തിരുവനന്തപുരം : മലയാളികളെ ഏപ്രിൽ ഫൂളാക്കി ധനമന്ത്രി കെ. എൻ. ബാലഗോപാൽ. സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് മേനി നടിച്ച് ഇന്ന് ധനമന്ത്രി നടത്തിയ പത്ര സമ്മേളനം നുണകൾ കൊണ്ട് കെട്ടിപ്പൊക്കിയ കൊട്ടാരം ആയിരുന്നു . അത്രയ്ക്ക് അവാസ്തവമാണ് ബാലഗോപാൽ അവതരിപ്പിച്ചത്. ഈ മന്ത്രിസഭയിലെ പെരും നുണയൻ പട്ടം ഇന്നത്തെ പത്ര സമ്മേളനത്തോടെ ബാലഗോപാലിന് സ്വന്തം. ധനമന്ത്രി ബാലഗോപാൽ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞ നുണകൾ വാസ്‌തവം : 2025- 26…
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും, സർക്കാരിന്റെ സാമ്പത്തിക അച്ചടക്ക പ്രസംഗങ്ങൾക്കിടയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ വരുമാന കണക്കുകൾ ചർച്ചയാകുന്നു. സാധാരണക്കാർക്ക് ഒരു പെൻഷൻ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമ്പോൾ, മന്ത്രി സ്ഥാനത്തെ ശമ്പളത്തിനൊപ്പം മുൻ എം.പി എന്ന നിലയിലുള്ള പെൻഷനും കൈപ്പറ്റുന്ന മന്ത്രിയുടെ നടപടിയാണ് ഇപ്പോൾ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. വിവാദത്തിന് ആധാരമായ കണ്ടെത്തലുകൾ 2010 മുതൽ 2016 വരെയുള്ള കാലയളവിൽ രാജ്യസഭാംഗമായിരുന്ന കെ.എൻ. ബാലഗോപാൽ, നിലവിൽ കേരളത്തിന്റെ ധനമന്ത്രി…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും ഞെട്ടിച്ചുകൊണ്ട് പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. എന്നാൽ, പ്രഖ്യാപനങ്ങളിലെ "ടൈം ബോംബുകൾ" പുറത്തുവന്നതോടെ ഇത് ജീവനക്കാരെ സഹായിക്കാനല്ല, മറിച്ച് അടുത്ത വരാനിരിക്കുന്ന സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കാനാണെന്ന ആക്ഷേപം ശക്തമാകുന്നു. "കുടിശികകൾ എല്ലാം സതീശൻ തരും" എന്ന രീതിയിലുള്ള ധനമന്ത്രിയുടെ സമീപനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വൻ ചർച്ചയായിരിക്കുകയാണ്. 3 മാസം കൊണ്ട് റിപ്പോർട്ട്; ലക്ഷ്യം അടുത്ത…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും പെൻഷൻകാരും ഏറെ കാത്തിരിക്കുന്ന ക്ഷാമബത്ത (DA), ക്ഷാമആശ്വാസ (DR) കുടിശിക വിതരണത്തിനുള്ള നീക്കങ്ങൾ സർക്കാർ സജീവമാക്കി. കുടിശിക ഘട്ടം ഘട്ടമായി നൽകുമെന്നും ആദ്യ ഗഡു ഈ ബജറ്റിൽ വകയിരുത്തുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചതോടെ വലിയ പ്രതീക്ഷയിലാണ് ജീവനക്കാർ. എന്നാൽ, ഈ ആദ്യ ഗഡു വിതരണം ചെയ്യുന്നതിനു മാത്രം ഏകദേശം 15,000 കോടി മുതൽ 24,000 കോടി രൂപ വരെ കണ്ടെത്തേണ്ടി വരുമെന്നാണ് ധനവകുപ്പിൽ…
തിരുവനന്തപുരം: കേരളത്തിന്റെ ധനകാര്യ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയ്ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. ശമ്പളവും പെൻഷനും കൃത്യമായി നൽകാൻ കഴിയാത്ത അവസ്ഥയിലേക്ക് കേരളത്തെ എത്തിച്ച ധനമന്ത്രി കെ.എൻ ബാലഗോപാൽ 'പരാജയ ഗോപാൽ' ആയി മാറിയിരിക്കുന്നു എന്ന വിമർശനം ശരിവെക്കുന്നതാണ് പുറത്തുവരുന്ന പുതിയ കണക്കുകൾ. ഡി.എ (DA), ഡി.ആർ (DR) കുടിശിക ഇനത്തിൽ മാത്രം സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നൽകാനുള്ളത് അമ്പരപ്പിക്കുന്ന 60,000 കോടി രൂപയാണ്. കണക്കുകൾ ഇങ്ങനെ: ബാലഗോപാൽ ധനമന്ത്രിയായ…
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടേയും അവശേഷിക്കുന്ന ഡി.എ / ഡി.ആർ ഗഡുക്കൾ പൂർണ്ണമായി നൽകുമെന്ന് കെ എൻ ബാലഗോപാലിൻ്റെ ബജറ്റ് പ്രഖ്യാപനം. ലഭിക്കാനുള്ള ഡി.എ കുടിശിക ഇങ്ങനെ 2023 ജൂലായ് - 3%2024 ജനുവരി - 3%2024 ജൂലായ് - 3%2025 ജനുവരി - 2%2025 ജൂലായ് - 2%ആകെ - 13% അടുത്ത മാസത്തോടെ കേന്ദ്ര സർക്കാർ 2026 ജനുവരി പ്രാബല്യത്തിൽ ഉള്ള ഒരു ഗഡു കൂടി പ്രഖ്യാപിക്കുന്നതോടെ…
തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധനമന്ത്രി കെ.എൻ. ബാലഗോപാലിന് സർട്ടിഫിക്കറ്റുമായി കിഫ്ബി സി.ഇ.ഒ ഡോ. കെ.എം. എബ്രഹാം. ഏറ്റവും ബുദ്ധിമുട്ടുള്ള കാലഘട്ടത്തിലും ധനകാര്യ വകുപ്പിനെ മികച്ച രീതിയിൽ മാനേജ് ചെയ്യാൻ ബാലഗോപാലിന് സാധിച്ചെന്നാണ് എബ്രഹാമിൻ്റെ പ്രശംസ. എന്നാൽ, സംസ്ഥാനത്തെ എല്ലാ മേഖലകളും കുടിശികയിൽ മുങ്ങിനിൽക്കുമ്പോൾ ഈ പുകഴ്ത്തലിന് പിന്നിലെ 'രസതന്ത്രം' മറ്റൊന്നാണെന്ന പരിഹാസം ഇതിനോടകം ഉയർന്നു കഴിഞ്ഞു. എല്ലാവർക്കും കുടിശിക, എബ്രഹാമിന് കൃത്യം! സർവ്വ മേഖലകളിലും…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും പെൻഷൻകാരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ക്ഷാമബത്ത (DA) അനുവദിക്കുന്ന കാര്യത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ മനപ്പൂർവ്വം കാലതാമസം വരുത്തുന്നതായി ആക്ഷേപം. ഡിഎ അനുവദിക്കാനുള്ള ഫയൽ ധനമന്ത്രിയുടെ കൈവശമെത്തിയിട്ട് ഇന്ന് 17 ദിവസം തികയുന്നു. ഇതുസംബന്ധിച്ച ഇ-ഫയൽ (e-File) രേഖകൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഫയൽ നീക്കം ഇങ്ങനെ: ജനുവരി 5 മുതൽ ഇന്നുവരെയുള്ള 17 ദിവസമായി മന്ത്രിയുടെ പക്കൽ ഈ ഫയൽ തീരുമാനമെടുക്കാതെ ഇരിക്കുകയാണ്. ജീവനക്കാരുടെ ന്യായമായ…
കൊച്ചി: കേരളത്തിൻ്റെ സാമ്പത്തിക ഭദ്രതയെക്കുറിച്ച് സർക്കാർ നിരത്തുന്ന അവകാശവാദങ്ങളും നിലവിലെ യാഥാർത്ഥ്യവും തമ്മിലുള്ള അകലം വർദ്ധിച്ചുവരികയാണ്. 2025-26 സാമ്പത്തിക വർഷത്തെ ബജറ്റ് കണക്കുകൾ പരിശോധിച്ചാൽ, സംസ്ഥാനം നേരിടുന്നത് സാധാരണമായ ഒരു സാമ്പത്തിക ഞെരുക്കമല്ല, മറിച്ച് ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു തകർച്ചയാണെന്ന് വ്യക്തമാകും. റവന്യു വരവും റവന്യു ചെലവും തമ്മിലുള്ള അന്തരമായ റവന്യു കമ്മി (Revenue Deficit) ഓരോ വർഷവും കുതിച്ചുയരുന്നത് ഒരു സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണകരമല്ല. കണക്കിലെ ആപൽസൂചനകൾ 2022-23ൽ ഏകദേശം 9,000…
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത അതീവ ഗുരുതരാവസ്ഥയിലെന്ന് വ്യക്തമാക്കുന്ന കണക്കുകൾ പുറത്ത്. വരുമാനത്തിൽ വർധനവില്ലാത്തതും നിയന്ത്രണമില്ലാത്ത ചെലവുമാണ് കേരളത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിയിടുന്നത്. അക്കൗണ്ടന്റ് ജനറലിന്റെ (എജി) പ്രാഥമിക കണക്കുകൾ പ്രകാരം കഴിഞ്ഞ മാസം 30 വരെയുള്ള സംസ്ഥാനത്തിന്റെ സാമ്പത്തിക കമ്മി 39,023 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 28,976 കോടിയായിരുന്നു എന്നറിയുമ്പോഴാണ് പ്രതിസന്ധിയുടെ ആഴം വ്യക്തമാകുന്നത്. പ്രധാന കണ്ടെത്തലുകൾ: ശമ്പളവും പെൻഷനും മുടങ്ങുന്ന അവസ്ഥയിലേക്ക്…
Sign in to your account