തിരുവനന്തപുരം: നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ വിജയക്കൊടി പാറിച്ച തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ സംസ്ഥാനത്തെ ആറ് കോർപറേഷനുകളിലേക്കും പരീക്ഷിക്കാൻ ഒരുങ്ങി കോൺഗ്രസ്. ഉപതെരഞ്ഞെടുപ്പുകളിലേതുപോലെ, തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുൻപോ പ്രഖ്യാപനം വന്നതിനു തൊട്ടുപിന്നാലെയോ സ്ഥാനാർഥി പ്രഖ്യാപനം നടത്തുകയാണ് ആദ്യ ഘട്ടം. ഇതിന്റെ ഭാഗമായാണ് തിരുവനന്തപുരം കോർപറേഷനിൽ 48 അംഗ സ്ഥാനാർഥി പട്ടിക കോൺഗ്രസ് ആദ്യം പ്രഖ്യാപിച്ചതും മേയർ സ്ഥാനാർഥിയായി മുൻ എംഎൽഎ കെ.എസ്. ശബരീനാഥനെ ഉയർത്തിക്കാട്ടിയതും. ഇതേ മാതൃക അടുത്ത ദിവസങ്ങളിലായി മറ്റ് അഞ്ച്…
കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയെ (ജെആർപി) യുഡിഎഫിന്റെ ഭാഗമാക്കാൻ സന്നദ്ധത അറിയിച്ച് സി.കെ. ജാനു മുന്നണിക്ക് ഔദ്യോഗികമായി കത്ത് നൽകി. ഇതോടെ ജാനുവിന്റെ യുഡിഎഫ് പ്രവേശനം ഏറെക്കുറെ ഉറപ്പായി. അടുത്തിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി ജാനു ആലുവയിൽ വെച്ച് ചർച്ച നടത്തിയിരുന്നു. ജാനുവിനെ മുന്നണിയിൽ എത്തിക്കുന്നതിൽ കോൺഗ്രസ് നേതാവ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു. ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് (എം) എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് മടങ്ങിയെത്തുമോയെന്ന അഭ്യൂഹങ്ങൾക്കിടെ, പാർട്ടിയെ തിരികെ സ്വാഗതം ചെയ്തുകൊണ്ടുള്ള യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ പ്രസ്താവന രാഷ്ട്രീയ കേന്ദ്രങ്ങളിൽ പുതിയ സമവാക്യങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. കേരള കോൺഗ്രസ് (എം) എൽഡിഎഫിലെ അവിഭാജ്യ ഘടകമാണെന്നും മുന്നണി മാറ്റം…
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ മോഷണ വിഷയത്തിൽ സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം. അയ്യപ്പന്റെ സ്വർണം അടിച്ചുമാറ്റിയതിന്റെ പാപം മറയ്ക്കാൻ വേണ്ടിയാണോ അയ്യപ്പ സംഗമം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ചു. അടിയന്തര പ്രമേയമായി ഈ വിഷയം ചർച്ച ചെയ്യാനിരുന്നെങ്കിലും സർക്കാർ ഇതിൽ നിന്ന് ഒഴിഞ്ഞുമാറിയെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭാ സമ്മേളനം ബഹിഷ്കരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുന്നംകുളത്തെ പോലീസ് അതിക്രമത്തിൽ പ്രതികളായ ഉദ്യോഗസ്ഥരെ സർവീസിൽ…
Sign in to your account