ബംഗളൂരു: മാസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഔദ്യോഗികമായി രാജി സമർപ്പിച്ചു. തന്റെ പിൻഗാമിയായി നിശ്ചയിക്കപ്പെട്ട ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനൊപ്പം രാജ്ഭവനിലെത്തിയ അദ്ദേഹം ഗവർണറുടെ സ്പെഷ്യൽ സെക്രട്ടറിക്ക് രാജിപത്രം കൈമാറി. ഗവർണർ താവർചന്ദ് ഗെലോട്ട് സംസ്ഥാനത്തില്ലാത്തതിനാലാണ് സെക്രട്ടറി രാജി സ്വീകരിച്ചത്. വ്യാഴാഴ്ച രാവിലെ ബംഗളൂരുവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ച് നടന്ന നിർണായകമായ പ്രഭാതഭക്ഷണ യോഗത്തിലാണ് സിദ്ധരാമയ്യ തന്റെ രാജി പ്രഖ്യാപനം മന്ത്രിസഭാംഗങ്ങളെ അറിയിച്ചത്. കോൺഗ്രസ് ഹൈക്കമാൻഡിന്റെ…
Sign in to your account