തിരുവനന്തപുരം: ദേശീയ ശരാശരിയേക്കാൾ ഉയർന്ന GST വരുമാന വളർച്ച രേഖപ്പെടുത്തി കേരളം. 2026 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള സഞ്ചിത കണക്കുകൾ പ്രകാരം, കേരളത്തിന്റെ പോസ്റ്റ്-സെറ്റിൽമെന്റ് GST വരുമാനം 21 ശതമാനം ഉയർന്നപ്പോൾ ദേശീയ ശരാശരി 16 ശതമാനമാണ്. സംസ്ഥാനത്തിന്റെ നികുതി വരുമാന അടിത്തറ ശക്തിപ്പെടുന്നതിന്റെ സൂചനയായാണ് ഈ കണക്കുകൾ വിലയിരുത്തപ്പെടുന്നത്. 2025 ഓഗസ്റ്റിനെ അപേക്ഷിച്ച് 2026 ഓഗസ്റ്റിൽ കേരളത്തിന്റെ മൊത്തം സംസ്ഥാന GST വരുമാനം ₹2,717 കോടിയിൽ നിന്ന്…
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണം ഈ മാസവും മാറ്റമില്ലാതെ പഴയ രീതിയിൽ തന്നെ തുടരും. ബാങ്ക് അക്കൗണ്ടുകൾ വഴിയും സഹകരണ ബാങ്ക് ജീവനക്കാർ വഴി ഗുണഭോക്താക്കളുടെ വീടുകളിൽ നേരിട്ടെത്തിക്കുന്ന രീതിയിലുമായിരിക്കും ഈ മാസത്തെയും പെൻഷൻ വിതരണം നടപ്പിലാക്കുക. അതേസമയം, വരും മാസങ്ങളിൽ ക്ഷേമ പെൻഷൻ വിതരണ സംവിധാനത്തിൽ വലിയ പരിഷ്കാരം നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുകയാണ്. കിടപ്പുരോഗികൾ ഒഴികെയുള്ള മുഴുവൻ സാമൂഹ്യസുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്കും തുക പൂർണ്ണമായും ഡി.ബി.റ്റി…
കേരളത്തിലെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണ സംവിധാനത്തിൽ വലിയ മാറ്റത്തിന് സംസ്ഥാന സർക്കാർ തത്വത്തിൽ അംഗീകാരം നൽകി. ഇനി മുതൽ കിടപ്പുരോഗികളും ഒഴിവാക്കാനാകാത്ത പ്രത്യേക സാഹചര്യങ്ങളിലുള്ള ഗുണഭോക്താക്കളും ഒഴികെയുള്ള എല്ലാവർക്കും Direct Benefit Transfer (DBT) സംവിധാനത്തിലൂടെ ആധാർ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പെൻഷൻ വിതരണം ചെയ്യാനാണ് തീരുമാനം. ഇതിനായുള്ള സർക്കാർ ഉത്തരവ് ധനകാര്യ വകുപ്പ് പുറത്തിറക്കി. നിലവിൽ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ…
തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷനുകൾ കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിംഗ് നടപടികൾ ഊർജ്ജിതമായി പുരോഗമിക്കുന്നു. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 21.68 ലക്ഷം ആളുകൾ മസ്റ്ററിംഗ് പൂർത്തിയാക്കിയിട്ടുണ്ട്. 2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ടിട്ടുള്ള എല്ലാ ഗുണഭോക്താക്കൾക്കുമായാണ് ഈ വാർഷിക മസ്റ്ററിംഗ് സൗകര്യം ഒരുക്കിയിട്ടുള്ളത്. 2026 ജൂലൈ 17 മുതൽ ആരംഭിച്ച മസ്റ്ററിംഗ് 2026 സെപ്റ്റംബർ 30 വരെ തുടർന്നു നടത്താവുന്നതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ…
തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസവാർത്ത. ഈ മാസത്തെ സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും നാളെ (ജൂലൈ 24) മുതൽ വിതരണം ആരംഭിക്കും. പെൻഷൻ വിതരണത്തിനായി സർക്കാരിലേക്ക് 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. ബാങ്ക് അക്കൗണ്ടുകൾ വഴിയും സഹകരണ ബാങ്കുകൾ മുഖേന വീട്ടിലെത്തിച്ചും പെൻഷൻ വിതരണം സമയബന്ധിതമായി പൂർത്തിയാക്കും. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും പാവപ്പെട്ടവരുടെ പെൻഷൻ കുടിശ്ശികയില്ലാതെ ലഭ്യമാക്കാനാണ്…
Sign in to your account