തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ആശ്വാസമായി 12-ാം ശമ്പളപരിഷ്കരണം ഉടൻ പ്രഖ്യാപിക്കും. വരാനിരിക്കുന്ന സംസ്ഥാന ബജറ്റിന് മുൻപായി തന്നെ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ഇത്തവണ ശമ്പള പരിഷ്കരണ കമ്മീഷന് പകരം സർക്കാർ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. പുതിയ ശമ്പള ഫോർമുല ഇങ്ങനെ: കഴിഞ്ഞ തവണ അടിസ്ഥാന ശമ്പളത്തിന്റെ 1.37 മടങ്ങാണ് വർദ്ധിപ്പിച്ചതെങ്കിൽ, ഇത്തവണ അത് 1.38 മടങ്ങായിരിക്കുമെന്നാണ് സമിതിയുടെ ശുപാർശ. ഈ…
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ അവസാന പൂർണ്ണരൂപത്തിലുള്ള ബജറ്റ് ജനുവരി 29-ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. ബാലഗോപാൽ ധനമന്ത്രി എന്ന നിലയിൽ അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റാണിത്. 2021-ലെ പുതുക്കിയ ബജറ്റ് മുതൽ കഴിഞ്ഞ അഞ്ച് ബജറ്റുകളിൽ ജനങ്ങളെ ഞെട്ടിക്കുന്ന നികുതി വർധനവിന് നേതൃത്വം നൽകിയ മന്ത്രി ഇത്തവണ ചുവടുമാറ്റുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ആറാം ബജറ്റ്; പരീക്ഷണം മാറുമോ? 2021-22 സാമ്പത്തിക വർഷത്തിലെ പുതുക്കിയ…
തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസവാർത്ത. ഏപ്രിൽ മാസം മുതൽ ക്ഷേമ പെൻഷൻ 2500 രൂപയായി ഉയർത്താൻ സർക്കാർ തീരുമാനിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെയാണ് നിർണ്ണായകമായ ഈ നീക്കം. 2021-ലെ എൽ.ഡി.എഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ക്ഷേമ പെൻഷൻ 2500 രൂപയാക്കി വർദ്ധിപ്പിക്കുമെന്നത്. എന്നാൽ കഴിഞ്ഞ അഞ്ച് ബജറ്റുകളിലും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പെൻഷൻ തുകയിൽ ഒരു രൂപ പോലും വർദ്ധിപ്പിച്ചിരുന്നില്ല. ഓരോ…
Sign in to your account