തിരുവനന്തപുരം: സി.പി.എമ്മിലെ കരുത്തരായ നേതാക്കളെ പദവികൾ നൽകി ആദരിക്കുകയല്ല, മറിച്ച് സ്പീക്കർ കസേരയിൽ ഇരുത്തി അവരുടെ രാഷ്ട്രീയ ഭാവി എന്നെന്നേക്കുമായി അവസാനിപ്പിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യുന്നതെന്ന ആക്ഷേപം ശക്തമാകുന്നു. സ്പീക്കറാകുന്നവരെ പിന്നീട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വെട്ടിനിരത്തുന്ന പിണറായിയുടെ 'അരിവാൾ പ്രയോഗം' 2026-ലെ സ്ഥാനാർത്ഥി പട്ടികയിലും കണ്ടു. എ.എൻ ഷംസീറാണ് ഈ രാഷ്ട്രീയ ചതിയുടെ ഇരയായത്. ഒന്നാം പിണറായി സർക്കാരിൽ സ്പീക്കറായിരുന്ന പി. ശ്രീരാമകൃഷ്ണനെ 2021-ൽ മൂലക്കിരുത്തിക്കൊണ്ടാണ് ഈ…
കൊല്ലം: നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിനെതിരെ പെരുമാറ്റച്ചട്ട ലംഘനത്തിന് പരാതി. ചവറ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷിബു ബേബി ജോണാണ് സ്പീക്കർക്കെതിരെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്. എൽഡിഎഫ് സ്ഥാനാർത്ഥി സുജിത്ത് വിജയൻപിള്ളയ്ക്ക് വേണ്ടി സ്പീക്കർ പരസ്യമായി റോഡ് ഷോയിൽ പങ്കെടുത്തത് ഭരണഘടനാ പദവിയുടെ ദുരുപയോഗമാണെന്ന് പരാതിയിൽ ആരോപിക്കുന്നു. നിയമസഭ ഇനിയും പിരിച്ചുവിട്ടിട്ടില്ലാത്ത സാഹചര്യത്തിൽ, സ്പീക്കറെന്ന നിലയിലുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം മറന്ന് രാഷ്ട്രീയ പ്രചാരണങ്ങളിൽ ഏർപ്പെടുന്നത് ഗൗരവകരമായ ചട്ടലംഘനമാണെന്ന്…
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും ജനവിധി തേടാനൊരുങ്ങുന്ന എംഎൽഎമാർക്ക് എട്ടിൻ്റെ പണിയുമായി സ്പീക്കർ എ.എൻ. ഷംസീർ. സ്ഥാനാർത്ഥിത്വത്തിന് അത്യന്താപേക്ഷിതമായ നോൺ ലയബിലിറ്റി സർട്ടിഫിക്കറ്റ് (NLC) നൽകുന്നതിന് സ്പീക്കർ കടുത്ത നിബന്ധനകൾ വെച്ചതോടെ ഭരണ-പ്രതിപക്ഷ ഭേദമന്യേ എംഎൽഎമാരും അവരുടെ പിഎമാരും നിയമസഭയിൽ നെട്ടോട്ടമോടുകയാണ്. പുസ്തകം വാങ്ങി; കുടുക്ക് മുറുകി നിയമസഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ പുസ്തകമേളയിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് പുസ്തകങ്ങൾ വാങ്ങിയതാണ് ഇപ്പോൾ വില്ലനായിരിക്കുന്നത്. സ്പീക്കറുടെ നിർദ്ദേശപ്രകാരം ഓരോ എംഎൽഎയും ഏകദേശം…
തിരുവനന്തപുരം: സി.പി.എമ്മിലെ കരുത്തുറ്റ യുവനേതാവും നിയമസഭാ സ്പീക്കറുമായ എ.എൻ. ഷംസീറിന് ഇത്തവണ സീറ്റില്ല. പാർട്ടിയുടെ ഉരുക്കുകോട്ടയായ തലശേരിയിൽ ഷംസീറിനെ മാറ്റി പകരം കാരായി രാജനെ മത്സരിപ്പിക്കാൻ സി.പി.എം തീരുമാനിച്ചു. സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു കൊണ്ട് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ഷംസീറിനെ രാഷ്ട്രീയമായി വെട്ടിനിരത്തിയതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനും മരുമകൻ മുഹമ്മദ് റിയാസും ചേർന്ന് നടത്തിയ കൃത്യമായ കരുനീക്കങ്ങളാണെന്ന ചർച്ചകൾ രാഷ്ട്രീയ വൃത്തങ്ങളിൽ…
തലശേരി: സ്വന്തം മണ്ഡലത്തിലെ പൊന്ന്യത്തങ്കത്തിന് ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ ഇടപെടൽ സാംസ്കാരിക വകുപ്പിലും ഫോക് ലോർ അക്കാദമിയിലും വലിയ പ്രതിസന്ധിക്ക് കാരണമാകുന്നു. തലശേരിയിലെ 'പൊന്ന്യത്തങ്കം' ഉത്സവത്തിന് കഴിഞ്ഞ വർഷം നൽകിയ 10 ലക്ഷം രൂപ ഇത്തവണ ഒരു കോടി രൂപയായി വർദ്ധിപ്പിക്കണമെന്ന സ്പീക്കറുടെ കടുംപിടുത്തമാണ് വിവാദങ്ങൾക്ക് ആധാരം. വകമാറ്റിയത് കലാകാരന്മാരുടെ പണംനേരത്തെ ഫോക് ലോർ അക്കാദമിയുടെ ഭാഗമായി ഇൻ്റർനാഷണൽ ഫോക് ഫെസ്റ്റ് നടന്നിരുന്നു. ഇതിൽ…
തിരുവനന്തപുരം:ആരോഗ്യ മന്ത്രി വീണ ജോർജിൻ്റെ വിവാദ പ്രസ്താവനകളും പെരുമാറ്റങ്ങളുമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. കൊട്ടാരക്കരയിലെ ഡോക്ടറുടെ കൊലപാതകം മുതൽ ഏറ്റവും ഒടുവിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന നാടകീയ സംഭവങ്ങൾ വരെ മന്ത്രിയെ വലിയ രീതിയിലുള്ള പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. 1. വന്ദന ദാസിൻ്റെ മരണം: "പരിചയക്കുറവ്" എന്ന വിവാദ പ്രസ്താവന കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് യുവ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട ദാരുണമായ സംഭവത്തിലായിരുന്നു മന്ത്രിയുടെ ആദ്യ വിവാദ…
തിരുവനന്തപുരം: കണ്ണൂരിൽ ആരോഗ്യമന്ത്രി വീണ ജോർജിന് നേരെയുണ്ടായ കരിങ്കൊടി പ്രതിഷേധവും തുടർന്നുള്ള നാടകീയ രംഗങ്ങളും പുതിയ രാഷ്ട്രീയ പോർമുഖം തുറക്കുന്നു. കെ.എസ്.യു പ്രവർത്തകർ മന്ത്രിയെ ആക്രമിച്ചു എന്നാരോപിച്ച് സി.പി.എം രംഗത്തെത്തിയപ്പോൾ, ഇതെല്ലാം സ്പീക്കർ എ.എൻ. ഷംസീർ തിരക്കഥ എഴുതിയ വെറും നാടകമാണെന്ന ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്തെത്തി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ അരങ്ങേറിയ സംഭവങ്ങളെ മുരളീധരൻ വിശേഷിപ്പിച്ചത് 'നാടകമേ ഉലകം' എന്നാണ്. അദ്ദേഹം ഉയർത്തുന്ന പ്രധാന…
തിരുവനന്തപുരം: കേരളത്തിൻ്റെ പാരമ്പര്യ ആയോധന കലയായ കളരിപ്പയറ്റിനെ ലോകശ്രദ്ധയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'പൊന്ന്യത്തങ്കം 2026' വിപുലമായി സംഘടിപ്പിക്കാൻ സ്പീക്കർ എ.എൻ ഷംസീർ മുൻകൈ എടുക്കുന്നു. ഫെബ്രുവരി മൂന്നാം വാരത്തിൽ തലശ്ശേരിയിലെ പൊന്ന്യത്ത് വെച്ച് അങ്കം നടത്താനാണ് പ്രാഥമിക തീരുമാനം. നിയമസഭാ സമ്മേളനത്തിനിടെ തന്നെ ഇതിനായുള്ള നടപടികൾ സ്പീക്കർ വേഗത്തിലാക്കിയിരിക്കുകയാണ്. വടക്കൻ പാട്ടുകളിലെ വീരഗാഥകൾ ഉറങ്ങുന്ന പൊന്ന്യത്ത് നൂറ്റാണ്ടുകൾക്ക് മുൻപ് നടന്ന പടയോട്ടങ്ങളുടെ സ്മരണ പുതുക്കാനാണ് ഈ മേള ലക്ഷ്യമിടുന്നത്.…
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗിക പീഡന പരാതിയിൽ അറസ്റ്റ് ഉടനുണ്ടായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ, ഒരു നിയമസഭാംഗത്തെ അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ സജീവ ചർച്ചയാകുന്നു. യുവതി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയതോടെയാണ് രാഹുലിൻ്റെ അറസ്റ്റ് ഏതാണ്ട് ഉറപ്പായ നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയത്. അറസ്റ്റ് ചെയ്താൽ ഉടൻ സ്പീക്കറെ അറിയിക്കണം: നിലവിലെ നിയമം അനുസരിച്ച് ഒരു എം.എൽ.എയെ അറസ്റ്റ് ചെയ്താൽ വിവരം ഉടൻ തന്നെ സ്പീക്കർ എ.എൻ. ഷംസീറിനെ അറിയിക്കണം.
കോഴിക്കോട്: സ്പീക്കർ അഡ്വ. എ എൻ ഷംസീറിൻ്റെ സഹോദരി എ.എൻ. ആമിന (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. മൃതദേഹം ഇന്ന് രാത്രിയോടെ വയലളത്തെ വീട്ടിലെത്തിക്കും. സംസ്കാരം നാളെ (നവംബർ 7, 2025) ഉച്ചയ്ക്ക് 12 മണിക്ക് വയലളം മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. സ്പീക്കറുടെ സഹോദരിയുടെ അകാല വിയോഗത്തിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.
Sign in to your account