Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ജി.സുധാകരനെ മെരുക്കാൻ വി.എസിൻ്റെ മകനെ സ്ഥാനാർത്ഥിയാക്കും; സലാമിനെ കായംകുളത്തേക്ക് കടത്തും!

ജി.സുധാകരനെ മെരുക്കാൻ വി.എസിൻ്റെ മകനെ സ്ഥാനാർത്ഥിയാക്കും; സലാമിനെ കായംകുളത്തേക്ക് കടത്തും!

Kerala Leader By Kerala Leader October 22, 2025 1 Min Read
Share
G Sudhakaran VA Arunkumar and H Salam
G Sudhakaran VA Arunkumar and H Salam

തിരുവനന്തപുരം: ആസന്നമായ തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം കനത്ത വെല്ലുവിളിയാകുമെന്ന ഉറപ്പായതോടെ മുഖം മിനുക്കാനുള്ള നിർണ്ണായക നീക്കങ്ങളുമായി സി.പി.എം നേതൃത്വം. ഭരണ വിരുദ്ധ വികാരത്തിനൊപ്പം ശബരിമലയിലെ മോഷണവുമായി ബന്ധപ്പെട്ട വിവാദങ്ങളും എൽ.ഡി.എഫ് സർക്കാരിന് തിരിച്ചടിയായിട്ടുണ്ട്. ഈ സാഹചര്യത്തിൽ, 2021-ലെ തന്ത്രങ്ങളിൽ മാറ്റം വരുത്തി കൂടുതൽ പുതുമുഖങ്ങളെ സ്ഥാനാർത്ഥികളാക്കാനാണ് പാർട്ടി ആലോചിക്കുന്നത്.

​പുതുമുഖങ്ങളെ അവതരിപ്പിക്കുന്നതിലൂടെ ഭരണവിരുദ്ധ വികാരം മറികടക്കാമെന്നാണ് സി.പി.എം കരുതുന്നത്. ഇതിന്റെ ഭാഗമായി അന്തരിച്ച ജനപ്രിയ നേതാവ് വി.എസ്. അച്യുതാനന്ദൻ്റെ മകൻ വി.എ. അരുൺകുമാറിനെ സ്ഥാനാർത്ഥിയാക്കാൻ പാർട്ടി പദ്ധതിയിടുന്നു. വി.എസിൻ്റെ ജന്മനാടായ അമ്പലപ്പുഴയിലായിരിക്കും അരുൺകുമാർ മത്സരിക്കുക.

​ഇവിടെയാണ് മറ്റൊരു നിർണ്ണായക നീക്കത്തിന് കളമൊരുങ്ങുന്നത്. അമ്പലപ്പുഴയിലെ നിലവിലെ എം.എൽ.എയും ജി. സുധാകരൻ്റെ എതിർ ചേരിയിലുള്ളയാളുമായ എച്ച്. സലാമിനെ മണ്ഡലം മാറ്റി കായംകുളത്തേക്ക് മത്സരിപ്പിക്കാനാണ് ആലോചന. കായംകുളത്തെ സി.പി.എം എം.എൽ.എ പ്രതിഭാ ഹരിക്ക് ഇത്തവണ സീറ്റ് ലഭിക്കില്ലെന്നാണ് സൂചന.

സലാമിന് വേണ്ടി കായംകുളം സീറ്റിൽ മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ മന്ത്രി മുഹമ്മദ് റിയാസ് ശക്തമായി പിടിമുറുക്കുന്നുണ്ട്.
​അമ്പലപ്പുഴയിൽ അരുൺകുമാറിനെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ പാർട്ടി പ്രവർത്തകരിലും പൊതുജനങ്ങളിലും ഒരുപോലെ ആവേശമുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്.

എന്നാൽ, ഈ പരീക്ഷണങ്ങൾ ഭരണവിരുദ്ധ വികാരം മറികടന്ന് വിജയത്തിൽ എത്തുമോ എന്ന് കണ്ടറിയണം. കാരണം അത്രമേൽ ശക്തമാണ് സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരം.

Loading

TAGGED: Alappuzha, Amabalappuzha, Anti-Incumbency Kerala, CPIM, CPM Candidate List Kerala, G Sudhakaran, H Salam, H Salam Kayamkulam, Kayamkulam, Kerala Election 2025, VA Arunkumar, VA Arunkumar Ambabalappuzha, VS Achuthanandan Son
Kerala Leader October 22, 2025 October 22, 2025
Share This Article
Facebook Twitter Copy Link Print
Previous Article V Sivankutty ഹിജാബ് വിവാദം: പരിഹരിച്ച വിഷയത്തിൽ മന്ത്രി വി. ശിവൻകുട്ടി വർഗീയത കലർത്തുന്നുവെന്ന് ആക്ഷേപം
Next Article PA Muhammad Riyas, MA Baby and Dr TM Thomas Isaac കൂട്ടുകാരന് സീറ്റ് വേണം! പാര മുഹമ്മദ് റിയാസ്; കളത്തിലിറങ്ങി എം എ ബേബി

Recent Posts

  • അതിശക്തമായ ഭരണ വിരുദ്ധ വികാരം, ഒപ്പം അനാരോഗ്യവും; ഉറപ്പാണ് ശിവൻകുട്ടിയുടെ തോൽവി ! നേമത്ത് മൽസരം ശബരിയും രാജീവും തമ്മിൽ
  • കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം; ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഈദുൽ ഫിത്ർ ആശംസകളുമായി വി.ഡി. സതീശൻ
  • കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ; മാസപ്പിറ ദൃശ്യമായി | Eid Al Fitr 2026 Kerala
  • ​’പാർട്ടിയാണ് വലുത്, ഞാൻ ചെറുതും’; കണ്ണൂരിൽ അയഞ്ഞ് സുധാകരൻ
  • ശബരിനാഥൻ കളി മാറ്റി; നേമത്ത് കടുത്ത ത്രികോണ മൽസരമെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്
  • തിരഞ്ഞെടുപ്പ് ഡ്യൂട്ടി: പോളിംഗ് ഉദ്യോഗസ്ഥരുടെ വിന്യാസത്തിന് ‘ഓർഡർ’ റെഡി; കർശന സമയക്രമം പുറപ്പെടുവിച്ചു

You Might Also Like

അതിശക്തമായ ഭരണ വിരുദ്ധ വികാരം, ഒപ്പം അനാരോഗ്യവും; ഉറപ്പാണ് ശിവൻകുട്ടിയുടെ തോൽവി ! നേമത്ത് മൽസരം ശബരിയും രാജീവും തമ്മിൽ

Kerala Politics News

കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം; ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഈദുൽ ഫിത്ർ ആശംസകളുമായി വി.ഡി. സതീശൻ

Kerala Politics News

കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ; മാസപ്പിറ ദൃശ്യമായി | Eid Al Fitr 2026 Kerala

Kerala Politics News

​’പാർട്ടിയാണ് വലുത്, ഞാൻ ചെറുതും’; കണ്ണൂരിൽ അയഞ്ഞ് സുധാകരൻ

Kerala Politics News
Welcome Back!

Sign in to your account

Lost your password?