തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം വൻ വിജയമായെന്ന് ബിജെപി വിലയിരുത്തുമ്പോഴും, പാർട്ടി നേതൃത്വത്തിന് തലവേദനയായി മുൻ ഡിജിപി ആർ. ശ്രീലേഖയുടെ പെരുമാറ്റം. സന്ദർശനത്തിനിടെ പ്രധാനമന്ത്രിയെ ഗൗനിക്കാതെ മാറിനിന്ന ശ്രീലേഖയുടെ നടപടി അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളുടെ വിലയിരുത്തൽ. സംഭവത്തിൽ ശ്രീലേഖയോട് വിശദീകരണം തേടാനും ശക്തമായ താക്കീത് നൽകാനും പാർട്ടി തീരുമാനിച്ചു. വിവാദമായ 'അവഗണന' പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ ആർ. ശ്രീലേഖ സ്വീകരിച്ച നിലപാട് വലിയ…
തിരുവനന്തപുരം: ബിജെപിക്ക് ചരിത്രവിജയം സമ്മാനിച്ച തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം പരസ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പൊതുസമ്മേളന വേദിയിൽ പോലും തന്റെ അതൃപ്തി പ്രകടിപ്പിച്ച് കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ രംഗത്തെത്തിയത് ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കി. ശാസ്തമംഗലം വാർഡിൽ നിന്ന് മികച്ച വിജയം നേടിയ ശ്രീലേഖയെ മേയറാക്കാത്തതിൽ വലിയ പരിഭവമാണ് അവർക്കുള്ളതെന്ന് വ്യക്തമാക്കുന്നതായിരുന്നു പുത്തരിക്കണ്ടം മൈതാനിയിലെ കാഴ്ചകൾ. പ്രധാനമന്ത്രി വേദിയിലുണ്ടായിരുന്ന സമയത്തും, അദ്ദേഹത്തെ യാത്രയാക്കുന്ന…
തിരുവനന്തപുരം: ബിജെപി നേതൃത്വവുമായി ഇടഞ്ഞ് മുൻ ഡിജിപി ആർ. ശ്രീലേഖ. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന് ശ്രീലേഖ പാർട്ടി നേതൃത്വത്തെ അറിയിച്ചു. രാജീവ് ചന്ദ്രശേഖറിനോടാണ് ശ്രീലേഖ തന്റെ നിലപാട് വ്യക്തമാക്കിയത്. വാഗ്ദാനം ലംഘിച്ചെന്ന് ആക്ഷേപം തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാണ് ശ്രീലേഖയെ ബിജെപി മത്സരരംഗത്തിറക്കിയത്. എന്നാൽ ഭരണം ലഭിച്ചപ്പോൾ ശ്രീലേഖയെ തഴഞ്ഞ് വി.വി. രാജേഷിനെ മേയറാക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. ഇതിൽ കടുത്ത അമർഷത്തിലാണ് ശ്രീലേഖ.…
തിരുവനന്തപുരം: രാഷ്ട്രീയ മാറ്റങ്ങൾക്കും വാഗ്ദാനങ്ങൾക്കും പിന്നാലെ ബിജെപിയിലെത്തിയ പ്രമുഖ നേതാക്കൾ ഇപ്പോൾ പാർട്ടിക്കുള്ളിൽ നേരിടുന്നത് കടുത്ത അവഗണന. ഗവർണർ പദവി മോഹിച്ച് കോൺഗ്രസ് വിട്ടെത്തിയ പത്മജ വേണുഗോപാലും, മേയർ സ്ഥാനം പ്രതീക്ഷിച്ചെത്തിയ മുൻ ഡിജിപി ആർ. ശ്രീലേഖയും ഒരുപോലെ തഴയപ്പെട്ടത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. പത്മജയെ തഴഞ്ഞോ? 2024 മാർച്ചിൽ ലോകസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. ഗവർണർ…
തിരുവനന്തപുരം: ഏറെ നാടകീയതകൾക്കൊടുവിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് വി.വി. രാജേഷിനെ പ്രഖ്യാപിച്ച് ബിജെപി. മേയർ ആകുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറച്ചുവിശ്വസിച്ചിരുന്ന മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് പാർട്ടി നേതൃത്വത്തിൽ നിന്നും ഉണ്ടായത്. ബിജെപി നേതൃത്വത്തിലെ ഒരു പ്രബല വിഭാഗം ശ്രീലേഖയുടെ സ്ഥാനാർത്ഥിത്വത്തെ ശക്തമായി എതിർത്തതോടെയാണ് നറുക്ക് വി.വി രാജേഷിന് വീണത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ഇടപെട്ടാണ് ശ്രീലേഖയെ മത്സരരംഗത്ത് ഇറക്കിയിരുന്നത്. ഭരണം…
Sign in to your account