Tag: VV Rajesh

Kerala Politics News 1 Min Read

കലിപ്പ്, കട്ട കലിപ്പ് ! മോദിയെ മൈൻഡ് ചെയ്യാതെ ശ്രീലേഖ

തിരുവനന്തപുരം: ബിജെപിക്ക് ചരിത്രവിജയം സമ്മാനിച്ച തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം പരസ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പൊതുസമ്മേളന വേദിയിൽ പോലും തന്റെ അതൃപ്തി പ്രകടിപ്പിച്ച് കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ രംഗത്തെത്തിയത് ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കി. ശാസ്തമംഗലം വാർഡിൽ നിന്ന് മികച്ച വിജയം നേടിയ ശ്രീലേഖയെ മേയറാക്കാത്തതിൽ വലിയ പരിഭവമാണ് അവർക്കുള്ളതെന്ന് വ്യക്തമാക്കുന്നതായിരുന്നു പുത്തരിക്കണ്ടം മൈതാനിയിലെ കാഴ്ചകൾ. ​പ്രധാനമന്ത്രി വേദിയിലുണ്ടായിരുന്ന സമയത്തും, അദ്ദേഹത്തെ യാത്രയാക്കുന്ന

Kerala Politics News 1 Min Read

ആര്യാ രാജേന്ദ്രൻ്റെ അഴിമതികൾ മുക്കും! തിരുവനന്തപുരത്ത് ബി.ജെ.പി – സി പി എം ധാരണ; പകരം സഹായം നേമം , കഴക്കൂട്ടം നിയമസഭ സീറ്റുകളിൽ

തിരുവനന്തപുരം: തലസ്ഥാന നഗരസഭയുടെ ഭരണസിരാകേന്ദ്രത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടെന്ന് ആരോപണം ശക്തമാകുന്നു. മുൻ മേയർ ആര്യ രാജേന്ദ്രന്റെ കാലയളവിൽ നടന്നതായി പറയപ്പെടുന്ന ഗുരുതരമായ അഴിമതി പരാതികളിൽ നടപടി ഉണ്ടാകില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ. നിലവിലെ മേയർ വി.വി. രാജേഷ് ചുമതലയേറ്റ ആദ്യ ദിവസം തന്നെ ലഭിച്ച അഴിമതി പരാതികളിൽ തുടർനടപടികൾ സ്വീകരിക്കാതെ ഒളിച്ചുകളിക്കുന്നതാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിരിക്കുന്നത്. ​ആവേശം തണുത്തു; ഫയലുകൾ ചുവപ്പുനാടയിൽ ​വി.വി. രാജേഷ് മേയറായി ചാർജെടുത്ത

News 1 Min Read

മേയർക്ക് നിയമം ബാധകമല്ലേ? വി.വി. രാജേഷിന്റെ കാർ ഫുട്പാത്തിൽ; തിരുവനന്തപുരത്ത് നിയമലംഘനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്!

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ഗതാഗത നിയമങ്ങൾ നടപ്പിലാക്കാൻ ഉത്തരവാദിത്തപ്പെട്ടവർ തന്നെ അത് ലംഘിക്കുന്നോ? തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷിന്റെ ഔദ്യോഗിക വാഹനം ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തി ഫുട്പാത്തിൽ പാർക്ക് ചെയ്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. തൈക്കാട് ശാസ്ത ക്ഷേത്രത്തിന് മുന്നിലെ തിരക്കേറിയ റോഡരികിലെ ഫുട്പാത്തിലാണ് മേയറുടെ കാർ പാർക്ക് ചെയ്തത്. ജനുവരി 10 ശനിയാഴ്ച രാവിലെ 9.15 മുതലായിരുന്നു കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ വാഹനം ഫുട്പാത്തിൽ കയറ്റിയിട്ടത്. ഏറെ

Kerala Politics News 1 Min Read

​’വട്ടിയൂർക്കാവിലേക്കില്ല, തോൽക്കാൻ ഞാനില്ല’; ബിജെപി നേതൃത്വത്തിന് ആർ. ശ്രീലേഖയുടെ മറുപടി; വിയോജിപ്പ് പരസ്യമാക്കി മുൻ ഡിജിപി

തിരുവനന്തപുരം: ബിജെപി നേതൃത്വവുമായി ഇടഞ്ഞ് മുൻ ഡിജിപി ആർ. ശ്രീലേഖ. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന് ശ്രീലേഖ പാർട്ടി നേതൃത്വത്തെ അറിയിച്ചു. രാജീവ് ചന്ദ്രശേഖറിനോടാണ് ശ്രീലേഖ തന്റെ നിലപാട് വ്യക്തമാക്കിയത്. ​വാഗ്ദാനം ലംഘിച്ചെന്ന് ആക്ഷേപം തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാണ് ശ്രീലേഖയെ ബിജെപി മത്സരരംഗത്തിറക്കിയത്. എന്നാൽ ഭരണം ലഭിച്ചപ്പോൾ ശ്രീലേഖയെ തഴഞ്ഞ് വി.വി. രാജേഷിനെ മേയറാക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. ഇതിൽ കടുത്ത അമർഷത്തിലാണ് ശ്രീലേഖ.

Kerala Politics News 1 Min Read

ഗവർണർ പദവി വാഗ്ദാനം ചെയ്ത് പത്മജയെ പറ്റിച്ചു ! മേയർ ആക്കാമെന്ന് പറഞ്ഞ് ശ്രീലേഖയേയും

തിരുവനന്തപുരം: രാഷ്ട്രീയ മാറ്റങ്ങൾക്കും വാഗ്ദാനങ്ങൾക്കും പിന്നാലെ ബിജെപിയിലെത്തിയ പ്രമുഖ നേതാക്കൾ ഇപ്പോൾ പാർട്ടിക്കുള്ളിൽ നേരിടുന്നത് കടുത്ത അവഗണന. ഗവർണർ പദവി മോഹിച്ച് കോൺഗ്രസ് വിട്ടെത്തിയ പത്മജ വേണുഗോപാലും, മേയർ സ്ഥാനം പ്രതീക്ഷിച്ചെത്തിയ മുൻ ഡിജിപി ആർ. ശ്രീലേഖയും ഒരുപോലെ തഴയപ്പെട്ടത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ​പത്മജയെ തഴഞ്ഞോ? 2024 മാർച്ചിൽ ലോകസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. ഗവർണർ

Kerala Politics News 1 Min Read

​ശ്രീലേഖയെ വെട്ടി വി.വി രാജേഷ്; തിരുവനന്തപുരത്ത് അമിത് ഷായുടെ ഉറപ്പ് പാളി, ബിജെപിയിൽ നാടകീയ നീക്കങ്ങൾ! ശ്രീലേഖക്ക് അമിത് ഷായുടെ പുതിയ വാഗ്ദാനം വട്ടിയൂർക്കാവ് സീറ്റ്

തിരുവനന്തപുരം: ഏറെ നാടകീയതകൾക്കൊടുവിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് വി.വി. രാജേഷിനെ പ്രഖ്യാപിച്ച് ബിജെപി. മേയർ ആകുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറച്ചുവിശ്വസിച്ചിരുന്ന മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് പാർട്ടി നേതൃത്വത്തിൽ നിന്നും ഉണ്ടായത്. ബിജെപി നേതൃത്വത്തിലെ ഒരു പ്രബല വിഭാഗം ശ്രീലേഖയുടെ സ്ഥാനാർത്ഥിത്വത്തെ ശക്തമായി എതിർത്തതോടെയാണ് നറുക്ക് വി.വി രാജേഷിന് വീണത്. ​കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ഇടപെട്ടാണ് ശ്രീലേഖയെ മത്സരരംഗത്ത് ഇറക്കിയിരുന്നത്. ഭരണം

Kerala Politics News 2 Min Read

തിരുവനന്തപുരം കോർപ്പറേഷൻ യു.ഡി.എഫിന് മുൻതൂക്കം! മുഖ്യമന്ത്രിയുടെ വാർഡിലും എൽ.ഡി.എഫിന് തിരിച്ചടി; മേയർ സ്ഥാനാർത്ഥികളായ രാജേഷ്, ശ്രീലേഖ, ദീപക്ക്, ശിവജി എന്നിവർ തോൽക്കും; കഴിഞ്ഞ ദിവസം പിണറായിക്ക് ലഭിച്ച ഇൻ്റലിജൻസ് റിപ്പോർട്ടിലും യു.ഡി.എഫ് ബഹുദൂരം മുന്നിൽ; ശബരിമല സ്വർണ്ണകൊള്ള തലസ്ഥാനത്ത് വൻ ചർച്ചാ വിഷയം

തിരുവനന്തപുരം : കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് ലഭിച്ച ഏറ്റവും പുതിയ ഇന്റലിജൻസ് റിപ്പോർട്ടിലും തിരുവനന്തപുരം കോർപ്പറേഷനിൽ യു.ഡി.എഫ് മുന്നിൽ. തദ്ദേശ തിരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ ഒന്നാമത് എത്തുമെന്നാണ് റിപ്പോർട്ട്. രണ്ടാമത് എൽ.ഡി.എഫും മൂന്നാമത് ബി.ജെ.പിയുമായിരിക്കും. ഒന്നാംഘട്ട റിപ്പോർട്ടിലും യു.ഡി.എഫിനായിരുന്നു മുൻതൂക്കം. ​കെ. മുരളീധരൻ 'തെരഞ്ഞെടുപ്പ് ചിത്രം മാറ്റിയ' തന്ത്രജ്ഞൻ ​തിരുവനന്തപുരം കോർപ്പറേഷനിൽ യു.ഡി.എഫിന് ലഭിച്ച മുന്നേറ്റം ക്രമാനുഗതമായി ഉയർന്നതായി ഇന്റലിജൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ തവണ മൂന്നാം