Tag: Chief Minister VD Satheesan

Kerala Politics News 1 Min Read

മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്ക് സതീശൻ സർക്കാരിന്റെ കരുതൽ; വ്യാപാരികൾക്കും കെട്ടിട ഉടമകൾക്കും 7.19 കോടി രൂപ നഷ്ടപരിഹാരം

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ നാശനഷ്ടങ്ങൾ നേരിട്ട വ്യാപാരികൾക്കും വാണിജ്യ കെട്ടിട ഉടമകൾക്കും ആശ്വാസമായി മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം. ദുരന്തത്തിൽ നാശനഷ്ടം സംഭവിച്ച കെട്ടിട നമ്പറുകളുള്ള വാണിജ്യ കെട്ടിടങ്ങളുടെ ഉടമകൾക്കും ലൈസൻസുള്ള വ്യാപാര സംരംഭകർക്കും നഷ്ടപരിഹാരം അനുവദിക്കുന്നതിനായി 7,19,99,400 രൂപ (ഏഴ് കോടി പത്തൊൻപത് ലക്ഷത്തി തൊണ്ണൂറ്റൊൻപതിനായിരത്തി നാനൂറ് രൂപ) മുഖ്യമന്ത്രി വി.ഡി. സതീശൻ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (CMDRF) നിന്നാണ്…

Cinema News 1 Min Read

“എന്റെ ചെറുപ്പകാലവുമായി പെട്ടെന്ന് കണക്റ്റായി”; ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ കണ്ട അനുഭവം പങ്കുവെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം 'ബത്‌ലഹേം കുടുംബ യൂണിറ്റ്' കണ്ട അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഭരണനിർവ്വഹണ തിരക്കുകൾ കാരണം പതിവായി സിനിമ കാണാൻ സാധിക്കാറില്ലെന്നും, എന്നാൽ മകൾക്കും സുഹൃത്തിനുമൊപ്പം ചിത്രം ഒറ്റയിരുപ്പിൽ കണ്ട് അത്രമേൽ ആസ്വദിച്ചുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. സിനിമയുടെ വ്യത്യസ്തമായ മേക്കിംഗും ട്രീറ്റ്മെന്റും തന്നെ ഏറെ ആകർഷിച്ചതായി മുഖ്യമന്ത്രി കുറിച്ചു. "എന്റെ ചെറുപ്പകാലവുമായി പെട്ടെന്ന് കണക്ട്…

Business Kerala Politics News 1 Min Read

പ്രളയബാധിതർക്ക് കൈത്താങ്ങായി മുഖ്യമന്ത്രി വി.ഡി. സതീശൻ; പത്തനംതിട്ടയിലെ 25,648 കുടുംബങ്ങൾക്ക് ₹25.64 കോടി

പത്തനംതിട്ട: പ്രളയജലം കയറി നാശനഷ്ടം സംഭവിച്ച പത്തനംതിട്ട ജില്ലയിലെ 25,648 കുടുംബങ്ങൾക്ക് വീട് വൃത്തിയാക്കുന്നതിനുള്ള ധനസഹായമായി 25,64,80,000 രൂപ അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രളയബാധിത കുടുംബങ്ങൾക്ക് അടിയന്തര ആശ്വാസം നൽകുന്നതിന്റെ ഭാഗമായാണ് തുക അനുവദിച്ചത്. ഒരു കുടുംബത്തിന് 10,000 രൂപ വീതമാണ് ധനസഹായം ലഭിക്കുക. വെള്ളം കയറിയ വീടുകളിൽ അടിഞ്ഞുകൂടിയ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്ത് വീടുകൾ വാസയോഗ്യമാക്കുന്നതിനുള്ള ചെലവുകൾക്കാണ് സഹായം വിനിയോഗിക്കുക. രണ്ട് ദുരിതാശ്വാസ ഫണ്ടുകളിൽ നിന്ന്…

Kerala Politics News 1 Min Read

വയനാടിന് കൈത്താങ്ങായി വി.ഡി. സതീശൻ സർക്കാർ; പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 233 കുടുംബങ്ങൾക്ക് ₹50.06 ലക്ഷം

തിരുവനന്തപുരം: വയനാട് ജില്ലയിൽ 2024, 2025 വർഷങ്ങളിൽ ഉണ്ടായ പ്രകൃതിക്ഷോഭങ്ങളിൽ വീടുകൾക്ക് സംഭവിച്ച നാശനഷ്ടങ്ങൾക്ക് ധനസഹായം അനുവദിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള വിഹിതമായി ₹50,06,500 ആണ് 233 അപേക്ഷകർക്ക് അനുവദിച്ചിരിക്കുന്നത്. റവന്യൂ വകുപ്പിന്റെ സ.ഉ.(സാധാ) നം.1756/2026/RD, 2026 സെപ്റ്റംബർ 8-ന് തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ നിന്നാണ് പുറത്തിറക്കിയത്. പ്രകൃതിക്ഷോഭത്തിൽ വീടുകൾക്കുണ്ടായ നാശനഷ്ടത്തിന്റെ തോതനുസരിച്ച് സംസ്ഥാന ദുരന്തനിവാരണ നിധിയിൽ നിന്നുള്ള വിഹിതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള വിഹിതവും…

Kerala Politics News 1 Min Read

കണ്ണൂരിലെ പ്രകൃതിക്ഷോഭബാധിതർക്ക് ആശ്വാസം; 482 കുടുംബങ്ങൾക്ക് 69.27 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

തിരുവനന്തപുരം: കണ്ണൂർ ജില്ലയിലെ പ്രകൃതിക്ഷോഭത്തിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ച 482 ഗുണഭോക്താക്കൾക്ക് ധനസഹായം അനുവദിച്ച് സർക്കാർ ഉത്തരവ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള വിഹിതമായി 69,27,500 രൂപയാണ് അനുവദിച്ചത്. 2026 സെപ്റ്റംബർ 8-ന് പുറപ്പെടുവിച്ച റവന്യൂ വകുപ്പിന്റെ സ.ഉ.(സാധാ) നം.1755/2026/RD ഉത്തരവിലാണ് ധനസഹായം സംബന്ധിച്ച തീരുമാനം വ്യക്തമാക്കുന്നത്. വീടുകൾക്കുണ്ടായ നാശനഷ്ടത്തിന്റെ തോതനുസരിച്ച് സംസ്ഥാന ദുരന്തനിവാരണ നിധിയിൽ നിന്നുള്ള വിഹിതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള വിഹിതവും ചേർത്ത് ധനസഹായം അനുവദിക്കുന്നതിനുള്ള…

Cinema News 1 Min Read

പാട്ടിന്റെ അമ്മയ്ക്ക് പ്രണാമം; ഗായിക എസ്. ജാനകി അന്തരിച്ചു, അനുശോചിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ

തിരുവനന്തപുരം: ആറ് പതിറ്റാണ്ടുകാലം ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ സ്വരമാധുര്യം കൊണ്ട് വിസ്മയിപ്പിച്ച തെന്നിന്ത്യയുടെ വാനമ്പാടി എസ്. ജാനകി (88) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് മൈസൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജാനകിയമ്മയുടെ വിയോഗത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. "പാട്ടിൻ്റെ അമ്മയ്ക്ക് പ്രണാമം. ഇത്രയും മധുരവും ഊർജസ്വലവും ആഹ്ളാദഭരിതവും സ്‌നേഹോഷ്മളവുമായ മറ്റൊരു ശബ്‌ദം മലയാളിയുടെ ആത്മാവിൽ വേറെയേതാണുള്ളത്? ജാനകിയമ്മ തെന്നിന്ത്യൻ സിനിമാ സംഗീതത്തിലെ ഏറ്റവും ഔന്നത്യമുള്ള…