ന്യൂഡൽഹി: ശരീരസൗന്ദര്യത്തിനായി ജിമ്മിൽ മണിക്കൂറുകൾ ചെലവഴിക്കുകയോ കഠിനമായ വ്യായാമമുറകൾ പിന്തുടരുകയോ ചെയ്തിരുന്ന വ്യക്തിയായിരുന്നില്ല മഹാത്മാഗാന്ധി. എന്നാൽ ആരോഗ്യവും ശാരീരികക്ഷമതയും നിലനിർത്തുന്നതിൽ അദ്ദേഹം പുലർത്തിയിരുന്ന അച്ചടക്കം ശ്രദ്ധേയമായിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു നടത്തം. അദ്ദേഹത്തിന്റെ ലളിതമായ ജീവിതശൈലിയിൽ നിന്ന് ഇന്നത്തെ തലമുറയ്ക്ക് പഠിക്കാനുള്ളത് ഏറെയാണെന്ന് ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. ദിവസവും ഏകദേശം 18 കിലോമീറ്റർലഭ്യമായ ചരിത്ര-ആരോഗ്യ രേഖകൾ പ്രകാരം, ഗാന്ധിജി ഏകദേശം നാല് പതിറ്റാണ്ടോളം ദിവസവും ശരാശരി 18 കിലോമീറ്റർ നടന്നിരുന്നു.…
Sign in to your account