കണ്ണൂർ: ഒരു കാലത്ത് പാർട്ടിയുടെ ഉരുക്കുകോട്ടയായിരുന്ന കണ്ണൂരിൽ സി.പി.എം മുമ്പെങ്ങുമില്ലാത്ത വിധം കടുത്ത ആഭ്യന്തര കലഹത്തിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനും മുൻ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.കെ. രാഗേഷ് (KKR) ജില്ലാ സെക്രട്ടറി സ്ഥാനത്തെത്തിയതിന് പിന്നാലെ പാർട്ടിയിൽ വിഭാഗീയതയും രാജിസന്നദ്ധതയും പതിവാകുകയാണ്. മുതിർന്ന നേതാക്കൾ ഉൾപ്പെടെ പാർട്ടി വിട്ട് സ്വതന്ത്രരായി മത്സരിക്കാൻ ഒരുങ്ങുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് വൻ തിരിച്ചടിയാകുമെന്ന് ഉറപ്പായി. KKR: മുഖ്യമന്ത്രിയുടെ 'ശിപായി' എന്ന ആരോപണം 2025…
തിരുവനന്തപുരം: സി.പി.എമ്മിലെ കരുത്തുറ്റ യുവനേതാവും നിയമസഭാ സ്പീക്കറുമായ എ.എൻ. ഷംസീറിന് ഇത്തവണ സീറ്റില്ല. പാർട്ടിയുടെ ഉരുക്കുകോട്ടയായ തലശേരിയിൽ ഷംസീറിനെ മാറ്റി പകരം കാരായി രാജനെ മത്സരിപ്പിക്കാൻ സി.പി.എം തീരുമാനിച്ചു. സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു കൊണ്ട് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ഷംസീറിനെ രാഷ്ട്രീയമായി വെട്ടിനിരത്തിയതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനും മരുമകൻ മുഹമ്മദ് റിയാസും ചേർന്ന് നടത്തിയ കൃത്യമായ കരുനീക്കങ്ങളാണെന്ന ചർച്ചകൾ രാഷ്ട്രീയ വൃത്തങ്ങളിൽ…
കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി സി.പി.എമ്മിൽ ഭിന്നത രൂക്ഷമാകുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ ഭാര്യ പി.കെ. ശ്യാമളയെ തളിപ്പറമ്പിൽ സ്ഥാനാർത്ഥിയായി നിശ്ചയിച്ച ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനത്തിനെതിരെ പാർട്ടി അണികൾക്കിടയിൽ പരസ്യമായ പ്രതിഷേധം ഉയരുകയാണ്. എന്നാൽ, വിമർശനങ്ങൾ മുഖവിലയ്ക്കെടുക്കാതെ “എൻ്റെ ഭാര്യയെ മാറ്റില്ല” എന്ന കർക്കശ നിലപാടിലാണ് എം.വി. ഗോവിന്ദൻ. പ്രതിഷേധത്തിന് പിന്നിൽ 'ആന്തൂർ വിവാദം' ജനകീയ ബന്ധങ്ങളില്ലാത്ത നേതാവാണ് പി.കെ. ശ്യാമളയെന്ന…
തിരുവനന്തപുരം: കേരളത്തിൽ അതിശക്തമായ ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്നുവെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകൾക്കിടയിൽ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയേക്കാൾ ഉപരി കുടുംബവാഴ്ച ഉറപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കരുക്കൾ നീക്കുന്നു. ഭരണം നഷ്ടപ്പെട്ടാൽ പ്രതിപക്ഷ നേതാവാകാൻ മരുമകൻ പി.എ. മുഹമ്മദ് റിയാസിനെ പ്രതിഷ്ഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രിയുടെ ഓരോ നീക്കവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. മുഖ്യ വെല്ലുവിളി പി.വി. അൻവർ പിണറായിയുടെ ഈ 'മരുമകൻ പ്ലാനിന്' മുന്നിലെ ഏറ്റവും വലിയ കടമ്പ മുൻ…
തിരുവനന്തപുരം: കേരളത്തിലെ സി.പി.എമ്മിന്റെ ഡിജിറ്റൽ കോട്ടകളിൽ വിള്ളൽ വീഴ്ത്തി മുതിർന്ന നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും കൂട്ടരാജി. സൈബർ സെല്ലിന്റെ ചുമതലക്കാരനായ എം.വി. നികേഷ് കുമാറിന്റെ പ്രവർത്തന ശൈലിയിൽ പ്രതിഷേധിച്ചാണ് ദേശാഭിമാനിയിലെ മുൻ ന്യൂസ് എഡിറ്റർമാരായ കെ.വി. സുധാകരൻ, കെ. മോഹൻദാസ്, ഇ.എസ്. സുഭാഷ് എന്നിവർ ചുമതലകൾ ഒഴിഞ്ഞത്. കൊമ്പുകോർത്ത് വെറ്ററൻമാരും നികേഷും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ വിശ്വസ്തനായി സൈബർ സെൽ തലപ്പത്തെത്തിയ നികേഷ് കുമാറും, ദശാബ്ദങ്ങളായി പാർട്ടിയുടെ മുഖപത്രത്തിലും ആശയപ്രചാരണ…
കണ്ണൂർ: കേരള രാഷ്ട്രീയത്തിൽ അത്യപൂർവ്വമായ കാഴ്ചകൾക്കാണ് വടക്കൻ മലബാർ സാക്ഷ്യം വഹിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥയിൽ ആളില്ലാതെ വന്നതോടെ ഇതര സംസ്ഥാന തൊഴിലാളികളെ അണിനിരത്തി മുദ്രാവാക്യം വിളിക്കാൻ സി.പി.എം നിർബന്ധിതരായിരിക്കുന്നു. അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ 'പുതുയുഗ യാത്ര' ജനസാഗരമായി മാറിയിരിക്കുകയാണ്. ബംഗാളികൾ മുദ്രാവാക്യം വിളിക്കുന സി.പി.എം ജാഥ! സി.പി.എമ്മിൻ്റെ ശക്തികേന്ദ്രങ്ങളിൽ പോലും ജാഥയ്ക്ക് ആളെ കിട്ടാത്ത അവസ്ഥയാണ്. ഇതോടെയാണ്…
തിരുവനന്തപുരം: പാർട്ടിയെയും ഭരണത്തലവനെയും അങ്ങേയറ്റം അപമാനിക്കുന്ന രീതിയിൽ പെരുമാറിയ പ്രവർത്തകർക്കെതിരെ വാളെടുത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വികസന മുന്നേറ്റ യാത്രയുടെ ഉദ്ഘാടന വേദിയിൽ അരങ്ങേറിയ നാടകീയ രംഗങ്ങളാണ് പാർട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പ്രവർത്തകർ കൂട്ടത്തോടെ സദസ്സ് വിട്ടതോടെ എം.വി ഗോവിന്ദൻ പ്രസംഗം വെട്ടിച്ചുരുക്കി. മുഖ്യമന്ത്രിയെയും അവഗണിച്ചു; ഒഴിഞ്ഞ കസേരകൾ സാക്ഷി യാത്രയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമ്പോൾ തന്നെ സദസ്സിൽ…
കാസർകോട്: കേരളം മാറ്റം ആഗ്രഹിക്കുന്നു എന്നതിൻ്റെ വ്യക്തമായ സൂചനകൾ നൽകി എൽ.ഡി.എഫിൻ്റെ വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ പരാജയത്തിലേക്ക്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജാഥയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗം നടത്തുമ്പോൾ തന്നെ ജനങ്ങൾ കൂട്ടത്തോടെ എഴുന്നേറ്റു പോകുന്നത് ഭരണവിരുദ്ധ വികാരത്തിൻ്റെ ആഴം വ്യക്തമാക്കുന്നു. ജാഥാ ക്യാപ്റ്റൻ എം.വി ഗോവിന്ദൻ സംസാരിക്കുമ്പോൾ സദസ്സിലെ ഭൂരിഭാഗം കസേരകളും ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഭരണത്തോടുള്ള മടുപ്പ്; ജനം…
തിരുവനന്തപുരം: മാസം 4.10 ലക്ഷം രൂപ ശമ്പളം, കൃത്യമായ ഇടവേളകളിൽ ക്ഷാമബത്തയും കുടിശ്ശികയും, വിരമിച്ചാൽ മാസം 2 ലക്ഷം രൂപ പെൻഷൻ, ഒപ്പം ആജീവനാന്ത കാലം സൗജന്യ ചികിത്സ. ഇത്രയും രാജകീയമായ ആനുകൂല്യങ്ങൾ ലഭിക്കുന്ന കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) അംഗത്വം ലക്ഷ്യമിട്ട് കാത്തിരുന്ന സർവീസ് സംഘടനാ നേതാവ് ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. സെക്രട്ടേറിയറ്റിലെ സി.പി.എം സർവീസ് സംഘടനയുടെ ഉന്നത നേതാവായിരുന്ന ഇദ്ദേഹത്തിന്, വിരമിച്ചാലുടൻ പി.എസ്.സി അംഗത്വം നൽകാമെന്ന് പാർട്ടിയിലെയും…
തിരുവനന്തപുരം: കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടാനുള്ള സാധ്യതകൾ വിലയിരുത്തി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ഏരിയ കമ്മിറ്റി യോഗത്തിൽ 40 സീറ്റുകളിൽ മാത്രമാണ് വിജയപ്രതീക്ഷ പങ്കുവെച്ചത്. യു.ഡി.എഫ് മുന്നേറ്റം യാഥാർത്ഥ്യമാണെന്ന് യോഗം വിലയിരുത്തി. യു.ഡി.എഫ് ശക്തമായ മുന്നേറ്റം നടത്തുന്നതിനാൽ സിറ്റിങ് സീറ്റുകളിലെ കുറവ് ബി.ജെ.പിക്ക് ആയിരിക്കുമെന്നാണ് സി.പി.എം യോഗത്തിന്റെ പ്രധാന കണ്ടെത്തൽ. നാല് ദിവസം മുൻപ് പോലീസ് ഇന്റലിജൻസ് മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിലെ യു.ഡി.എഫ് മുന്നേറ്റം…
Sign in to your account