കൊച്ചി: കേരള ബാങ്കിൽ വിവിധ തസ്തികകളിൽ ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ. ബാസിൽ ജോർജ് പോൾ, ശ്യാം കുമാരൻ എന്നിവർ സമർപ്പിച്ച ഹർജി (WP(C) No. 9287/2026) പരിഗണിച്ചാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ സിംഗിൾ ബെഞ്ച് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ഡ്രൈവർമാർ, ഇലക്ട്രീഷ്യൻ, എ.സി ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്യുന്ന 24 ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് കോടതി തടഞ്ഞത്.…
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും പിആർഡി (PRD) വഴി കോടികൾ പൊടിച്ച് സർക്കാർ. 'നവകേരളം - സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം' എന്ന പേരിൽ നടത്തുന്ന വികസന ക്ഷേമ പഠന പരിപാടിക്കായി അച്ചടിച്ച സാധനങ്ങൾക്ക് മാത്രം 8 കോടി രൂപ ചിലവാക്കിയതിന്റെ രേഖകൾ പുറത്തുവന്നു. മുൻകൂട്ടി അനുമതി വാങ്ങാതെ നടത്തിയ പണമിടപാടുകൾക്ക് മുൻകാല പ്രാബല്യത്തോടെ (Ex-post facto sanction) സർക്കാർ ഇപ്പോൾ അംഗീകാരം നൽകിയിരിക്കുകയാണ്. ചെലവ് കേട്ട് ഞെട്ടി…
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും കോടികൾ പൊടിച്ച് പുതിയ ആഘോഷത്തിന് സർക്കാർ പച്ചക്കൊടി. 2031-ൽ കേരളം രൂപീകൃതമായതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിന്റെ മുന്നോടിയായി നടത്തുന്ന 'വിഷൻ 2031 - ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ഡെവലപ്‌മെന്റ് ആൻഡ് ഡെമോക്രസി' എന്ന പരിപാടിക്കായി 3.30 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ജനുവരി 30-ന് മുഖ്യമന്ത്രിയുടെ കീഴിലുള്ള പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് (G.O.(Rt)No.46/2026/P&EA) ഈ വമ്പൻ…
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും കയ്യൂർ രക്തസാക്ഷി സ്മാരക മന്ദിരത്തിന്റെ പുനരുദ്ധാരണത്തിനായി അഞ്ച് കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. ട്രഷറി നിയന്ത്രണങ്ങൾ കർശനമായി തുടരുന്നതിനിടയിലാണ് സാംസ്കാരിക വകുപ്പ് പണം അനുവദിച്ചുകൊണ്ട് ഡിസംബർ 31-ന് ഉത്തരവിറങ്ങിയത്. 2022-23 ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണിത്. ഭരണാനുമതി ലഭിക്കാതിരുന്ന പ്രവൃത്തിയായിരുന്നിട്ടാണ് ഇത് ബജറ്റിൽ ഇടം പിടിച്ചത്. സർക്കാരിന്റെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് നടപടികൾ വേഗത്തിലാക്കിയത്. പൊതുമരാമത്ത്…
തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയറ്റിലെ വിവിധ ഓഫീസുകളിൽ ആഘോഷങ്ങളുടെ ഭാഗമായി ജീവനക്കാർ സ്വന്തം നിലയിൽ നടത്തുന്ന വൈദ്യുത അലങ്കാരങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. ഐ.എസ്.ഐ (ISI) മുദ്രയില്ലാത്ത ഗുണനിലവാരമില്ലാത്ത എൽ.ഇ.ഡി സീരിയൽ ലൈറ്റുകളും വയറുകളും ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. സെക്രട്ടേറിയറ്റ് പോലെ സുരക്ഷാ പ്രാധാന്യമുള്ള കെട്ടിടങ്ങളിൽ ഇത്തരം നിലവാരമില്ലാത്ത ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഷോർട്ട് സർക്യൂട്ടിനും തീപിടുത്തത്തിനും കാരണമാകുമെന്ന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ലൈസൻസില്ലാത്ത തൊഴിലാളികളെ ഉപയോഗിച്ച്…
Sign in to your account