Tag: സെക്രട്ടറിയേറ്റ്

Kerala Politics News 1 Min Read

​ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങൾക്കും വേണ്ട! തോൽവി ഭീതിയിൽ സെക്രട്ടറിയേറ്റ് ‘നാഥനില്ലാ കളരി’; മുഖ്യമന്ത്രിയും മന്ത്രിമാരും ഓഫീസുകളിൽ എത്തുന്നില്ല

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം മുന്നിൽക്കണ്ട് ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് നിശ്ചലമാകുന്നു. വോട്ടെടുപ്പ് കഴിഞ്ഞതോടെ ഭരണത്തുടർച്ചയുണ്ടാകില്ലെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടുകൾ പുറത്തുവന്നതോടെ മുഖ്യമന്ത്രിയും മന്ത്രിമാരും തങ്ങളുടെ ഔദ്യോഗിക വസതികളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. 'ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങൾക്കും വേണ്ട' എന്ന മനോഭാവമാണ് ഭരണപക്ഷത്തിന് ജനങ്ങളോടെന്ന പരിഹാസം ഇതിനോടകം ഉയർന്നു കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടറിയേറ്റിലെ ഓഫീസിലേക്ക് എത്തിയിട്ടില്ല. പ്രധാനപ്പെട്ട ഫയലുകളിൽ ഒപ്പിടുന്നതും ചർച്ചകൾ നടത്തുന്നതും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ്.

Kerala Politics News 1 Min Read

​’പേടിച്ചു പോയെന്ന് പറഞ്ഞേക്ക്’!; സെക്രട്ടറിയേറ്റിന് മുന്നിൽ സതീശന്റെ പോസ്റ്റർ, കണ്മുന്നിലൂടെ പിണറായിയുടെ ഒന്നാം നമ്പർ കാർ; ചർച്ചയായി വൈറൽ ചിത്രം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഭരണ-പ്രതിപക്ഷ പോര് മുറുകുന്നതിനിടെ സോഷ്യൽ മീഡിയയിൽ തരംഗമായി ഒരു ചിത്രം. തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ മെയിൻ ഗേറ്റിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പടുകൂറ്റൻ ഫ്ലക്സ് ബോർഡും അതിന് മുന്നിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വാഹനം കടന്നുപോകുന്നതുമാണ് ചിത്രത്തിലുള്ളത്. ​കേരള സെക്രട്ടറിയേറ്റ് അസോസിയേഷൻ സ്ഥാപിച്ച ബോർഡിൽ വിരൽ ചൂണ്ടി നിൽക്കുന്ന വി.ഡി. സതീശന്റെ ചിത്രത്തോടൊപ്പം "പേടിച്ചു പോയെന്ന് പറഞ്ഞേക്ക്..." എന്ന വാചകമാണ് കുറിച്ചിരിക്കുന്നത്.