തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് നിയമസഭാ സമ്മേളനങ്ങളുടെ എണ്ണത്തിൽ ഉണ്ടായ വൻ കുറവ് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു. വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായി ചുമതലയേറ്റ ശേഷം സഭയിൽ സർക്കാരിനെതിരെ ഉയർത്തുന്ന അതിശക്തമായ പ്രതിരോധവും ആക്രമണവുമാണ് സഭാ സമ്മേളനങ്ങൾ വെട്ടിച്ചുരുക്കാൻ കാരണമെന്ന ആരോപണം ശക്തമാണ്. സഭയിൽ സതീശൻ എഴുന്നേറ്റ് നിന്ന് സംസാരിച്ചു തുടങ്ങിയാൽ മുഖ്യമന്ത്രി പിണറായി വിജയൻ പതറുന്ന കാഴ്ചയാണ് പലപ്പോഴും കാണാൻ കഴിയുന്നത്. കണക്കുകളിൽ തെളിയുന്ന ആ ‘ഭയം’…
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും ജനവിധി തേടാനൊരുങ്ങുന്ന എംഎൽഎമാർക്ക് എട്ടിൻ്റെ പണിയുമായി സ്പീക്കർ എ.എൻ. ഷംസീർ. സ്ഥാനാർത്ഥിത്വത്തിന് അത്യന്താപേക്ഷിതമായ നോൺ ലയബിലിറ്റി സർട്ടിഫിക്കറ്റ് (NLC) നൽകുന്നതിന് സ്പീക്കർ കടുത്ത നിബന്ധനകൾ വെച്ചതോടെ ഭരണ-പ്രതിപക്ഷ ഭേദമന്യേ എംഎൽഎമാരും അവരുടെ പിഎമാരും നിയമസഭയിൽ നെട്ടോട്ടമോടുകയാണ്. പുസ്തകം വാങ്ങി; കുടുക്ക് മുറുകി നിയമസഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ പുസ്തകമേളയിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് പുസ്തകങ്ങൾ വാങ്ങിയതാണ് ഇപ്പോൾ വില്ലനായിരിക്കുന്നത്. സ്പീക്കറുടെ നിർദ്ദേശപ്രകാരം ഓരോ എംഎൽഎയും ഏകദേശം…
തിരുവനന്തപുരം: കേരളത്തിൽ സുരക്ഷിതമായ ഭക്ഷണം എന്നത് വെറും സ്വപ്നമായി മാറുന്നോ? സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേൽക്കുന്നവരുടെ എണ്ണം ഭയാനകമായ രീതിയിൽ വർധിക്കുന്നു. ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കണക്കുകൾ പ്രകാരം 200-ലധികം ആളുകൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഏറ്റവും ഒടുവിലായി വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധയെത്തുടർന്ന് രണ്ട് പേർ മരണപ്പെട്ടത് സർക്കാരിനെയും ആരോഗ്യ വകുപ്പിനെയും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. വിഴിഞ്ഞത്തെ ദാരുണ മരണം; വീഴ്ച എവിടെ? കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് നടന്ന ദുരന്തം സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ പരിശോധനകളുടെ പൊള്ളത്തരം വെളിപ്പെടുത്തുന്നതാണ്.…
തിരുവനന്തപുരം: രാജ്യവ്യാപകമായി നാളെ (ഫെബ്രുവരി 12) നടക്കാനിരിക്കുന്ന ദേശീയ പണിമുടക്കിനെ തുടർന്ന് കേരള നിയമസഭയിലെ സുപ്രധാന നടപടിക്രമങ്ങൾ മാറ്റിവെച്ചു. നാളെ നടക്കേണ്ടിയിരുന്ന സഭാ ചോദ്യങ്ങൾക്കുള്ള നോട്ടീസുകളുടെ നറുക്കെടുപ്പാണ് ഫെബ്രുവരി 13-ലേക്ക് മാറ്റിയത്. സ്പീക്കർ എ.എൻ. ഷംസീറിൻ്റെ നിർദ്ദേശപ്രകാരം നിയമസഭാ സെക്രട്ടറി ഡോ. എൻ. കൃഷ്ണകുമാറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. മാറ്റത്തിന് പിന്നിലെ കാരണം പണിമുടക്ക് മൂലം അവശ്യ സർവീസുകൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതുസംബന്ധിച്ച പ്രത്യേക ബുള്ളറ്റിൻ നിയമസഭാ…
തിരുവനന്തപുരം: സംസ്ഥാനത്ത് റവന്യൂ വകുപ്പിന്റെ കീഴിലുള്ള ഭൂമി തരംമാറ്റൽ നടപടികൾ അക്ഷരാർത്ഥത്തിൽ സ്തംഭനാവസ്ഥയിൽ. സാധാരണക്കാരന്റെ ഭൂമി സംബന്ധമായ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുന്നു എന്നതിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. റവന്യൂ മന്ത്രി കെ. രാജൻ നിയമസഭയിൽ സമർപ്പിച്ച രേഖകൾ പ്രകാരം സംസ്ഥാനത്താകെ 2,83,033 അപേക്ഷകളാണ് വിവിധ ആർ.ഡി.ഒ ഓഫീസുകളിലായി കെട്ടിക്കിടക്കുന്നത്. അപേക്ഷകളുടെ പെരുപ്പം; വലഞ്ഞ് ജനങ്ങൾ ഭൂമി തരംമാറ്റുന്നതിനായി ഫോറം 5, 6, 7, 9 ഇനങ്ങളിലായി…
തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള തൊണ്ടിമുതൽ കേസിലെ കോടതി വിധിയെത്തുടർന്ന് തിരുവനന്തപുരം എംഎൽഎ ആന്റണി രാജുവിന് പദവി നഷ്ടമായി. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ആന്റണി രാജുവിനെ മൂന്ന് വർഷം തടവിനും പിഴയ്ക്കും ശിക്ഷിച്ചതോടെയാണ് നിയമസഭാംഗത്വത്തിൽ നിന്നും അദ്ദേഹം അയോഗ്യനായത്. കോടതി വിധി വന്ന നിമിഷം മുതൽ അയോഗ്യത നിലവിൽ വന്നതിനാൽ ആന്റണി രാജുവിന് ഇനി എംഎൽഎ സ്ഥാനം രാജിവെക്കാൻ സാധിക്കില്ലെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി. ശിക്ഷാവിധി പുറത്തുവന്നതിന് പിന്നാലെ സ്പീക്കർക്ക്…
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ എന്ത് നടപടിയെടുത്തു എന്ന നിയമസഭാ ചോദ്യത്തിന് മൂന്ന് മാസമായിട്ടും മറുപടി നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നിയമസഭാ കക്ഷി സെക്രട്ടറി എ.പി. അനിൽകുമാർ സ്പീക്കർക്ക് കത്ത് നൽകി. ഉത്തരം ലഭിച്ചേ തീരൂ എന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സ്പീക്കറെ സമീപിച്ചിരിക്കുന്നത്. യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് പോലീസ് എടുത്ത കേസുകളുടെ വിശദാംശങ്ങളാണ് നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളായി എ.പി. അനിൽകുമാർ ആവശ്യപ്പെട്ടത്. പഞ്ചായത്ത്…
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാഗ്ദാനം വെറും പാഴ് വാക്കായി മാറിയോ? കേസുകൾ പിൻവലിച്ചതുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 16 ന് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മൂന്ന് മാസമായിട്ടും മുഖ്യമന്ത്രി മറുപടി നൽകാത്തതാണ് ഇപ്പോൾ ദുരൂഹതയ്ക്ക് വഴിവെച്ചിരിക്കുന്നത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി നടന്ന മന്ത്രിസഭാ യോഗത്തിലാണ് ശബരിമല യുവതീ പ്രവേശന സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി…
മുഖ്യമന്ത്രിയുടെ പ്രഖ്യാപനം 'വാക്കും പഴയ ചാക്കും' പോലെ; നിയമസഭാ കണക്കുകൾ പുറത്ത് തിരുവനന്തപുരം: 2021-ലെ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ സുപ്രധാന പ്രഖ്യാപനം പാഴായി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ (CAA) സമരം ചെയ്തവരുടെ കേസുകൾ പിൻവലിക്കുമെന്നായിരുന്നു പ്രഖ്യാപനം. മന്ത്രിസഭാ തീരുമാനമായി അവതരിപ്പിക്കുകയും ഉത്തരവിറക്കുകയും ചെയ്ത ഈ പ്രഖ്യാപനം അഞ്ച് വർഷം പിന്നിടുമ്പോൾ എവിടെയെത്തി എന്ന് പരിശോധിക്കുമ്പോൾ സർക്കാരിൻ്റെ ഇരട്ടത്താപ്പ് വ്യക്തമാകുന്നു. പൗരത്വ ഭേദഗതി നിയമന പ്രക്ഷോഭവുമായി…
കോഴിക്കോട്: മുൻ നിയമസഭാംഗം കാനത്തിൽ ജമീല അന്തരിച്ചു. മലബാറിൽ നിന്ന് കേരള നിയമസഭയിലെത്തിയ രണ്ടാമത്തെ മുസ്ലീം വനിത എന്ന ചരിത്രപരമായ പ്രാധാന്യത്തോടെയാണ് കാനത്തിൽ ജമീലയുടെ വിയോഗം. ജനപ്രതിനിധിയെന്ന നിലയിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ച അവർ, രാഷ്ട്രീയ രംഗത്തെ വനിതാ പ്രാതിനിധ്യത്തിന് ഊർജ്ജം പകർന്നു. മലബാർ മേഖലയിൽ നിന്ന് നിയമസഭയിലെത്തിയ പ്രഥമ വനിതാ മുസ്ലീം എംഎൽഎ കെ.എസ്. സലീഖയാണ്. പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം മണ്ഡലത്തെയാണ് അവർ നിയമസഭയിൽ പ്രതിനിധീകരിച്ചത്. കാനത്തിൽ ജമീലയെ…
Sign in to your account