തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സന്ദർശിക്കാനെത്തിയ ഓർത്തഡോക്സ് സഭാ വൈദികർക്ക് മന്ത്രി വീണ ജോർജ് ഒരുക്കിയ പഞ്ചനക്ഷത്ര വിരുന്നും അതിനെത്തുടർന്നുള്ള വിവാദങ്ങളും സഭയ്ക്കുള്ളിലും രാഷ്ട്രീയ വൃത്തങ്ങളിലും പുകയുന്നു. വിഴിഞ്ഞം സന്ദർശനത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചാലും വിരുന്നിന്റെ ദൃശ്യങ്ങൾ യാതൊരു കാരണവശാലും പുറത്തുവിടരുതെന്ന മന്ത്രിയുടെ കർശന നിർദ്ദേശം വൈദികർ തന്നെ ലംഘിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. രഹസ്യ വിരുന്നും പാളിപ്പോയ പ്ലാനും തുമ്പമൺ ഭദ്രാസനത്തിലെ 35 വൈദികരെയാണ് ടൂറിസ്റ്റ് ബസിൽ മന്ത്രി വിഴിഞ്ഞത്ത് എത്തിച്ചത്.…
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, ഓർത്തഡോക്സ് സഭയുടെ വോട്ടുകൾ ഉറപ്പിക്കാൻ പുതിയ നീക്കങ്ങളുമായി മന്ത്രി വീണ ജോർജ്. കഴിഞ്ഞ കുറച്ചുനാളുകളായി സഭാ നേതൃത്വവുമായി അകൽച്ചയിലായിരുന്ന മന്ത്രി, തുമ്പമൺ ഭദ്രാസനത്തിലെ അമ്പതോളം വൈദികർക്കായി വിഴിഞ്ഞത്ത് വിരുന്നൊരുക്കിയതാണ് ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നത്. വിഴിഞ്ഞം സന്ദർശനമോ അതോ രാഷ്ട്രീയ സൽക്കാരമോ? മന്ത്രി വീണ ജോർജിന്റെ മണ്ഡലമായ ആറൻമുള ഉൾപ്പെടുന്ന തുമ്പമൺ ഭദ്രാസനത്തിലെ വൈദികരെയാണ് വിഴിഞ്ഞം തുറമുഖ സന്ദർശനത്തിനെന്ന പേരിൽ തലസ്ഥാനത്ത് എത്തിച്ചത്.…
ന്യൂ ഡൽഹി: കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കോൺഗ്രസിൽ നിന്നും അകന്നുനിന്നിരുന്ന ക്രൈസ്തവ വോട്ട് ബാങ്ക് യുഡിഎഫ് പാളയത്തിലേക്ക് ശക്തമായി തിരിച്ചെത്തിയെന്ന് എഐസിസി വിലയിരുത്തൽ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കഴിഞ്ഞ നാലര വർഷമായി നടപ്പിലാക്കിയ കൃത്യമായ സോഷ്യൽ എഞ്ചിനീയറിംഗാണ് ഈ രാഷ്ട്രീയ മാറ്റത്തിന് പിന്നിലെ പ്രധാന ഘടകമെന്നാണ് പാർട്ടിയുടെ കണ്ടെത്തൽ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം ഇതിന്റെ തെളിവാണെന്ന് എഐസിസി വർക്കിംഗ് കമ്മിറ്റി നിരീക്ഷിച്ചു. ഓർത്തഡോക്സ്, സിറോ മലബാർ…
Sign in to your account