തിരുവനന്തപുരം: സംസ്ഥാനത്തെ വിവിഐപികളുടെ യാത്രകളിൽ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ ഉത്തരവുമായി ധനകാര്യ വകുപ്പ്. മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, പ്രതിപക്ഷ നേതാവ് തുടങ്ങി ഉന്നത പദവിയിലുള്ളവരുടെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർമാർക്കും (PSO) ഇനി മുതൽ വന്ദേ ഭാരത് ട്രെയിനിലെ എക്സിക്യൂട്ടീവ് ചെയർ കാറിൽ യാത്ര ചെയ്യാൻ അനുമതി നൽകി. യാത്രയിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിച്ചു നിലവിലെ നിയമപ്രകാരം ഗ്രേഡ്-1 ഉദ്യോഗസ്ഥർക്ക് വന്ദേ ഭാരത് ട്രെയിനിൽ യാത്ര ചെയ്യാൻ…
തിരുവനന്തപുരം: ജിഎസ്ടി ഒഴിവാക്കി എന്നതിനപ്പുറം മെഡിസെപ്പ് രണ്ടാം ഘട്ടത്തിലും ജീവനക്കാരുടെ ദുരിതം തുടരുമെന്ന് ഉറപ്പായതായി സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. പുതുക്കിയ പ്രീമിയത്തിൽ സർക്കാർ യഥാർത്ഥത്തിൽ കുറവ് വരുത്തിയിട്ടില്ലെന്നും, ജിഎസ്ടി ഒഴിവാക്കുക മാത്രമാണ് ചെയ്തതെന്നും ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് ആരോപിച്ചു. പ്രീമിയം വർദ്ധനവിൽ വഞ്ചന ജീവനക്കാരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് നിവൃത്തിയില്ലാതെയാണ് പ്രീമിയം ₹810-ൽ നിന്നും ₹687-ലേക്ക് കുറയ്ക്കാൻ സർക്കാർ തയ്യാറായത്. ജിഎസ്ടി കൊള്ള കൈയോടെ പിടിക്കപ്പെട്ടതിൻ്റെ ജാള്യത മറയ്ക്കാനാണ്…
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ വഴിവിട്ട നിയമന നീക്കങ്ങൾക്കെതിരെ വീണ്ടും നിയമപോരാട്ടം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓംബുഡ്സ്മാനായി മുൻ ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിനെ നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെ ആർ.എസ്. ശശികുമാർ ഗവർണറെ സമീപിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരായ ദുരിതാശ്വാസ നിധി വകമാറ്റൽ കേസിൽ ക്ലീൻ ചിറ്റ് നൽകിയതിനുള്ള പ്രത്യുപകാരമാണ് ഈ നിയമനമെന്ന് അദ്ദേഹം ആരോപിച്ചു. വിവാദ നിയമനം; പിന്നിൽ ‘ഉപകാരസ്മരണ’? മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പ്രതികളായ സി.എം.ഡി.ആർ.എഫ്…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന അതീവ നിർണ്ണായക ക്ഷണവുമായി കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും സി.പി.ഐയും എൻ.ഡി.എയുടെ ഭാഗമാകണമെന്നും പിണറായി വിജയൻ എൻ.ഡി.എയിൽ ചേരുകയാണെങ്കിൽ അതൊരു ചരിത്രപരമായ വിപ്ലവമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ആത്മബന്ധമാണ് കേന്ദ്രമന്ത്രിയുടെ ഈ അപ്രതീക്ഷിത ക്ഷണത്തിന് പിന്നിൽ. മോദി-പിണറായി 'അന്തർധാര' സജീവം? പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അങ്ങേയറ്റം അടുത്ത ബന്ധം പുലർത്തുന്ന കമ്യൂണിസ്റ്റ് നേതാവാണ് പിണറായി…
തിരുവനന്തപുരം: കേരളത്തിൽ ഭരണത്തുടർച്ചയല്ല, മറിച്ച് ഭരണമാറ്റമാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി എൻഡിടിവി - വോട്ട് വൈബ് ഇന്ത്യ (NDTV Vote Vibe India) സർവ്വേ ഫലം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് സതീശന്റെ കുതിപ്പ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശൻ തരംഗം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനായ നേതാവ് ആര് എന്ന ചോദ്യത്തിന്…
തിരുവനന്തപുരം: പോറ്റിയെ അടുത്തറിയില്ലെന്ന മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദങ്ങൾ പാടെ പൊളിയുന്നു. കടകംപള്ളി സുരേന്ദ്രൻ പോറ്റിയുടെ വീട്ടിൽ പലതവണ എത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി അയൽവാസി വിക്രമൻ നായർ രംഗത്തെത്തി. താൻ തന്നെ മന്ത്രിയെ രണ്ട് തവണ അവിടെ കണ്ടിട്ടുണ്ടെന്നും, വന്നപ്പോഴെല്ലാം അദ്ദേഹം മന്ത്രിസ്ഥാനത്ത് ഇരുന്നപ്പോഴാണെന്നും വിക്രമൻ നായർ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിയുടെ നിഷേധം ശുദ്ധ അസംബന്ധമാണെന്ന് തെളിയിക്കുന്നതാണ് അയൽവാസിയുടെ ഈ പുതിയ വെളിപ്പെടുത്തൽ. പോറ്റിയുമായി തനിക്ക് ഔദ്യോഗികമായ ബന്ധങ്ങൾ പോലുമില്ലെന്ന്…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും പെൻഷൻകാരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ക്ഷാമബത്ത (DA) അനുവദിക്കുന്ന കാര്യത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ മനപ്പൂർവ്വം കാലതാമസം വരുത്തുന്നതായി ആക്ഷേപം. ഡിഎ അനുവദിക്കാനുള്ള ഫയൽ ധനമന്ത്രിയുടെ കൈവശമെത്തിയിട്ട് ഇന്ന് 17 ദിവസം തികയുന്നു. ഇതുസംബന്ധിച്ച ഇ-ഫയൽ (e-File) രേഖകൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഫയൽ നീക്കം ഇങ്ങനെ: ജനുവരി 5 മുതൽ ഇന്നുവരെയുള്ള 17 ദിവസമായി മന്ത്രിയുടെ പക്കൽ ഈ ഫയൽ തീരുമാനമെടുക്കാതെ ഇരിക്കുകയാണ്. ജീവനക്കാരുടെ ന്യായമായ…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഇരട്ടച്ചങ്കിനെ വെല്ലുവിളിച്ച് ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ. ജമാഅത്തെ ഇസ്ലാമി വർഗ്ഗീയ സംഘടനയാണെന്ന് ഒരു വശത്ത് സി.പി.എം ആവർത്തിക്കുമ്പോൾ തന്നെ, അതേ സംഘടനയുടെ വേദി പങ്കിട്ട മന്ത്രി വി. അബ്ദുറഹിമാനും ദലീമ എം.എൽ.എയ്ക്കുമെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ ചോദിച്ചു. രാഷ്ട്രീയ ചെറ്റത്തരമെന്ന് പറഞ്ഞു നടന്നവർ എവിടെ? ജമാഅത്തെ ഇസ്ലാമിയുമായി സഹകരിക്കുന്നത് "രാഷ്ട്രീയ ചെറ്റത്തരമാണെന്ന്" മുൻപ് പിണറായി വിജയൻ തന്നെ…
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉന്നയിച്ച വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ തിരിച്ചടിയാകുന്നു. വി.ഡി. സതീശൻ എസ്.എൻ.ഡി.പി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുകയാണെന്നും ഇതിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് വെള്ളാപ്പള്ളി ഇന്ന് ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിന് താഴെ പ്രതിഷേധവുമായി ആയിരക്കണക്കിന് ആളുകളാണ് രംഗത്തെത്തിയത്. https://www.facebook.com/share/p/1MQhMvNWb2 വർഗീയതയ്‌ക്കെതിരെ സതീശൻ; എസ്.എൻ.ഡി.പി യോഗത്തെയല്ലെന്ന് കമന്റുകൾ വെള്ളാപ്പള്ളിയുടെ പോസ്റ്റിന് താഴെ ഇതിനകം നാലായിരത്തോളം…
തിരുവനന്തപുരം: ലോകത്തുള്ള എല്ലാ ഏകാധിപതികളും ഭയപ്പെടുന്നതുപോലെ, കേരളത്തിലെ 'ഏകാധിപതിക്കും' സമരത്തോടു ഭയവും പുച്ഛവും അസഹിഷ്ണുതയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച നിയമസഭാ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് ഗവൺമെൻ്റ് എന്ന് അവകാശപ്പെടുകയും സമരങ്ങളിലൂടെയാണ് വളർന്നതെന്ന് പ്രസംഗിക്കുകയും ചെയ്യുന്നവർ, സമരം കണ്ടാൽ ഏകാധിപതികളെപ്പോലെ അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി. സമരങ്ങളെ ഭയക്കുന്ന സർക്കാർ പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ: "ഏകാധിപതികൾക്ക് സമരം…
Sign in to your account