തിരുവനന്തപുരം: ഇടതു സർക്കാരിന്റെ അവസാന ബജറ്റ് സർക്കാർ ജീവനക്കാരെ സംബന്ധിച്ചിടത്തോളം കേവലം ഒരു ‘ആഗോള തട്ടിപ്പ്’ മാത്രമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. ശമ്പള പരിഷ്കരണവും ഡി.എ കുടിശ്ശികയും ഉൾപ്പെടെയുള്ള ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങളെ സർക്കാർ പൂർണ്ണമായും അവഗണിച്ചുവെന്ന് കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് കുറ്റപ്പെടുത്തി. ബജറ്റിലെ അവഗണനയിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ചും ബജറ്റ് പ്രസംഗം കത്തിക്കലും സംഘടിപ്പിച്ചു. അട്ടിമറിക്കപ്പെട്ട ശമ്പള പരിഷ്കരണം ശമ്പള പരിഷ്കരണ കമ്മീഷനെ…
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകവെ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്ന് നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കും. എന്നാൽ ഖജനാവ് പൂർണ്ണമായും കാലിയായ അവസ്ഥയിൽ അവതരിപ്പിക്കപ്പെടുന്ന ഈ ബജറ്റ് വെറും 'അക്കക്കളി' മാത്രമായി മാറുമോ എന്ന ആശങ്കയിലാണ് സാമ്പത്തിക വിദഗ്ധരും പൊതുജനങ്ങളും. ട്രഷറി പൂട്ടിക്കെട്ടി അഞ്ചുമാസം കഴിഞ്ഞ ഓഗസ്റ്റ് 19 മുതൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ കടുത്ത ട്രഷറി നിയന്ത്രണം ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള മാറാൻ…
തിരുവനന്തപുരം: മാതൃമൃത്യു നിരക്ക് (MMR) കുറഞ്ഞതിനെ ചൊല്ലിയുള്ള സംസ്ഥാന സർക്കാരിന്റെയും ആരോഗ്യ മന്ത്രി വീണ ജോർജിന്റെയും അവകാശവാദങ്ങൾ വെറും രാഷ്ട്രീയ പ്രൊപ്പഗാണ്ടയാണെന്ന് തുറന്നുകാട്ടി മുതിർന്ന മാധ്യമപ്രവർത്തകനും യു.എൻ.ഡി.പി മുൻ സീനിയർ അഡ്വൈസറുമായ പ്രമോദ് കുമാർ. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെയും നിലവിലെ ഇടത് സർക്കാരിന്റെ കാലത്തെയും കണക്കുകൾ (SRS Data) അക്കമിട്ടു നിരത്തിയാണ് അദ്ദേഹം വിമർശനമുന്നയിച്ചിരിക്കുന്നത്. കണക്കുകളിലെ കള്ളക്കളി ഉമ്മൻചാണ്ടിയുടെ കാലത്തെക്കാൾ മികച്ച രീതിയിൽ മാതൃമൃത്യു കുറയ്ക്കാൻ ഇപ്പോഴത്തെ സർക്കാരിന് സാധിച്ചു…
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്ല, ക്ഷേമ പെൻഷനും ഇല്ല. സംസ്ഥാനത്ത് വീണ്ടും ക്ഷേമ പെൻഷൻ മുടങ്ങി. ഡിസംബർ മാസത്തെ ക്ഷേമ പെൻഷൻ സർക്കാർ ഇതുവരെ അനുവദിച്ചിട്ടില്ല. ഏറ്റവും ഒടുവിൽ ക്ഷേമ പെൻഷൻ അനുവദിച്ച ഉത്തരവ് ഇറങ്ങിയത് 2025 ഒക്ടോബർ 31 നാണ്. നവംബർ മാസത്തെ പെൻഷനും ഒരു മാസത്തെ കുടിശികയും ഉൾപ്പെടെ 3600 രൂപ വീതം ആ ഉത്തരവിലൂടെ പെൻഷൻകാർക്ക് ലഭിച്ചു. നവംബർ 20 മുതൽ ആയിരുന്നു പെൻഷൻ വിതരണം നടത്തിയത്. ഡിസംബർ…
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ നിയമസഭയിൽ അവതരിപ്പിക്കുമ്പോൾ അത് വെറുമൊരു 'ചടങ്ങു തീർക്കൽ' മാത്രമായി മാറും. തിരഞ്ഞെടുപ്പ് വർഷത്തിൽ അവതരിപ്പിക്കപ്പെടുന്ന ഈ ബജറ്റിന് സാമ്പത്തികമായതിനേക്കാൾ രാഷ്ട്രീയമായ പ്രസക്തി മാത്രമേയുള്ളൂ എന്നതാണ് യാഥാർത്ഥ്യം. വരാനിരിക്കുന്ന പുതിയ സർക്കാർ പുതുക്കിയ ബജറ്റ് അവതരിപ്പിക്കും. 2021-ൽ ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് ഡോ. തോമസ് ഐസക്ക് ജനുവരി 15-ന് ബജറ്റ് അവതരിപ്പിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം എൽ.ഡി.എഫ് തന്നെ അധികാരത്തിൽ…
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖല വലിയ പ്രതിസന്ധിയിലാണെന്ന സൂചന നൽകിക്കൊണ്ട് ആസൂത്രണ ബോർഡിന്റെ പുതിയ റിപ്പോർട്ട് പുറത്ത്. നിയമസഭയിൽ സമർപ്പിച്ച 2025-ലെ സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് കേരളത്തിലെ മരണനിരക്ക് ഗണ്യമായി വർദ്ധിക്കുന്നതായി ചൂണ്ടിക്കാട്ടുന്നത്. ആരോഗ്യ മന്ത്രി വീണ ജോർജിന്റെ പ്രവർത്തനങ്ങൾക്കെതിരെ വിമർശനം ശക്തമാക്കുന്നതാണ് ഈ പുതിയ സ്ഥിതിവിവരക്കണക്കുകൾ. പ്രധാന വില്ലൻ ഹൃദയാഘാതം; ഞെട്ടിക്കുന്ന കണക്കുകൾ കേരളത്തിലെ മരണങ്ങളിൽ പകുതിയോളം വരുന്നത് ജീവിതശൈലീ രോഗങ്ങൾ മൂലമാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. മരണകാരണങ്ങളെ ഇപ്രകാരം തരംതിരിക്കാം:…
തിരുവനന്തപുരം: സംസ്ഥാനം ഉറ്റുനോക്കുന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ഈ സർക്കാരിന്റെ കാലത്തെ അവസാന ബജറ്റ് നാളെ നിയമസഭയിൽ അവതരിപ്പിക്കും. തിരഞ്ഞെടുപ്പ് വർഷം മുന്നിൽ കണ്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങളാകും ബജറ്റിൽ ഉടനീളം ഉണ്ടാവുക എന്ന് ഉറപ്പാണ്. സാധാരണക്കാരെ പിണക്കാതെ, വാരിക്കോരി നൽകുന്ന ഒരു 'ജനപ്രിയ' ബജറ്റായിരിക്കും ഇതെന്നാണ് സൂചനകൾ. കടുത്ത നികുതി വർദ്ധനവുകൾ ഒഴിവാക്കി എല്ലാ മേഖലകൾക്കും ആശ്വാസം പകരുന്ന പാക്കേജുകൾ ധനമന്ത്രി ഒരുക്കുന്നുണ്ട്. പെൻഷൻകാർക്കായി കാത്തിരിക്കുന്ന പ്രധാന പ്രഖ്യാപനങ്ങൾ സർക്കാർ ജീവനക്കാരെയും…
മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തെ നടുക്കി ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. പുണെയിലെ ബാരാമതിയിൽ വിമാനം ലാൻഡിംഗിനിടെ തകർന്നു വീണാണ് അപകടമുണ്ടായത്. വിമാനത്തിൽ അജിത് പവാറിനെ കൂടാതെ മറ്റ് അഞ്ച് പേർ കൂടി ഉണ്ടായിരുന്നു. ഇവരെല്ലാവരും അപകടത്തിൽ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബുധനാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ലാൻഡിംഗിനിടെ സാങ്കേതിക തകരാർ സംഭവിച്ചതാണോ അതോ മോശം കാലാവസ്ഥയാണോ അപകടകാരണമെന്ന് വ്യക്തമല്ല. അപകടത്തെത്തുടർന്ന് വിമാനത്തിന് തീപിടിക്കുകയും പൂർണ്ണമായും തകരുകയും…
തിരുവനന്തപുരം: നേമത്തെ ബിജെപിയുടെ ഏക അക്കൗണ്ട് പൂട്ടിച്ചത് നിയമസഭയിൽ ആവേശത്തോടെ സംസാരിക്കുന്ന വി. ശിവൻകുട്ടിയാണെന്ന പ്രചാരണം പച്ചക്കള്ളമാണെന്ന് തിരഞ്ഞെടുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. യഥാർത്ഥത്തിൽ ബിജെപിയുടെ വോട്ടുകളിൽ വിള്ളലുണ്ടാക്കി അവരെ പരാജയത്തിലേക്ക് തള്ളിയിട്ടത് 'കണ്ണോത്ത് കരുണാകരന്റെ മകൻ' കെ. മുരളീധരന്റെ വരവായിരുന്നു. വോട്ട് വിഹിതത്തിലെ ഞെട്ടിക്കുന്ന വ്യത്യാസം 2016-ലെയും 2021-ലെയും തിരഞ്ഞെടുപ്പ് ഫലങ്ങൾ താരതമ്യം ചെയ്യുമ്പോൾ ശിവൻകുട്ടിയുടെ ജനപ്രീതിയിൽ ഇടിവാണ് സംഭവിച്ചതെന്ന് വ്യക്തമാകും: അതായത് അഞ്ച് വർഷത്തിന് ശേഷം ശിവൻകുട്ടിക്ക് 3,305…
തിരുവനന്തപുരം: രാഷ്ട്രീയക്കാരെയും ഭരണാധികാരികളെയും പുകഴ്ത്തുന്നതിൽ എന്നും മുൻപന്തിയിലുള്ള പ്രവാസി വ്യവസായി എം.എ. യൂസഫലിയുടെ പുതിയ നിലപാട് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. "ആര് വന്നാലും ആശംസ നേരും, എന്നാൽ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ തീരുമാനിക്കുന്നത് ജനങ്ങളാണ്" എന്ന യൂസഫലിയുടെ പ്രസ്താവനയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഡിസംബർ ആദ്യവാരം ദുബായിൽ നടന്ന ഒരു ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിക്കൊണ്ട്, അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് യൂസഫലി പ്രവചിച്ചിരുന്നു. എന്നാൽ, തൊട്ടുപിന്നാലെ വന്ന തദ്ദേശ സ്വയംഭരണ…
Sign in to your account