Tag: Kerala Politics

News 1 Min Read

ഹിജാബ് വിവാദം: പരിഹരിച്ച വിഷയത്തിൽ മന്ത്രി വി. ശിവൻകുട്ടി വർഗീയത കലർത്തുന്നുവെന്ന് ആക്ഷേപം

തിരുവനന്തപുരം: സ്വകാര്യ സിബിഎസ്ഇ സ്കൂളിലെ യൂണിഫോം സംബന്ധിച്ച് ഉയർന്നുവന്ന തർക്കം പ്രാദേശിക രാഷ്ട്രീയ നേതൃത്വം ഇടപെട്ട് രമ്യമായി പരിഹരിച്ചതിന് പിന്നാലെ, വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി കക്ഷിചേർന്ന് വർഗീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് ആക്ഷേപം. സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ സർക്കാർ തന്നെ ശ്രമിക്കുകയാണെന്നും, നിസ്സാരമായ ഒരു പ്രശ്നത്തെ ഊതിവീർപ്പിച്ച് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്നുമാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.. ക്രിസ്ത്യൻ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ ഈ വർഷം പ്രവേശനം നേടിയ ഒരു വിദ്യാർത്ഥിനിക്ക്

Kerala Politics 3 Min Read

ഒ.ജെ. ജനീഷ്: അവഗണനകളില്‍ നിന്ന് അമരത്തേക്ക്; യൂത്ത് കോൺഗ്രസ് അധ്യക്ഷന്റേത് പോരാട്ട ജീവിതം

തിരുവനന്തപുരം: ഒരിക്കല്‍ സമയ ദോഷം കൊണ്ട് ഒ.ജെ ജനീഷിൽ നിന്ന് അകന്ന് നിന്ന അധ്യക്ഷ പദവി ഇന്ന് അതേ സമയഗുണം കൊണ്ട് തന്നെ ജനീഷിൽ എത്തി ചേർന്നിരിക്കുന്നു. ജനീഷിന്റെ രാഷ്ട്രീയ ജീവിതം ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടി വരുന്നത് തൃശ്ശൂർ ലോ കോളേജിലെ ക്ലാസ് മുറിയിൽവെച്ച് എസ്.എഫ്.ഐക്കാർ തല അടിച്ച് പൊട്ടിച്ചതിനെ തുടർന്ന് ചോര ഒലിപ്പിച്ച് പുറത്തേക്ക് വരുന്ന ചിത്രമാണ്. തൃശ്ശൂർ ലോക്കോളേജ് യൂണിറ്റ് പ്രസിഡന്റ് മുതൽ ആരംഭിച്ച കെ.എസ്.യുക്കാലം.

News 1 Min Read

ശബരിമല സ്വർണ്ണ തട്ടിപ്പ്: കള്ളി വെളിച്ചത്തായ ജാള്യതയില്‍ പിണറായി വിജയൻ

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്ന് സ്വർണം കടത്തിയെന്ന ആസൂത്രിത തട്ടിപ്പിൽ ദേവസ്വം ബോർഡിന് പങ്കില്ലെന്ന മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും വാദങ്ങളെ പൂർണ്ണമായി തള്ളി ദേവസ്വം വിജിലൻസിന്റെ നിർണ്ണായക റിപ്പോർട്ട്. അറ്റകുറ്റപ്പണിയുടെ പേരിൽ സ്വർണ്ണപ്പാളികൾ കടത്തിക്കൊണ്ടുപോയത് ഉദ്യോഗസ്ഥരുടെ മാത്രം അറിവോടെയല്ലെന്നും, അന്നത്തെ ദേവസ്വം ബോർഡ് അധികാരികളുടെ സമ്മർദ്ദമോ പ്രേരണയോ ഇതിന് പിന്നിലുണ്ടായിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ കണ്ടെത്തൽ സർക്കാരിനും ഇടതുമുന്നണിക്കും കനത്ത രാഷ്ട്രീയ തിരിച്ചടിയായി. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ

Kerala Politics News 1 Min Read

സി.കെ. ജാനു യുഡിഎഫിലേക്ക്; പ്രിയങ്കാ ഗാന്ധിയുടെ പ്രത്യേക താൽപര്യം നിർണ്ണായകം, ചർച്ചകൾ സജീവം

കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയെ (ജെആർപി) യുഡിഎഫിന്റെ ഭാഗമാക്കാൻ സന്നദ്ധത അറിയിച്ച് സി.കെ. ജാനു മുന്നണിക്ക് ഔദ്യോഗികമായി കത്ത് നൽകി. ഇതോടെ ജാനുവിന്റെ യുഡിഎഫ് പ്രവേശനം ഏറെക്കുറെ ഉറപ്പായി. അടുത്തിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി ജാനു ആലുവയിൽ വെച്ച് ചർച്ച നടത്തിയിരുന്നു. ജാനുവിനെ മുന്നണിയിൽ എത്തിക്കുന്നതിൽ കോൺഗ്രസ് നേതാവ്

Kerala Politics 2 Min Read

മാണിയുടെ അണികള്‍ യുഡിഎഫിനൊപ്പം; നേതാക്കളുടെ സമ്മർദ്ദത്തില്‍ കുഴങ്ങി ജോസ് കെ മാണി

കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു. ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് (എം) എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് മടങ്ങിയെത്തുമോയെന്ന അഭ്യൂഹങ്ങൾക്കിടെ, പാർട്ടിയെ തിരികെ സ്വാഗതം ചെയ്തുകൊണ്ടുള്ള യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ പ്രസ്താവന രാഷ്ട്രീയ കേന്ദ്രങ്ങളിൽ പുതിയ സമവാക്യങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. കേരള കോൺഗ്രസ് (എം) എൽഡിഎഫിലെ അവിഭാജ്യ ഘടകമാണെന്നും മുന്നണി മാറ്റം

Kerala Politics 2 Min Read

മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമൻസ്; ലൈഫ് മിഷൻ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, സി.പി.എം – ബി.ജെ.പി ഒത്തുകളിയോ?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) 2023-ൽ സമൻസ് അയച്ചിരുന്നു എന്ന വെളിപ്പെടുത്തൽ പുറത്ത്. ഈ നിർണായക വിവരം ഇതുവരെ രഹസ്യമാക്കി വെച്ചതും, സമൻസ് ലഭിച്ചിട്ടും മുഖ്യമന്ത്രിയുടെ മകൻ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നിട്ടും ഇ.ഡി തുടർനടപടികൾ സ്വീകരിക്കാതിരുന്നതും ദുരൂഹത വർദ്ധിപ്പിക്കുകയാണ്. ലൈഫ് മിഷൻ കേസും ദുരൂഹതകളും: ലൈഫ് മിഷൻ പദ്ധതിയുടെ വടക്കാഞ്ചേരിയിലെ ഫ്ലാറ്റ്

Kerala Politics 1 Min Read

‘ഷാഫിയുടെ ചോര വെറും ഷോ അല്ല’; ഷാഫി പറമ്പിലിന് ലാത്തിച്ചാർജിൽ ഗുരുതര പരിക്ക്, സി.പി.എം പ്രചാരണങ്ങൾക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നു

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. മൂക്കിന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന് രണ്ട് സർജറികൾ പൂർത്തിയായി. ഒരു ജനപ്രതിനിധിക്ക് നേരെ ലാത്തിച്ചാർജ് നടത്തിയ സംഭവത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം ആളിക്കത്തുകയാണ്. പെരാമ്പ്ര സികെജി കോളേജിൽ യുഡിഎസ്എഫ് വിജയിച്ചതിനെ തുടർന്നാണ് സംഘർഷങ്ങൾ ആരംഭിച്ചത്. വിജയത്തിന് ശേഷം രാത്രിയിൽ രണ്ട് വിദ്യാർത്ഥി സംഘടനകൾ തമ്മിൽ