തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരായ ആരോപണങ്ങൾക്കിടെ നടന്ന മുട്ടട ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് തകർപ്പൻ ജയം. മേയർ ആര്യാ രാജേന്ദ്രൻ്റെ അഹന്തയ്ക്കും ഗൂഢാലോചന ശ്രമങ്ങൾക്കും മുട്ടടയിലെ ജനങ്ങൾ നൽകിയ ശക്തമായ മറുപടിയായി ഈ വിജയം. 397 വോട്ടിനാണ് വൈഷ്ണയുടെ വിജയം. ഏരിയ കമ്മിറ്റി അംഗം അംശു വാമദേവനെ ആണ് വൈഷ്ണ തോൽപിച്ചത്. വൈഷ്ണ സുരേഷിൻ്റെ വോട്ട് വെട്ടാനുള്ള മേയറുടെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചന വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക്…
തിരുവനന്തപുരം: വൈഷ്ണ സുരേഷിൻ്റെ വോട്ട് വെട്ടിമാറ്റിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉറപ്പായി. ജനപ്രാതിനിധ്യ നിയമപ്രകാരം ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഉദ്യോഗസ്ഥർ ചെയ്തത്. ഇതോടെ ഇവരുടെ ജയിൽവാസം വരെ ഉറപ്പായിരിക്കുകയാണ്. വൈഷ്ണ സുരേഷിന്റെ വോട്ട് ഏകപക്ഷീയമായി വെട്ടിമാറ്റിയ വിഷയത്തിൽ കോൺഗ്രസ് നേതാവ് അഡ്വ. വീണ എസ്. നായർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വിശദമായ പരാതി നൽകിയിരുന്നു. വോട്ട് വെട്ടിമാറ്റിയ ഉദ്യോഗസ്ഥരുടെ പേരുൾപ്പെടെ വ്യക്തമാക്കിയുള്ള പരാതി തെരഞ്ഞെടുപ്പ്…
തിരുവനന്തപുരം: മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിൻ്റെ വോട്ട് കള്ളത്തരത്തിലൂടെ വെട്ടിമാറ്റിയ സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ ഗുരുതരമായ ആരോപണങ്ങൾ. ആര്യയുടെ അടുത്ത സുഹൃത്തും മുട്ടട വാർഡിലെ സിപിഎം സ്ഥാനാർത്ഥിയുമായ അംശു വാമദേവന് വേണ്ടി, സിപിഎം ജില്ലാ സെക്രട്ടറി വി. ജോയിയുടെ നേതൃത്വത്തിൽ മേയറും കോർപ്പറേഷൻ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസറും ചേർന്ന് നടത്തിയ ഓപ്പറേഷനാണ് വോട്ട് വെട്ടലിന് പിന്നിലെന്നാണ് ആരോപണം. സിപിഎമ്മിന്റെ ഈ നീക്കം കോൺഗ്രസും വൈഷ്ണ സുരേഷും…
കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ വൈഷ്ണ സുരേഷിനെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയ വിഷയത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് (SEC) വീണ്ടും ഹിയറിങ് നടത്താൻ ഹൈക്കോടതി നിർദേശം നൽകി. കേവലം സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി മത്സരിക്കാനുള്ള അവകാശം നിഷേധിക്കരുത് എന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. വൈഷ്ണയുടെ പേര് പ്രാഥമിക, അന്തിമ വോട്ടർപട്ടികകളിൽ ഉണ്ടായിരുന്നിട്ടും, ഒരു സിപിഎം ബ്രാഞ്ച് സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നീക്കം ചെയ്തത്.…
തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ സ്ഥാനാർത്ഥിത്വവുമായി കോൺഗ്രസ് രംഗത്ത്. കോൺഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർത്ഥികളിൽ ഏറ്റവും പ്രായം കുറഞ്ഞ യുവ ടെക്കിയായ വൈഷ്ണ സുരേഷാണ് മുട്ടട വാർഡിൽ നിന്ന് ജനവിധി തേടുന്നത്. നിലവിൽ കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡൻ്റാണ് വൈഷ്ണ. സി.പി.എം. സിറ്റിംഗ് സീറ്റായ മുട്ടട വാർഡിലാണ് വൈഷ്ണയെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. യുവാക്കൾക്കും വിദ്യാസമ്പന്നർക്കും പ്രാധാന്യം നൽകുന്ന കോൺഗ്രസിൻ്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗമായാണ് യുവ നേതാവായ വൈഷ്ണയെ നിർണ്ണായക വാർഡിൽ…
Sign in to your account