തിരുവനന്തപുരം: നിയമസഭ സമ്മേളനം അവസാനിക്കുമ്പോൾ മാധ്യമപ്രവർത്തകർക്കിടയിലും രാഷ്ട്രീയ നിരീക്ഷകർക്കിടയിലും ഉയരുന്ന പ്രധാന ചർച്ചാവിഷയം പ്രതിപക്ഷത്തിന്റെ ദൗർബല്യമാണ്. ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കാൻ കൊണ്ടുവരുന്ന ഏത് വിഷയവും ഒടുവിൽ പ്രതിപക്ഷത്തിന് തന്നെ തിരിച്ചടിയാകുന്ന വിചിത്രമായ കാഴ്ചയ്ക്കാണ് സഭ സാക്ഷ്യം വഹിക്കുന്നത്. എണ്ണക്കുറവല്ല, അനുഭവ സമ്പന്നരുടെ അഭാവം സഭയിൽ പ്രതിപക്ഷ നിരയിലെ അംഗങ്ങളുടെ എണ്ണക്കുറവ് ഒരു പ്രശ്നമായി തോന്നാമെങ്കിലും, അതിലും വലിയ വെല്ലുവിളി ഭരണപക്ഷത്തെ തറപറ്റിക്കാൻ പോന്ന ശക്തരായ വക്താക്കളുടെ കുറവാണ്. ഉരുളക്ക് ഉപ്പേരി പോലെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെയും പൊതുസമൂഹത്തെയും ഒരുപോലെ ഇളക്കിമറിച്ച മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ഒടുവിൽ കാലത്തിന്റെ കാവ്യനീതി. തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവും മുൻ എംഎൽഎയുമായ സച്ചിൻ ദേവ് എന്നിവരുമായുള്ള നടുറോഡിലെ വാക്പോരിന് പിന്നാലെ കെഎസ്ആർടിസിയിൽ നിന്നും പുറത്താക്കപ്പെട്ട താത്കാലിക ഡ്രൈവർ എൽ. എച്ച്. യദുവിന് പുതിയ നിയോഗം. യദുവിനെ കേരള നിയമസഭയിലെ താത്കാലിക ഡ്രൈവറായി നിയമിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉത്തരവിട്ടു. ദിവസവേതനാടിസ്ഥാനത്തിലാണ് ഈ നിയമനം. അധികാരക്കരുത്തിൽ…
Sign in to your account