തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും കണ്ണീരൊപ്പി എന്ന പേരിൽ നടപ്പിലാക്കിയ മെഡിസെപ് പദ്ധതി ഇപ്പോൾ 'പച്ചയായ പകൽക്കൊള്ള'യായി മാറുന്നു. അർഹമായ ചികിത്സാ ആനുകൂല്യങ്ങൾക്കായി സമർപ്പിച്ച 1.25 ലക്ഷം ക്ലെയിമുകളാണ് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇൻഷുറൻസ് കമ്പനികൾ വലിച്ചെറിഞ്ഞത്. ഇത്തരത്തിൽ ജീവനക്കാർക്ക് ലഭിക്കേണ്ട 100 കോടിയോളം രൂപയാണ് കമ്പനികൾ വെട്ടിച്ചത്. സർക്കാരാകട്ടെ, ഈ കൊള്ളയ്ക്ക് കൂട്ടുനിൽക്കുന്ന കാഴ്ചക്കാരനായി മാറി നിൽക്കുകയാണ്. 1.25 ലക്ഷം പേരുടെ കണ്ണീര്; സർക്കാരിന് പുച്ഛം! "ഇതുവരെ…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പിലാക്കിയ മെഡിസെപ്പ് (MEDISEP) ഇൻഷുറൻസ് പദ്ധതി പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. പദ്ധതി നിലവിൽ 'വെന്റിലേറ്ററിലാണെന്നും' മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾക്ക് പോലും അർഹമായ ചികിത്സാ സഹായം ലഭിക്കാതെ വലയുകയാണെന്നും കൺവീനർ എം.എസ്. ഇർഷാദ് കുറ്റപ്പെടുത്തി.10,000-ത്തോളം അപേക്ഷകൾ കുടുങ്ങിക്കിടക്കുന്നു മെഡിസെപ്പിൽ നിലവിൽ പത്തായിരത്തിലധികം അപേക്ഷകളാണ് തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത്. 6,000-ൽ പരം ഗുണഭോക്താക്കൾക്ക് വിവിധ ആശുപത്രികളിൽ ചികിത്സാ ചെലവ് ക്യാഷ്ലെസ് ആയി…
തിരുവനന്തപുരം: മെഡിസെപ് രണ്ടാം ഘട്ട പ്രചരണ സന്ദേശങ്ങൾ അയക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ കടുത്ത ആശയക്കുഴപ്പം. ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നേരത്തെ അയച്ച സന്ദേശം വലിയ വിവാദമായ പശ്ചാത്തലത്തിലാണ് സർക്കാർ പിന്നോട്ട് വലിയുന്നത്. നിയമവിദഗ്ധരുടെ മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് പോയാൽ കോടികളുടെ പിഴയും നിയമനടപടിയും നേരിടേണ്ടി വരുമെന്നാണ് പുതിയ വിലയിരുത്തൽ. തിരിച്ചടിയായത് ഡി.എ മെസേജ് നേരത്തെ, ജീവനക്കാരുടെ വിവരങ്ങൾ അനധികൃതമായി ഉപയോഗിച്ച് ഡി.എ (DA) അനുവദിച്ചത്…
തിരുവനന്തപുരം: ജിഎസ്ടി ഒഴിവാക്കി എന്നതിനപ്പുറം മെഡിസെപ്പ് രണ്ടാം ഘട്ടത്തിലും ജീവനക്കാരുടെ ദുരിതം തുടരുമെന്ന് ഉറപ്പായതായി സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. പുതുക്കിയ പ്രീമിയത്തിൽ സർക്കാർ യഥാർത്ഥത്തിൽ കുറവ് വരുത്തിയിട്ടില്ലെന്നും, ജിഎസ്ടി ഒഴിവാക്കുക മാത്രമാണ് ചെയ്തതെന്നും ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് ആരോപിച്ചു. പ്രീമിയം വർദ്ധനവിൽ വഞ്ചന ജീവനക്കാരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് നിവൃത്തിയില്ലാതെയാണ് പ്രീമിയം ₹810-ൽ നിന്നും ₹687-ലേക്ക് കുറയ്ക്കാൻ സർക്കാർ തയ്യാറായത്. ജിഎസ്ടി കൊള്ള കൈയോടെ പിടിക്കപ്പെട്ടതിൻ്റെ ജാള്യത മറയ്ക്കാനാണ്…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ നീറിപ്പുകയുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ജനുവരി 20-ന് നിയമസഭ മാർച്ച് സംഘടിപ്പിക്കുന്നു. ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. ജനുവരി 20 ചൊവ്വാഴ്ച രാവിലെ നടക്കുന്ന മാർച്ച് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. പ്രധാന ആവശ്യങ്ങൾ: സർക്കാർ ജീവനക്കാർ നേരിടുന്ന കടുത്ത അവഗണനയ്ക്കെതിരെ ശക്തമായ…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ 'മെഡിസെപ്' (MEDISEP) രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ജിഎസ്ടി നിരക്കിനെച്ചൊല്ലി വൻ പ്രതിഷേധം. തമിഴ്നാട് സർക്കാർ നടപ്പിലാക്കുന്ന ഇൻഷുറൻസ് പദ്ധതിയിൽ ജിഎസ്ടി ഈടാക്കുന്നില്ലെന്നിരിക്കെ, കേരളത്തിൽ ഓരോ ഗുണഭോക്താവും പ്രതിവർഷം 1482 രൂപ വീതം ജിഎസ്ടി ഇനത്തിൽ അധികം നൽകേണ്ടി വരുന്നത് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. പ്രീമിയം വർധനവും നികുതി ഭാരവും മെഡിസെപ് രണ്ടാം ഘട്ടത്തിൽ വാർഷിക പ്രീമിയം തുക 8327…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പിലാക്കിയ മെഡിസെപ്പ് (MEDISEP) ഇൻഷുറൻസ് പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം. സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്ക് പോലും ബാധകമല്ലാത്ത ജിഎസ്ടി നിരക്കുകൾ മെഡിസെപ്പിൽ തുടരുന്നതും, ആശുപത്രികളിൽ പദ്ധതിക്ക് ലഭിക്കുന്ന അവഗണനയുമാണ് ഗുണഭോക്താക്കളെ ചൊടിപ്പിക്കുന്നത്. വർഷത്തിൽ 6,000 രൂപ ജിഎസ്ടി! ഒരു വീട്ടിൽ ഭാര്യക്കും ഭർത്താവിനും ജോലിയുണ്ടാവുകയും മാതാപിതാക്കൾ പെൻഷൻകാർ ആയിരിക്കുകയും ചെയ്താൽ, ആ കുടുംബം പ്രതിമാസം വലിയൊരു തുക മെഡിസെപ്പിനായി നൽകേണ്ടി വരുന്നു. മാസം 3,240…
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പുമായി (MEDISEP) ബന്ധപ്പെട്ട് ധനവകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവിൽ വൻ അബദ്ധം. M.Com കാരനാണ് നമ്മുടെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പഠിപ്പ് ഉണ്ടെന്ന് വിചാരിച്ച് കണക്ക് അറിയാമെന്ന് വിചാരിക്കുന്നത് അബദ്ധമാവും എന്ന് ഇന്നലെ പുറത്തിറക്കിയ ഉത്തരവ് വ്യക്തമാക്കുന്നു. ഡിസംബർ 22-ന് പുറത്തിറക്കിയ ഉത്തരവിലാണ് വർഷങ്ങളുടെ കണക്കിൽ വ്യക്തമായ പിഴവ് വന്നിരിക്കുന്നത്. 01/01/2026 മുതൽ 31/12/2028 വരെയുള്ള കാലാവധിയെ '2 വർഷം' എന്നാണ്…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് ഓർഗനൈസേഷൻസ് (SETO) സംഘടിപ്പിക്കുന്ന 'വിചാരണ സദസ്സ്' ഇന്ന് (2025 ഡിസംബർ 2, ചൊവ്വ) രാവിലെ 11 മണിക്ക് സെക്രട്ടേറിയേറ്റിന് മുന്നിൽ നടക്കും. മുൻ കെപിസിസി പ്രസിഡൻ്റ് ശ്രീ. കെ. മുരളീധരൻ പരിപാടി ഉദ്ഘാടനം ചെയ്യും. സർക്കാർ ജീവനക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് 'വിചാരണ സദസ്സി'ലൂടെ SETO ലക്ഷ്യമിടുന്നത്. പ്രധാനമായും…
Sign in to your account