തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള വാക്പോര് മുറുകുന്നതിനിടെ, പരസ്യ സംവാദത്തിനുള്ള വെല്ലുവിളിയിൽ നിന്ന് മുഖ്യമന്ത്രി പിന്നോട്ട് പോയത് ചർച്ചയാകുന്നു. ലൈഫ് മിഷൻ, കെ-റെയിൽ, കിഫ്ബി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മറുപടി തേടി സതീശനോട് ചോദ്യങ്ങൾ ഉന്നയിച്ച് പോർമുഖം തുറന്നത് മുഖ്യമന്ത്രിയായിരുന്നു. എന്നാൽ, സതീശൻ ചോദ്യങ്ങൾക്ക് അക്കമിട്ട് മറുപടി നൽകുകയും, ഇതേ വിഷയങ്ങളിൽ പരസ്യ സംവാദത്തിന് മുഖ്യമന്ത്രി തയ്യാറുണ്ടോ എന്ന് തിരിച്ച് വെല്ലുവിളിക്കുകയും…
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള രാഷ്ട്രീയ പോര് പുതിയ തലത്തിലേക്ക്. മുഖ്യമന്ത്രി ഉന്നയിച്ച ചോദ്യങ്ങൾക്ക് അക്കമിട്ട് മറുപടി നൽകിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എല്ലാ വിഷയങ്ങളിലും പരസ്യ സംവാദത്തിന് തയാറാണെന്ന് പ്രഖ്യാപിച്ചു. സ്ഥലവും തീയതിയും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും അദ്ദേഹം വെല്ലുവിളിച്ചു. മുഖ്യമന്ത്രി ഉന്നയിച്ച ലൈഫ് മിഷൻ, വിഴിഞ്ഞം തുറമുഖം, കിഫ്ബി, കെ-ഫോൺ, കെ-റെയിൽ, തീരദേശ ഹൈവേ, ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള പത്ത്…
തിരുവനന്തപുരം: തെരഞ്ഞെടുപ്പുകളിൽ അജണ്ട നിശ്ചയിക്കുന്നവർ വിജയിക്കുന്നു എന്ന തന്ത്രം തദ്ദേശ തെരഞ്ഞെടുപ്പിലും യു.ഡി.എഫ്. ആവർത്തിക്കുന്നു. 2021 നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളിലും 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലും അജണ്ട നിർണ്ണയിച്ചത് യു.ഡി.എഫ്. ആയിരുന്നു. അതിന്റെ പിന്നാലെ പോകാനായിരുന്നു എൽ.ഡി.എഫിന്റെ വിധി. യു.ഡി.എഫ്. ആധിപത്യം കണക്കുകളിൽ: 2021-ന് ശേഷം നടന്ന 27 തെരഞ്ഞെടുപ്പ് പോരാട്ടങ്ങളിൽ 25-ലും യു.ഡി.എഫ്. വിജയിച്ചത് കൃത്യമായ അജണ്ട നിശ്ചയിച്ചതിന്റെ ബലത്തിലാണ്. ഒമ്പതിനും പതിനൊന്നിനും നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും…
തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത തുടർച്ചയായി തകർന്നു വീഴുന്നതിന് പിന്നിൽ വൻ അഴിമതിയും ഗുരുതരമായ എൻജിനീയറിങ്ങ് പിഴവുകളുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ദേശീയപാത നിർമ്മാണത്തിൻ്റെ ക്രെഡിറ്റ് ഏറ്റെടുത്ത് റീൽസ് ഇട്ട് ആഘോഷമാക്കുന്നവർ അപകടങ്ങളുടെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു. ദേശീയപാത നിർമ്മാണത്തിൻ്റെ ഭാഗമായുള്ള അപകടങ്ങൾ സംസ്ഥാനത്ത് തുടർക്കഥയാവുകയാണ്. സുരക്ഷാ ക്രമീകരണങ്ങളൊന്നും പാലിക്കാതെയാണ് പലയിടത്തും നിർമ്മാണം പുരോഗമിക്കുന്നത്. അടുത്തിടെ ആലപ്പുഴയിൽ ഗർഡർ ഇളകി വീണ് ഒരാൾ മരിച്ചിരുന്നു. ഇതിന്…
കോഴിക്കോട്: കോൺഗ്രസ് രാഷ്ട്രീയത്തിൽ വീണ്ടും രാഹുൽ വിഷയം കത്തുന്നു. ഭരണം ലക്ഷ്യമിടുന്നുണ്ടെങ്കിൽ, ചില നേതാക്കളുടെ 'മാങ്കൂട്ടം' മനോഭാവം ഒഴിവാക്കണമെന്നും, രണ്ടും ഒരുമിച്ച് നടക്കില്ലെന്നും മുതിർന്ന നേതാക്കൾക്കിടയിൽ അഭിപ്രായമുയരുന്നു. രാഹുലിനെതിരെ എത്രയും പെട്ടെന്ന് പുറത്താക്കൽ നടപടി സ്വീകരിക്കണമെന്നാണ് ഒരു വിഭാഗം ശക്തമായി ആവശ്യപ്പെടുന്നത്. ആദ്യഘട്ടത്തിലെ സസ്‌പെൻഷൻ നടപടി ശരിയായിരുന്നെങ്കിലും, നിലവിലെ സാഹചര്യത്തിൽ പുറത്താക്കൽ മാത്രമാണ് ഏക പോംവഴിയെന്നും, ഈ വിഷയത്തിൽ ഇനിയും വെള്ളപൂശാൻ ശ്രമിച്ചാൽ നാല് മാസം കഴിഞ്ഞ് പിണറായി വിജയൻ…
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം നീക്കം ചെയ്ത സംഭവത്തിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. സംഭവം രാഷ്ട്രീയമായി എടുത്ത തീരുമാനമാണെന്നും, സ്വർണം പുറത്തേക്ക് കൊണ്ടുപോയതിനെക്കുറിച്ച് കടകംപള്ളി സുരേന്ദ്രന് അറിവുണ്ടായിരുന്നുവെന്നും സതീശൻ പറഞ്ഞു. "പത്മകുമാർ തന്ത്രിക്കെതിരെ മാത്രമല്ല മൊഴി നൽകിയിരിക്കുന്നത്. തന്ത്രിക്ക് അറിയാമായിരുന്നു. അക്കാര്യം ബോർഡ് അംഗങ്ങളെയും ദേവസ്വം വകുപ്പിനെയും അറിയിച്ചിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്. മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെയും അറിയിച്ചിരുന്നു എന്നതാണ്…
കോട്ടയം: ദ്വാരപാലക ശിൽപം മോഷണം പോയ സംഭവത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ്റെ മാനം 'രണ്ട് കോടിയിൽ നിന്ന് പത്ത് ലക്ഷമായി കുറഞ്ഞെന്ന്' പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മോഷണക്കേസിലെ പ്രതികളായ പത്മകുമാറും വാസുവും അറസ്റ്റിലായതോടെയാണ് മന്ത്രിയുടെ നഷ്ടപരിഹാര തുക കുറഞ്ഞതെന്ന് സതീശൻ ആരോപിച്ചു. "ദ്വാരപാലക ശിൽപം ഏത് കോടീശ്വരനാണ് നൽകിയതെന്ന് കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കണമെന്ന് പറഞ്ഞതിനാണ് എനിക്ക് നോട്ടീസ് അയച്ചത്. നോട്ടീസ് നൽകിയപ്പോൾ രണ്ട് കോടിയായിരുന്ന നഷ്ടപരിഹാരം കോടതിയിൽ എത്തിയപ്പോൾ…
പാലക്കാട് : തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഉജ്ജ്വല വിജയമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാരിന്റെ തെറ്റുകൾക്കെതിരെ അതിശക്തമായ ആക്രമണം നടത്തുമ്പോഴും, എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള ബദൽ പദ്ധതികളുമായാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഗുണനിലവാരമുള്ള ചർച്ചകൾക്ക് വഴിവെക്കണമെന്നാണ് യു.ഡി.എഫിന്റെ ആഗ്രഹം. ഒൻപതര വർഷം അധികാരത്തിലിരുന്ന സർക്കാരിനെതിരെ കുറ്റപത്രം സമർപ്പിച്ചുകൊണ്ട് ജനങ്ങളുടെ കോടതിയിൽ വിചാരണ ചെയ്യാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഈ കുറ്റപത്രം എല്ലാ വീടുകളിലും എത്തിക്കുമെന്നും സതീശൻ പറഞ്ഞു.…
കൊച്ചി:തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള യു.ഡി.എഫിന്റെ പ്രകടനപത്രിക "നടപ്പാക്കാൻ സാധിക്കുമെന്ന് പൂർണമായി ബോധ്യമുള്ള പദ്ധതികൾ" ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിശദമായ പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് പത്രിക അവതരിപ്പിക്കുന്നത്. അഞ്ചു വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും അടിസ്ഥാനപരമായ മാറ്റം വരുത്താൻ സാധിക്കുമെന്നും യു.ഡി.എഫ് പ്രകടനപത്രിക "കേരളം നിറഞ്ഞ ഹൃദയത്തോടെ സ്വീകരിക്കുമെന്നും" അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പ്രധാന പ്രഖ്യാപനങ്ങൾ യു.ഡി.എഫ് പ്രകടനപത്രികയിലെ പ്രധാന പദ്ധതികൾ താഴെക്കൊടുക്കുന്നു: 🛑 CPM-നെതിരെ രൂക്ഷ വിമർശനം നോമിനേഷൻ…
തിരുവനന്തപുരം: ജനാധിപത്യത്തെ കശാപ്പ് ചെയ്താണ് തിരഞ്ഞെടുപ്പിന് മുൻപേ കണ്ണൂരിൽ സി.പി.എം സ്ഥാനാർത്ഥികൾ വിജയം ആഘോഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ഗുണ്ടായിസം കാട്ടിയും ഭയപ്പെടുത്തിയും എതിർ സ്ഥാനാർത്ഥികളെയോ എതിർ രാഷ്ട്രീയത്തെയോ അനുവദിക്കാത്ത ഒരു പാർട്ടിയുടെ 'കാടത്തമാണ്' സി.പി.എമ്മിന്റെ ആഘോഷങ്ങളിലൂടെ പുറത്തു വരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന സെക്രട്ടറിയുടെ വാർഡിൽ പോലും സി.പി.എം ക്രിമിനലുകൾ യു.ഡി.എഫ് സ്ഥാനാർത്ഥികളാകാൻ തയ്യാറായവരെ ഭീഷണിപ്പെടുത്തി. "പഞ്ചായത്തിലും സ്വന്തം വാർഡിലും ജില്ലയിലും ജനാധിപത്യവും സ്വാതന്ത്ര്യവും അനുവദിക്കാത്ത…
Sign in to your account