Tag: Kerala Assembly

Kerala Politics News 1 Min Read

MLAമാർക്ക് ഷംസീറിൻ്റെ ‘മുട്ടൻ പണി’! NLC കിട്ടാതെ ഭരണ-പ്രതിപക്ഷ ഭേദമന്യേ എംഎൽഎമാർ നെട്ടോട്ടത്തിൽ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും ജനവിധി തേടാനൊരുങ്ങുന്ന എംഎൽഎമാർക്ക് എട്ടിൻ്റെ പണിയുമായി സ്പീക്കർ എ.എൻ. ഷംസീർ. സ്ഥാനാർത്ഥിത്വത്തിന് അത്യന്താപേക്ഷിതമായ നോൺ ലയബിലിറ്റി സർട്ടിഫിക്കറ്റ് (NLC) നൽകുന്നതിന് സ്പീക്കർ കടുത്ത നിബന്ധനകൾ വെച്ചതോടെ ഭരണ-പ്രതിപക്ഷ ഭേദമന്യേ എംഎൽഎമാരും അവരുടെ പിഎമാരും നിയമസഭയിൽ നെട്ടോട്ടമോടുകയാണ്. ​പുസ്തകം വാങ്ങി; കുടുക്ക് മുറുകി ​നിയമസഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ പുസ്തകമേളയിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് പുസ്തകങ്ങൾ വാങ്ങിയതാണ് ഇപ്പോൾ വില്ലനായിരിക്കുന്നത്. സ്പീക്കറുടെ നിർദ്ദേശപ്രകാരം ഓരോ എംഎൽഎയും ഏകദേശം

Kerala Politics News 1 Min Read

നിയമസഭ അംഗത്വം രാജി വയ്ക്കാതെ ബി.ജെ.പിയിൽ ചേർന്ന് മുകുന്ദൻ; ഇതോടെ കേരള നിയമസഭയിൽ അക്കൗണ്ട് തുറന്ന് ബി.ജെ.പി; പിണറായിക്കും ബിനോയ് വിശ്വത്തിനും നന്ദിയുമായി മോദിയും അമിത് ഷായും

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന നാടകീയ നീക്കങ്ങൾക്കൊടുവിൽ നാട്ടികയിൽ നിന്നുള്ള സി.പി.ഐ എം.എൽ.എ സി.സി. മുകുന്ദൻ ബി.ജെ.പിയിൽ ചേർന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നാട്ടിക മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിക്കും. ​രാജിയില്ല; ബി.ജെ.പിക്ക് 'ചുളുവിൽ' ഒരു എം.എൽ.എ ​ഏറ്റവും ശ്രദ്ധേയമായ കാര്യം, എം.എൽ.എ സ്ഥാനം രാജി വെക്കാതെയാണ് സി.സി. മുകുന്ദൻ കാവിപ്പടയുടെ ഭാഗമായിരിക്കുന്നത് എന്നതാണ്. ഇതോടെ, പതിനഞ്ചാം കേരള നിയമസഭയുടെ കാലാവധി അവസാനിക്കുന്ന 2026 മെയ് 22 വരെ സാങ്കേതികമായി

Kerala Politics News 1 Min Read

ഗവർണർ ഒപ്പിട്ടില്ല, ചട്ടങ്ങളായില്ല; ‘നേറ്റിവിറ്റി ബില്ലി’ന് കോടികളുടെ പരസ്യം നൽകി സർക്കാർ; സഭയുടെ ചരിത്രത്തിൽ ആദ്യം

തിരുവനന്തപുരം: കേരള നിയമസഭ പാസാക്കിയെങ്കിലും ഗവർണറുടെയോ രാഷ്ട്രപതിയുടെയോ അംഗീകാരം ലഭിക്കാത്ത 'കേരള നേറ്റിവിറ്റി ബിൽ - 2026' സംബന്ധിച്ച് കോടികൾ മുടക്കി സർക്കാർ പത്രപ്പരസ്യം നൽകിയത് വിവാദമാകുന്നു. ഒരു ബിൽ നിയമമാകുന്നതിന് മുൻപേ അത് നടപ്പിലായെന്ന രീതിയിൽ സർക്കാർ പരസ്യം നൽകുന്നത് കേരള നിയമസഭയുടെ ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമാണ്. ​ചട്ടങ്ങൾ കാറ്റിൽ പറത്തി പരസ്യഘോഷണം ​കഴിഞ്ഞ ഫെബ്രുവരി 24-നാണ് വിവാദമായ കേരള നേറ്റിവിറ്റി ബിൽ നിയമസഭ പാസാക്കിയത്. എന്നാൽ,

Kerala Politics News 1 Min Read

​ജോലി കുറവ്, ചെലവ് കോടികൾ! ചീഫ് വിപ്പിനായി ഖജനാവിൽ നിന്ന് ഒഴുക്കിയത് 6 കോടിയിലേറെ രൂപ; കണ്ണട വാങ്ങിക്കാൻ നൽകിയത് 16100 രൂപയും

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും ചീഫ് വിപ്പ് പദവിക്ക് വേണ്ടി സർക്കാർ ചെലവാക്കുന്ന തുകയെച്ചൊല്ലി വൻ വിവാദം. ചീഫ് വിപ്പ് ഡോ. എൻ. ജയരാജിനും അദ്ദേഹത്തിന്റെ സ്റ്റാഫിനുമായി അഞ്ച് വർഷത്തിനിടെ ആറ് കോടിയിലധികം രൂപയാണ് പൊതുമുതൽ ചെലവാകുന്നത് എന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ​പ്രധാന കണ്ടെത്തലുകൾ: ജോലി ഭാരം കുറവ്, ആനുകൂല്യങ്ങൾ കൂടുതൽ ​നിയമസഭാ സമ്മേളനം നടക്കുമ്പോൾ ഭരണപക്ഷ എം.എൽ.എമാരെ നിയന്ത്രിക്കുക എന്നത് മാത്രമാണ് ചീഫ് വിപ്പിന്റെ

Kerala Politics News 1 Min Read

രണ്ടാം പിണറായി കാലം : സർവീസിനിടെ തീ പിടിച്ചത് 8 KSRTC ബസുകളെന്ന് മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സി ബസുകൾ സർവീസിനിടെ തീപിടിക്കുന്നത് തുടർക്കഥയാകുന്നു. രണ്ടാം പിണറായി സർക്കാരിൻ്റെ ഭരണകാലയളവിൽ ഇതുവരെ എട്ട് ബസുകളാണ് ഇത്തരത്തിൽ അഗ്നിക്കിരയായതെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നിയമസഭയെ അറിയിച്ചു. 2026 ഫെബ്രുവരി 4-ന് നിയമസഭയിൽ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ​കത്തിയമർന്നത് ലക്ഷങ്ങൾ; നാശനഷ്ടങ്ങളുടെ കണക്കുകൾ ഇങ്ങനെ: ​സർവീസിനിടെയുണ്ടായ തീപിടുത്തങ്ങൾ കെ.എസ്.ആർ.ടി.സിക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെച്ചിരിക്കുന്നത്. മന്ത്രി നൽകിയ കണക്കുകൾ പ്രകാരം നാശനഷ്ടങ്ങൾ

Kerala Politics News 1 Min Read

ആരോഗ്യ വകുപ്പ് എൻ്റെ മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികൾ ? ശൈലജയുടെ ചോദ്യത്തിന് മറുപടി നൽകാതെ വീണ

തിരുവനന്തപുരം: സ്വന്തം മണ്ഡലത്തിലെ വികസന കാര്യങ്ങൾ അറിയാൻ മുൻ ആരോഗ്യ മന്ത്രി തന്നെ നിയമസഭയിൽ ചോദ്യവുമായി എത്തേണ്ടി വരുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൗതുകമുണർത്തുന്നു. മട്ടന്നൂർ മണ്ഡലത്തിൽ ഈ സർക്കാരിന്റെ കാലത്ത് ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ച് എം.എൽ.എ കെ.കെ. ശൈലജ ഉന്നയിച്ച ചോദ്യത്തിന് ഇതുവരെ മറുപടി ലഭിക്കാത്തതാണ് ഇപ്പോൾ ചർച്ചയാകുന്നത്. കഴിഞ്ഞ ഫെബ്രുവരി 5-നാണ് കെ.കെ. ശൈലജ നിലവിലെ ആരോഗ്യ മന്ത്രി വീണ ജോർജിനോട് മട്ടന്നൂരിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് ചോദ്യമുന്നയിച്ചത്.

Kerala Politics News 1 Min Read

6 ലക്ഷം കോടിയുടെ കടക്കയത്തിൽ കേരളം! ‘എന്തുകൊണ്ട്, എൽ.ഡി.എഫ് ആയതുകൊണ്ടല്ലേ’? പിണറായിയുടെ സഭ തള്ളലിന് സോഷ്യൽ മീഡിയയിൽ എട്ടിൻ്റെ പണി !

തിരുവനന്തപുരം: പത്ത് വർഷത്തെ ഭരണത്തിനൊടുവിൽ കേരളത്തെ ആറര ലക്ഷം കോടിയുടെ കടക്കെണിയിലാക്കി പിണറായി സർക്കാർ. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും, സഭയുടെ അവസാന ദിവസം പ്രതിപക്ഷത്തിന്റെ അഭാവത്തിൽ മുഖ്യമന്ത്രി നടത്തിയ 'തള്ള്' പ്രസംഗമാണ് ഇപ്പോൾ രാഷ്ട്രീയ കേരളത്തിൽ വൻ ചർച്ചയാകുന്നത്. കടം പെരുകുന്നു, ധൂർത്ത് തുടരുന്നു ​ധൂർത്തും അഴിമതിയും വഴി കേരളത്തിന്റെ പൊതുകടം റെക്കോർഡ് വേഗതയിലാണ് കുതിച്ചുയർന്നത്. ശമ്പളവും പെൻഷനും നൽകാൻ പോലും കടമെടുക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് സംസ്ഥാനത്തെ

Kerala Politics News 1 Min Read

എവിടെ നോക്കിയാലും സതീശൻ !തരംഗമായി പ്രതിപക്ഷ നേതാവ്; ‘കമ്മികളുടെ താരവും വി.ഡി’യെന്ന് സോഷ്യൽ മീഡിയ

​തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ ചർച്ചാവിഷയം ഒന്നേയുള്ളൂ- അത് വി.ഡി. സതീശൻ എന്ന പ്രതിപക്ഷ നേതാവാണ്. പത്രം തുറന്നാലും ടിവി വച്ചാലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും പരിശോധിച്ചാലും സതീശൻ നിറഞ്ഞുനിൽക്കുകയാണ്. നിയമസഭയ്ക്ക് അകത്തും പുറത്തും സർക്കാരിനെ കടന്നാക്രമിക്കുന്ന സതീശന്റെ ശൈലിക്ക് ആരാധകരേറുന്നു എന്നതിന്റെ സൂചനയാണ് പുതിയ സൈബർ ട്രെൻഡുകൾ. ഭരണപക്ഷത്തെ പ്രമുഖ നേതാക്കളെല്ലാം തങ്ങളുടെ പ്രസംഗങ്ങളിലും മറുപടികളിലും ഏറ്റവും കൂടുതൽ ഉച്ചരിക്കുന്ന പേര് 'വി.ഡി. സതീശൻ' എന്നതാണെന്നാണ്

Kerala Politics News 1 Min Read

ഭക്തരെ ചതിച്ച് സർക്കാർ ! ശബരിമല കേസുകളിൽ 1587 എണ്ണം പിൻവലിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി; നിയമസഭ മറുപടി എ.പി അനിൽകുമാർ സ്പീക്കർക്ക് പരാതി നൽകിയതിന് പിന്നാലെ

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങളിൽ പങ്കെടുത്ത ഭക്തർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുമെന്ന സർക്കാർ പ്രഖ്യാപനം വെറും പാഴ് വാക്ക്. സ്പീക്കർക്ക് നൽകിയ പരാതിയെത്തുടർന്ന് രണ്ട് മാസത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിയിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന കണക്കുകൾ. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് എടുത്ത ഭൂരിഭാഗം കേസുകളും ഇപ്പോഴും നിലനിൽക്കുന്നു എന്നാണ് മുഖ്യമന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നത്. ​മുഖ്യമന്ത്രിയുടെ മറുപടിയിലെ പ്രധാന വിവരങ്ങൾ: ​ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ 2634 കേസുകൾ

Kerala Politics News 1 Min Read

ദേശീയ പണിമുടക്കിന് പരോക്ഷ പിന്തുണ? ചോദ്യങ്ങളുടെ നറുക്കെടുപ്പ് മാറ്റിവെച്ചു; സ്പീക്കറുടെ നടപടി വിവാദത്തിലേക്ക്!

​തിരുവനന്തപുരം: രാജ്യവ്യാപകമായി നാളെ (ഫെബ്രുവരി 12) നടക്കാനിരിക്കുന്ന ദേശീയ പണിമുടക്കിനെ തുടർന്ന് കേരള നിയമസഭയിലെ സുപ്രധാന നടപടിക്രമങ്ങൾ മാറ്റിവെച്ചു. നാളെ നടക്കേണ്ടിയിരുന്ന സഭാ ചോദ്യങ്ങൾക്കുള്ള നോട്ടീസുകളുടെ നറുക്കെടുപ്പാണ് ഫെബ്രുവരി 13-ലേക്ക് മാറ്റിയത്. സ്പീക്കർ എ.എൻ. ഷംസീറിൻ്റെ നിർദ്ദേശപ്രകാരം നിയമസഭാ സെക്രട്ടറി ഡോ. എൻ. കൃഷ്ണകുമാറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. മാറ്റത്തിന് പിന്നിലെ കാരണം ​പണിമുടക്ക് മൂലം അവശ്യ സർവീസുകൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതുസംബന്ധിച്ച പ്രത്യേക ബുള്ളറ്റിൻ നിയമസഭാ