Tag: Thiruvananthapuram news

Kerala Politics News 2 Min Read

റിയാസിൻ്റെ മറവിൽ വട്ടിയൂർക്കാവ് എം എൽ എ നടത്തിയത് വൻ അഴിമതി! വിജിലൻസിന് പരാതി നൽകി അഡ്വ. വീണ എസ് നായർ

തിരുവനന്തപുരം: ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ വികസന പദ്ധതികളുടെ കരാർ നൽകിയതിൽ കോടികളുടെ അഴിമതി നടന്നുവെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ്. വട്ടിയൂർക്കാവ് എംഎൽഎ വി.കെ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സഹകരണ സംഘത്തിന് വഴിവിട്ട രീതിയിൽ കരാർ നൽകാൻ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ടുവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വീണ എസ് നായർ വിജിലൻസിൽ പരാതി നൽകി. ​മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി 'വൈബ്കോസിന്' കരാർ ​ആക്കുളം ടൂറിസ്റ്റ്

Kerala Politics News 1 Min Read

​മോദിയെ ‘മൈൻഡ്’ ചെയ്തില്ല; ശ്രീലേഖയെ താക്കീത് ചെയ്യും! ബിജെപിയിൽ കടുത്ത അമർഷം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം വൻ വിജയമായെന്ന് ബിജെപി വിലയിരുത്തുമ്പോഴും, പാർട്ടി നേതൃത്വത്തിന് തലവേദനയായി മുൻ ഡിജിപി ആർ. ശ്രീലേഖയുടെ പെരുമാറ്റം. സന്ദർശനത്തിനിടെ പ്രധാനമന്ത്രിയെ ഗൗനിക്കാതെ മാറിനിന്ന ശ്രീലേഖയുടെ നടപടി അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളുടെ വിലയിരുത്തൽ. സംഭവത്തിൽ ശ്രീലേഖയോട് വിശദീകരണം തേടാനും ശക്തമായ താക്കീത് നൽകാനും പാർട്ടി തീരുമാനിച്ചു. ​വിവാദമായ 'അവഗണന' ​പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ ആർ. ശ്രീലേഖ സ്വീകരിച്ച നിലപാട് വലിയ

Kerala Leader News 1 Min Read

കുരുന്നിന് ഹരിശ്രീ കുറിപ്പിച്ച് പ്രതിപക്ഷ നേതാവ്; കന്റോൻമെന്റ് ഹൗസിൽ വിദ്യാരംഭത്തിന്റെ ആദ്യാക്ഷരം നുകർന്ന് ഡൈനൻ

തിരുവനന്തപുരം: ഔദ്യോഗിക തിരക്കുകൾക്കിടയിലും ഒരു കുരുന്നിനെ അക്ഷരമുറ്റത്തേക്ക് ആനയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കാട്ടാക്കട സ്വദേശികളായ ജിനു - ജിൻസി ദമ്പതികളുടെ മകൻ ഡൈനനാണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൻമെന്റ് ഹൗസിൽ വെച്ച് അക്ഷരലോകത്തേക്ക് ചുവടുവെച്ചത്. ​ഇന്ന് രാവിലെയായിരുന്നു ഹൃദ്യമായ ഈ വിദ്യാരംഭ ചടങ്ങ് നടന്നത്. കുഞ്ഞിനെ മടിയിലിരുത്തി ഹരിശ്രീ കുറിപ്പിച്ച വി.ഡി സതീശൻ, അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കുന്ന ഡൈനന് എല്ലാവിധ ഭാവുകങ്ങളും നേർന്നു. ലളിതമായ അന്തരീക്ഷത്തിൽ

Kerala Politics News 1 Min Read

ആൻ്റണി രാജുവിൻ്റെ രാജി നാടകം പൊളിഞ്ഞു ! കോടതി വിധി വന്നതു മുതൽ അയോഗ്യത, രാജി സ്വീകരിക്കാനാവില്ലെന്ന് നിയമസഭ സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള തൊണ്ടിമുതൽ കേസിലെ കോടതി വിധിയെത്തുടർന്ന് തിരുവനന്തപുരം എംഎൽഎ ആന്റണി രാജുവിന് പദവി നഷ്ടമായി. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ആന്റണി രാജുവിനെ മൂന്ന് വർഷം തടവിനും പിഴയ്ക്കും ശിക്ഷിച്ചതോടെയാണ് നിയമസഭാംഗത്വത്തിൽ നിന്നും അദ്ദേഹം അയോഗ്യനായത്. ​കോടതി വിധി വന്ന നിമിഷം മുതൽ അയോഗ്യത നിലവിൽ വന്നതിനാൽ ആന്റണി രാജുവിന് ഇനി എംഎൽഎ സ്ഥാനം രാജിവെക്കാൻ സാധിക്കില്ലെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി. ശിക്ഷാവിധി പുറത്തുവന്നതിന് പിന്നാലെ സ്പീക്കർക്ക്

Kerala Politics News 1 Min Read

​ക്രിസ്മസ് കേക്കിൽ ‘പല്ലി’; തിരുവനന്തപുരത്ത് മണ്ണന്തലയിൽ ഞെട്ടിക്കുന്ന സംഭവം, കഴിച്ചവർ പരിഭ്രാന്തിയിൽ!

തിരുവനന്തപുരം: ക്രിസ്മസ് മധുരത്തിന് പകരം തലസ്ഥാനവാസിക്ക് ലഭിച്ചത് ഞെട്ടിക്കുന്ന അനുഭവം. മണ്ണന്തലയിലെ പ്രമുഖ ബേക്കറിയായ 'ടേസ്റ്റ് വേൾഡിൽ' (Taste World) നിന്നും വാങ്ങിയ കേക്കിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സഹോദരിക്ക് സമ്മാനമായി നൽകിയ കേക്കിലാണ് ഈ ക്രൂരമായ അനാസ്ഥ ശ്രദ്ധയിൽപ്പെട്ടത്. ​കേക്ക് മുറിച്ച് ആദ്യ കഷണം കഴിച്ചതിന് ശേഷമാണ് രണ്ടാമത്തെ കഷണത്തിൽ പല്ലി പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ടത്. ഉടൻ തന്നെ വീട്ടുകാർ ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരം അറിയിച്ചു.

Kerala Politics News 1 Min Read

മുഖ്യമന്ത്രിയുടെ ‘ഹ..ഹ..’ ചിരിയും ക്രിസ്മസ് ആശംസയും; മാധ്യമപ്രവർത്തകരെ ഞെട്ടിച്ച് പിണറായിയുടെ പുതിയ മുഖം! വിരുന്ന് നൽകാനും ആലോചന

തിരുവനന്തപുരം:മാധ്യമപ്രവർത്തകരോട് എന്നും കൃത്യമായ അകലം പാലിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ സ്വഭാവത്തിൽ പെട്ടെന്നുണ്ടായ മാറ്റം കണ്ട് അമ്പരന്നിരിക്കുകയാണ് തലസ്ഥാനത്തെ രാഷ്ട്രീയ വൃത്തങ്ങൾ. ക്രിസ്മസ് തലേന്ന് നടന്ന വാർത്താ സമ്മേളനത്തിലാണ് അതുവരെ കണ്ടിട്ടില്ലാത്ത ഒരു 'സൗമ്യനായ' മുഖ്യമന്ത്രിയെ മാധ്യമങ്ങൾ കണ്ടത്. ഓരോ മാധ്യമപ്രവർത്തകനെയും പേരെടുത്തു വിളിക്കാതെയാണെങ്കിലും നോക്കി തലയാട്ടിയും, 'ഹ..ഹ..' എന്ന് ചിരിച്ചും കുശലം പറഞ്ഞും മുഖ്യമന്ത്രി പുതിയ ഭാവപ്പകർച്ച നടത്തി. ​മാറിയത് മുഖ്യമന്ത്രി മാത്രമല്ല മുഖ്യമന്ത്രിയുടെ അതേ ഗൗരവം പുലർത്താറുള്ള