.വി തോമസിന് ഇപ്പോൾ ലഭിച്ച 5 ലക്ഷവും. പിണറായി പണം കൊടുക്കാൻ പറഞ്ഞാൽ മറുവാക്ക് പറയാതെ പണം എടുത്ത് കൊടുക്കുക എന്ന ധർമ്മം ആണ് ബാലഗോപാലിൻ്റേത്. അല്ലെങ്കിൽ തെറിക്കുക ബാലഗോപാലിൻ്റെ കസേരയാവും.

TAGGED: Additional Fund, Kerala leader, KV Thomas, OPEPC, അധിക ഫണ്ട്, കെ.വി. തോമസ്, ഡൽഹി പ്രത്യേക പ്രതിനിധി, പിണറായി സർക്കാർ, പൊതുഭരണ വകുപ്പ്, യാത്രാച്ചെലവ്, വിമാനയാത്ര
kerala leader November 18, 2025 November 18, 2025
Share This Article
Facebook Twitter Copy Link Print
Previous Article നിയമ അധ്യാപകർക്ക് ആശ്വാസം: പെൻഷന് ബാർ കൗൺസിൽ പ്രാക്ടീസ് കാലയളവും കണക്കിലെടുക്കാം; ഹൈക്കോടതി വിധി
Next Article ഇതെന്ത് സർക്കാർ ! ശബരിമലയിൽ ഭയാനകമായ സാഹചര്യം, ഭക്തർക്ക് കുടിവെള്ളം പോലും ഇല്ല; ശബരിമലയിൽ ഹൈക്കോടതി ഇടപെടൽ ആവശ്യപ്പെട്ട് വി.ഡി. സതീശൻ

Recent Posts

  • യുക്രെയ്ൻ തീരത്ത് വീണ്ടും ഭീതി: റഷ്യൻ-യുക്രെയ്ൻ ആക്രമണത്തിനിടയിൽ 13 ഇന്ത്യൻ നാവികർ കപ്പലിൽ കുടുങ്ങി
  • ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ
  • ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്
  • നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ
  • റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം
  • ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ സമയം ; 21.68 ലക്ഷം പേർ പൂർത്തിയാക്കി

You Might Also Like

യുക്രെയ്ൻ തീരത്ത് വീണ്ടും ഭീതി: റഷ്യൻ-യുക്രെയ്ൻ ആക്രമണത്തിനിടയിൽ 13 ഇന്ത്യൻ നാവികർ കപ്പലിൽ കുടുങ്ങി

News World

ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ

health News

ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്

Business News

നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala Politics News Politics Tamil Nadu
Welcome Back!

Sign in to your account

Lost your password?