Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » പഞ്ചായത്തുകളുടെ ഫണ്ട് വെട്ടികുറയ്ക്കും! കൊടുക്കാനുള്ളത് 3253 കോടി; ഇത് 1000 കോടിയിൽ ഒതുക്കാൻ കെ.എൻ. ബാലഗോപാൽ

പഞ്ചായത്തുകളുടെ ഫണ്ട് വെട്ടികുറയ്ക്കും! കൊടുക്കാനുള്ളത് 3253 കോടി; ഇത് 1000 കോടിയിൽ ഒതുക്കാൻ കെ.എൻ. ബാലഗോപാൽ

kerala leader By kerala leader November 9, 2025 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകൾക്ക് അനുവദിച്ച ബജറ്റ് വിഹിതത്തിൽ വൻ വെട്ടിക്കുറവ് വരുത്താൻ ധനവകുപ്പ് നീക്കം. ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇനി നാല് മാസം മാത്രം അവശേഷിക്കെ, 4412.89 കോടി രൂപ അനുവദിച്ച സ്ഥാനത്ത് ഗ്രാമ പഞ്ചായത്തുകൾക്ക് നൽകിയിട്ടുള്ളത് 1159 കോടി രൂപ മാത്രം. പ്ലാനിംഗ് ബോർഡിന്റെ ഔദ്യോഗിക രേഖകളായ ‘പ്ലാൻ സ്പേസ്’ ആണ് ഈ കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നത്.

​ബാക്കി 3253 കോടി രൂപയുടെ വിഹിതം ഇനി പഞ്ചായത്തുകൾക്ക് ലഭിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നവംബർ 13-നകം തദ്ദേശ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതോടെ ഫണ്ട് വിതരണം പൂർണ്ണമായും നിലയ്ക്കും. തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്നതുവരെ ഇനി പഞ്ചായത്തുകൾക്ക് പണം ലഭിക്കില്ല.

​ഈ പ്രതിസന്ധിക്ക് പിന്നാലെ രണ്ട് മാസങ്ങൾക്കകം നിയമസഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടവും നിലവിൽ വരും. അതോടെ, സാമ്പത്തിക വർഷം അവസാനിക്കാൻ നാല് മാസമുണ്ടെങ്കിൽ പോലും രണ്ട് മാസം മാത്രമായിരിക്കും പ്രവർത്തിക്കാൻ സാധിക്കുക.

​ബാക്കിയുള്ള 3253 കോടിയിൽ പരമാവധി 1000 കോടി രൂപ മാത്രം നൽകി ഈ സാമ്പത്തിക വർഷത്തെ പ്രതിസന്ധി മറികടക്കാനാണ് ധനവകുപ്പ് ശ്രമം. ഇ ഗ്രാമപഞ്ചായത്തുകൾക്ക് ബജറ്റ് വിഹിതത്തിന്റെ അമ്പത് ശതമാനത്തിൽ താഴെ മാത്രമായിരിക്കും ലഭിക്കുക. തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കുമ്പോൾ പഞ്ചായത്ത് രാജ് സംവിധാനങ്ങളെ എങ്ങനെ കഴുത്ത് ഞെരിച്ചു കൊല്ലാം എന്ന ഗവേഷണത്തിലാണ് ധനമന്ത്രി കെ.എൻ ബാലഗോപാലും സംഘവും ഏർപ്പെട്ടിരിക്കുന്നതെന്നും വിമർശനം ഉയരുന്നുണ്ട്. ഫണ്ട് വെട്ടിക്കുറയ്ക്കുന്ന നടപടി പ്രാദേശിക വികസന പ്രവർത്തനങ്ങളെ പൂർണ്ണമായും സ്തംഭിപ്പിക്കും.

Loading

TAGGED: Budget Allocation, finance department kerala, Finance Minister, Kerala leader, KN Balagopal, Panchayat Fund, ഗ്രാമ പഞ്ചായത്ത്
kerala leader November 9, 2025 November 9, 2025
Share This Article
Facebook Twitter Copy Link Print
Previous Article പാരമ്പര്യത്തിന്റെ പടിവാതിൽ കടന്ന്: വോട്ട് തേടി കവടിയാർ കൊട്ടാരത്തിൽ കെ.എസ് ശബരിനാഥൻ
Next Article തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്: കാത്തിരിപ്പിന് വിരാമം, സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽ വരും

Recent Posts

  • പീഡനക്കേസ്: യഷ് ദയാൽ ഐപിഎല്ലിൽ നിന്ന് പുറത്തേക്ക്; ആർസിബിയിൽ തുടരും, പക്ഷേ കളിക്കില്ല!
  • ബേപ്പൂരിൽ അൻവർ ! കോഴിക്കോട് 12 നിയമസഭ മണ്ഡലങ്ങളിലും യു ഡി എഫ് ജയം പ്രവചിച്ച് കനഗൊലു
  • ശമ്പള പരിഷ്‌കരണ കമ്മീഷൻ പ്രവർത്തനം സ്തംഭനാവസ്ഥയിൽ; ഒരു മാസം പിന്നിട്ടിട്ടും ജീവനക്കാർ ചുമതലയേറ്റില്ല | Kerala Salary Revision Commission News
  • മുഖ്യമന്ത്രിയുടെ ഓഫിസിന് എന്ത് പറ്റി? ശശിയും പ്രദീപ് കുമാറും ഒഴിഞ്ഞു
  • മുഖ്യമന്ത്രിയുടെ പി.എ സ്ഥാനം ഒഴിഞ്ഞ് സുനിഷ് ! ഭരണമാറ്റം ഉറപ്പിച്ച് ഇൻ്റലിജൻസ് റിപ്പോർട്ട്
  • 1,160 കുട്ടികളുടെ ഭാവി മാറ്റിയ പ്രശാന്ത് പുറത്ത്; വോട്ട് തട്ടാൻ ‘ഉന്നതി’യുമായി എൽ.ഡി.എഫ് രംഗത്ത്: കേരളം കാണുന്നത് പച്ചയായ വഞ്ചന!

You Might Also Like

പീഡനക്കേസ്: യഷ് ദയാൽ ഐപിഎല്ലിൽ നിന്ന് പുറത്തേക്ക്; ആർസിബിയിൽ തുടരും, പക്ഷേ കളിക്കില്ല!

News Sports

ബേപ്പൂരിൽ അൻവർ ! കോഴിക്കോട് 12 നിയമസഭ മണ്ഡലങ്ങളിലും യു ഡി എഫ് ജയം പ്രവചിച്ച് കനഗൊലു

Kerala Politics News
Kerala Government secretariat

ശമ്പള പരിഷ്‌കരണ കമ്മീഷൻ പ്രവർത്തനം സ്തംഭനാവസ്ഥയിൽ; ഒരു മാസം പിന്നിട്ടിട്ടും ജീവനക്കാർ ചുമതലയേറ്റില്ല | Kerala Salary Revision Commission News

Kerala Politics News

മുഖ്യമന്ത്രിയുടെ ഓഫിസിന് എന്ത് പറ്റി? ശശിയും പ്രദീപ് കുമാറും ഒഴിഞ്ഞു

Kerala Politics News
Welcome Back!

Sign in to your account

Lost your password?