Tag: V D Satheesan

Kerala Politics News 1 Min Read

​ശബരിമല സ്വർണ്ണക്കൊള്ള: ‘മന്ത്രി കടകംപള്ളി സുരേന്ദ്രനും അറിയാമായിരുന്നു; ഉണ്ണികൃഷ്ണൻ പോറ്റിയെ അയച്ചതും അദ്ദേഹം’- വി.ഡി. സതീശൻ

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം നീക്കം ചെയ്ത സംഭവത്തിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. സംഭവം രാഷ്ട്രീയമായി എടുത്ത തീരുമാനമാണെന്നും, സ്വർണം പുറത്തേക്ക് കൊണ്ടുപോയതിനെക്കുറിച്ച് കടകംപള്ളി സുരേന്ദ്രന് അറിവുണ്ടായിരുന്നുവെന്നും സതീശൻ പറഞ്ഞു. ​"പത്മകുമാർ തന്ത്രിക്കെതിരെ മാത്രമല്ല മൊഴി നൽകിയിരിക്കുന്നത്. തന്ത്രിക്ക് അറിയാമായിരുന്നു. അക്കാര്യം ബോർഡ് അംഗങ്ങളെയും ദേവസ്വം വകുപ്പിനെയും അറിയിച്ചിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്. മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെയും അറിയിച്ചിരുന്നു എന്നതാണ്

Kerala Politics News 1 Min Read

കണ്ണൂർ ‘സിപിഎം കാടത്തം’: പത്രിക തള്ളാൻ ശ്രമം, ‘ഫാഷിസ്റ്റ് വിരുദ്ധ ക്ലാസ്സെടുക്കുന്നത് ജനാധിപത്യം അനുവദിക്കാത്ത പിണറായിയും ഗോവിന്ദനും’- വി.ഡി. സതീശൻ

തിരുവനന്തപുരം: ജനാധിപത്യത്തെ കശാപ്പ് ചെയ്താണ് തിരഞ്ഞെടുപ്പിന് മുൻപേ കണ്ണൂരിൽ സി.പി.എം സ്ഥാനാർത്ഥികൾ വിജയം ആഘോഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ഗുണ്ടായിസം കാട്ടിയും ഭയപ്പെടുത്തിയും എതിർ സ്ഥാനാർത്ഥികളെയോ എതിർ രാഷ്ട്രീയത്തെയോ അനുവദിക്കാത്ത ഒരു പാർട്ടിയുടെ 'കാടത്തമാണ്' സി.പി.എമ്മിന്റെ ആഘോഷങ്ങളിലൂടെ പുറത്തു വരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ​സംസ്ഥാന സെക്രട്ടറിയുടെ വാർഡിൽ പോലും സി.പി.എം ക്രിമിനലുകൾ യു.ഡി.എഫ് സ്ഥാനാർത്ഥികളാകാൻ തയ്യാറായവരെ ഭീഷണിപ്പെടുത്തി. "പഞ്ചായത്തിലും സ്വന്തം വാർഡിലും ജില്ലയിലും ജനാധിപത്യവും സ്വാതന്ത്ര്യവും അനുവദിക്കാത്ത

Kerala Politics News 2 Min Read

ശബരിമല സ്വർണ്ണ കൊള്ള; സി പി എം നേതാക്കൾ കൂട്ടത്തോടെ ജയിലിലേക്ക്! കടകം പള്ളിയെ ചോദ്യം ചെയ്യണമെന്ന് സതീശൻ

​കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രമുഖ സി.പി.എം നേതാവും മുൻ ദേവസ്വം പ്രസിഡന്റും എം.എൽ.എയുമായിരുന്ന എ. പത്മകുമാറിന്റെ അറസ്റ്റോടെ കേരളം ഞെട്ടലിലാണെന്നും കേരളത്തിലെ ജനങ്ങൾ നൽകിയ അധികാരം ഉപയോഗിച്ചാണ് സി.പി.എം നേതൃത്വത്തിലുള്ള ഇടതു മുന്നണി പവിത്രമായ ശബരിമല ക്ഷേത്രം കൊള്ളയടിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ക്ഷേത്രം കൊള്ളയടിച്ച നേതാക്കൾ ഓരോരുത്തരും ജയിലിലേക്ക് പോകുന്ന ഘോഷയാത്രയാണ് ഇപ്പോൾ കാണുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം

Kerala Politics News 1 Min Read

ഇതെന്ത് സർക്കാർ ! ശബരിമലയിൽ ഭയാനകമായ സാഹചര്യം, ഭക്തർക്ക് കുടിവെള്ളം പോലും ഇല്ല; ശബരിമലയിൽ ഹൈക്കോടതി ഇടപെടൽ ആവശ്യപ്പെട്ട് വി.ഡി. സതീശൻ

തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും തിരക്ക് നിയന്ത്രിക്കുന്നതിലും സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ശബരിമലയിലെ 'ഭയാനകമായ' സാഹചര്യത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്നും ഈ വിഷയത്തിൽ ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ​സ്വർണ്ണക്കൊള്ള വിവാദത്തിന് പിന്നാലെ ഇപ്പോഴത്തെ തീർത്ഥാടന കാലവും സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും അവതാളത്തിലാക്കിയിരിക്കുകയാണ്. ഭക്തർക്ക് കുടിവെള്ളം പോലും നൽകാൻ കഴിയാത്തവിധം അടിസ്ഥാന സൗകര്യങ്ങൾ പാടെ

Kerala Politics News 1 Min Read

സതീശൻ്റെ ചൂണ്ടയിൽ കൊത്തരുത് ! പിണറായി സർക്കാരിനെ കുറിച്ച് മിണ്ടരുത്, പകരം പ്രാദേശിക വിഷയങ്ങളിൽ പ്രചരണം നടത്തണം; തദ്ദേശത്തിൽ പിണറായിയുടെ കർശന നിർദേശം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രം മാറ്റിപ്പിടിക്കാൻ എൽ.ഡി.എഫ് നേതൃത്വത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ കർശന നിർദ്ദേശം. പിണറായി സർക്കാരിനെ കുറിച്ച് പ്രചാരണം നടത്തേണ്ടതില്ലെന്നും, പകരം പ്രാദേശിക വിഷയങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. സർക്കാരിനെതിരെ ജനരോഷം ശക്തമാണ് എന്ന തിരിച്ചറിവാണ് ഇത്തരമൊരു നിലപാടിലേക്ക് മുഖ്യമന്ത്രിയെ എത്തിച്ചതെന്നാണ് വിലയിരുത്തൽ. ​തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ, സർക്കാരിനെ വിചാരണ ചെയ്യാനുള്ള അവസരമായി തദ്ദേശ തെരഞ്ഞെടുപ്പിനെ കാണുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

Kerala Politics News 1 Min Read

വന്ദേഭാരത് ഉദ്ഘാടനം: വിദ്യാർത്ഥികളെ വർഗീയ പ്രചാരണത്തിന് ഉപയോഗിച്ചു; റെയിൽവേ നടപടി നിയമവിരുദ്ധമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഉദ്ഘാടനത്തിന്റെ മറവിൽ സംഘ്പരിവാറിന്റെ വർഗീയ പ്രചാരണത്തിന് വിദ്യാർത്ഥികളെ ഉപയോഗിച്ച റെയിൽവേയുടെ നടപടി നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ഉത്തരേന്ത്യയിലേതിന് സമാനമായി വിഭജനത്തിന്റെ രാഷ്ട്രീയം കേരളത്തിലും നടപ്പാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ​വിദ്യാർത്ഥികളെക്കൊണ്ട് ആർ.എസ്.എസ് ഗണഗീതം പാടിച്ച റെയിൽവേ, അതിന്റെ ദൃശ്യങ്ങൾ ദക്ഷിണ റെയിൽവേയുടെ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവച്ചതായും സതീശൻ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കമ്മിഷൻ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയമായി

Kerala Politics News 1 Min Read

ശബരിമല സ്വർണ്ണക്കൊള്ള: ‘പ്രസിഡന്റിനെയും അംഗങ്ങളെയും പ്രതി ചേർത്ത് എസ്.ഐ.ടി ചോദ്യം ചെയ്യണം’; ഹൈക്കോടതി വിധിയിൽ വി.ഡി. സതീശൻ

തിരുവനന്തപുരം: ​ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് നിലവിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗുരുതരമായ കുറ്റകൃത്യം നടത്തിയെന്ന് ഹൈക്കോടതി കണ്ടെത്തിയ സാഹചര്യത്തിൽ, ബോർഡ് പ്രസിഡന്റിനെയും അംഗങ്ങളെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഇവരെ ഉടൻ ചോദ്യം ചെയ്യണം. ​"ചവിട്ടി പുറത്താക്കേണ്ട കാട്ടുകള്ളന്മാര്‍ക്കാണ് കാലാവധി നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും അറിവോടെയാണ് ശബരിമലയിലെ എല്ലാ തട്ടിപ്പുകളും നടന്നത് എന്നതുകൊണ്ടാണ് അമ്പലകള്ളന്മാര്‍ക്ക് കുടപിടിക്കുന്നത്,"

Kerala Politics News 1 Min Read

വ്യാജവാർത്താ പ്രളയം: വി.ഡി. സതീശനെതിരെ ‘ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ ലേഖകൻ്റെ ബോംബ്, പിന്നിൽ തദ്ദേശ മന്ത്രിയുടെ സ്റ്റാഫോ?

കോഴിക്കോട്: തെരഞ്ഞെടുപ്പ് അടുത്തതോടെ വ്യാജ വാർത്തകളുടെ പ്രളയമാണ്‌. വി.എസ്. അച്യുതാനന്ദൻ - പിണറായി വിജയൻ പോരിൻ്റെ കാലത്ത് വി.എസിൻ്റെ പക്ഷത്ത് നിലയുറപ്പിച്ചിരുന്ന ഒരു മാധ്യമപ്രവർത്തകനാണ് പുതിയൊരു കെട്ടിച്ചമച്ച വാർത്തയുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രസ്തുത ലേഖനം 'ദി ന്യൂ ഇന്ത്യൻ എക്സ്പ്രസി'ലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ​💥 സതീശനെതിരെ സ്ഫോടനാത്മകമായ 'വ്യാജ' വാർത്ത ​സംസ്ഥാന കോൺഗ്രസ് നേതൃത്വവുമായുള്ള നിസ്സഹകരണത്തിൻ്റെ പേരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് താക്കീത് ചെയ്തു എന്നതാണ് ലേഖകൻ്റെ സ്ഫോടനാത്മകമായ

Kerala Politics News 1 Min Read

​ഭരണപക്ഷത്ത് വൻ പൊട്ടിത്തെറി: ‘സിപിഐക്ക് വിലയില്ല, CPM നയം മാറ്റിയെങ്കിൽ തുറന്നുപറയണം’ – വി.ഡി. സതീശൻ

കൊച്ചി: ബിജെപിക്ക് ഭരണമുന്നണിയിൽ വൻ സ്വാധിനം നിലനിൽക്കുന്നു എന്നതിൻ്റെ വ്യക്തമായ തെളിവാണ് സിപിഐ നേതാവ് ബിനോയ് വിശ്വത്തിൻ്റെ പ്രതികരണങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷത്തേക്കാൾ രൂക്ഷമായാണ് ബിനോയ് വിശ്വം സർക്കാരിനെ വിമർശിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിയേയും സംഘ് പരിവാറിനേയും സന്തോഷിപ്പിക്കാനാണ് പിണറായി സർക്കാർ ഈ തീരുമാനം എടുത്തതെന്ന് ആ സർക്കാരിലെ പ്രധാന ഘടകകക്ഷിയുടെ നേതാവ് പറയുന്നതിലൂടെ കാര്യങ്ങൾ വ്യക്തമാണെന്നും സതീശൻ പറഞ്ഞു. ​ഘടകകക്ഷികളെ ഇരുട്ടിലാക്കിയെന്നും സിപിഐക്ക് ഒരു വിലയുമില്ലെന്നും