Tag: വെള്ളാപ്പള്ളി നടേശൻ

Kerala Politics News 1 Min Read

വെള്ളാപ്പള്ളി ഇനി SNDP യോഗം ജനറൽ സെക്രട്ടറി അല്ല; അയോഗ്യനാക്കി ഹൈക്കോടതി

കൊച്ചി: പതിറ്റാണ്ടുകളായി എസ്എൻഡിപി യോഗത്തിന്റെ അമരത്തിരുന്ന വെള്ളാപ്പള്ളി നടേശന് കേരള ഹൈക്കോടതിയിൽ നിന്നും കനത്ത പ്രഹരം. എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. വെള്ളാപ്പള്ളിക്കൊപ്പം നിലവിലുള്ള ബോർഡ് അംഗങ്ങളെയും കോടതി അയോഗ്യരാക്കിയിട്ടുണ്ട്.തിരിച്ചടിയായത് കമ്പനികാര്യ ചട്ടങ്ങൾ എസ്എൻഡിപി യോഗത്തിന്റെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളാണ് ഈ അപ്രതീക്ഷിത വിധിക്ക് പിന്നിൽ. കമ്പനികാര്യ വകുപ്പിന് കീഴിലാണ് (Ministry of Corporate Affairs) എസ്എൻഡിപി രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Kerala Politics News 1 Min Read

​’ഉറപ്പിൽ’ നിന്ന് ‘സാധ്യത’യിലേക്ക്; പിണറായിയുടെ മൂന്നാം ഊഴം, കാലാവസ്ഥ നിരീക്ഷകനെ പോലെ വെള്ളാപ്പള്ളി!

ആലപ്പുഴ: സംസ്ഥാന ഭരണത്തുടർച്ചയെക്കുറിച്ച് ഇതുവരെ ഉറച്ച നിലപാടുകൾ സ്വീകരിച്ചിരുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തന്റെ പ്രവചനങ്ങളിൽ മാറ്റം വരുത്തുന്നു. പിണറായി വിജയൻ മൂന്നാമതും മുഖ്യമന്ത്രിയാകുമെന്ന് മുൻപ് ഉറപ്പിച്ചു പറഞ്ഞിരുന്ന അദ്ദേഹം, ഇപ്പോൾ അതിനെ കേവലം ഒരു "സാധ്യത" മാത്രമായി ചുരുക്കിയിരിക്കുകയാണ്. ഒരു കാലാവസ്ഥാ നിരീക്ഷകന്റെ ജാഗ്രതയോടെ വെള്ളാപ്പള്ളി തന്റെ വാക്കുകൾ മാറ്റുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ​മാറുന്ന രാഷ്ട്രീയ കാറ്റ് ​കഴിഞ്ഞ കുറച്ചു കാലങ്ങളായി

Kerala Politics News 1 Min Read

‘ ഇരവാദം’ പൊളിഞ്ഞു; വെള്ളാപ്പള്ളിക്ക് പൊങ്കാല ! സതീശന് പിന്തുണയുമായി സോഷ്യൽ മീഡിയ

​തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉന്നയിച്ച വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ തിരിച്ചടിയാകുന്നു. വി.ഡി. സതീശൻ എസ്.എൻ.ഡി.പി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുകയാണെന്നും ഇതിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് വെള്ളാപ്പള്ളി ഇന്ന് ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിന് താഴെ പ്രതിഷേധവുമായി ആയിരക്കണക്കിന് ആളുകളാണ് രംഗത്തെത്തിയത്. https://www.facebook.com/share/p/1MQhMvNWb2 ​വർഗീയതയ്‌ക്കെതിരെ സതീശൻ; എസ്.എൻ.ഡി.പി യോഗത്തെയല്ലെന്ന് കമന്റുകൾ ​വെള്ളാപ്പള്ളിയുടെ പോസ്റ്റിന് താഴെ ഇതിനകം നാലായിരത്തോളം

Kerala Politics News 1 Min Read

വെള്ളാപ്പള്ളി നടേശന് 90 വയസ്, സുകുമാരൻ നായർക്ക് 85; സമുദായ നേതാക്കൾക്ക് വിരമിക്കൽ പ്രായം വേണ്ടേ?

കോട്ടയം: വർഷങ്ങൾ നീണ്ട വാക്പോരുകൾക്കും തർക്കങ്ങൾക്കുമൊടുവിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വീണ്ടും ഒന്നിക്കുന്നു. "എന്നെ എന്തെല്ലാം വെള്ളാപ്പള്ളി പറഞ്ഞിരിക്കുന്നു, അതെല്ലാം ഞാൻ ക്ഷമിച്ചു. അദ്ദേഹം പ്രായത്തിൽ എന്നേക്കാൾ വളരെ മുന്നിലുള്ള ആളല്ലേ," എന്നായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം. കേരളത്തിലെ രണ്ട് പ്രബല സമുദായ സംഘടനകൾ കൈകോർക്കുമ്പോൾ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് ഈ ഐക്യത്തിൻ്റെ ഭാവിയിലേക്കാണ്. ​പ്രായം ചർച്ചയാക്കി

Kerala Politics News 1 Min Read

വെള്ളാപ്പള്ളി എത്തിയില്ല ! കൊല്ലത്ത് മുഖ്യമന്ത്രിയുടെ പരിപാടിയിൽ ജനപങ്കാളിത്തം ശുഷ്കം

​കൊല്ലം: സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ കൊല്ലം ശ്രീനാരായണ ഗുരു സമുച്ചയത്തിൽ നടന്ന പ്രതിമ അനാച്ഛാദന ചടങ്ങിൽ നിന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിട്ടുനിന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയായി എത്തിയ പരിപാടിയിൽ വെള്ളാപ്പള്ളിയുടെ അഭാവം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ​മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയായതിനാൽ വലിയ ജനപങ്കാളിത്തമാണ് സംഘാടകർ പ്രതീക്ഷിച്ചിരുന്നത്. ആയിരത്തിലധികം പേർ എത്തുമെന്ന് കരുതിയിരുന്ന ചടങ്ങിൽ നാലിലൊന്ന് ആളുകൾ പോലും എത്തിയില്ല എന്നത് സർക്കാരിന്

Kerala Politics News 1 Min Read

വെള്ളാപ്പള്ളിയെ കാറിൽ കയറ്റുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഔദ്യോഗിക വാഹനത്തിൽ കയറ്റിയത് രാഷ്ട്രീയ വിവാദമായിരിക്കെ, വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വെള്ളാപ്പള്ളി നടേശനെ തന്റെ കാറിൽ കയറ്റാൻ തനിക്ക് മടിയൊന്നുമില്ലെന്നും, താൻ എല്ലാവരെയും കാറിൽ കയറ്റുന്ന കൂട്ടത്തിലാണെന്നും ചെന്നിത്തല വ്യക്തമാക്കി. ​"വെള്ളാപ്പള്ളി നടേശനെ മാത്രമല്ല, എല്ലാവരെയും കാറിൽ കയറ്റുന്ന ആളാണ് ഞാൻ. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ കാറിൽ നിറയെ ആളുകളുമായി

Kerala Politics News 1 Min Read

ഇരുവരും കലിപ്പിലാണ്, കട്ടകലിപ്പിൽ; പിണറായിയും വെള്ളാപ്പള്ളിയും ആക്രോശിക്കുമ്പോൾ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്റെ കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും നിയന്ത്രണം വിടുന്നു. പരാജയ ഭീതിയും രാഷ്ട്രീയ സമ്മർദ്ദവും മൂലം മാധ്യമപ്രവർത്തകർക്ക് നേരെ ഇരുവരും ആക്രോശിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളം കാണുന്നത്. ​വെള്ളാപ്പള്ളിയെ ചുമന്നത് വിനയായി; സിപിഐ തുറന്നടിച്ചു തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം മുഖ്യമന്ത്രി വെള്ളാപ്പള്ളി നടേശനെ കൂടെക്കൂട്ടിയതാണെന്ന് സിപിഐ പരസ്യമായി വിമർശിച്ചിരുന്നു. "ഞാനാണെങ്കിൽ

Kerala Politics News 1 Min Read

‘വെള്ളാപ്പള്ളി വിരുദ്ധർക്ക് മുഖ്യമന്ത്രിയുടെ മറുപടി’; വിമർശനങ്ങൾക്കിടയിലും പിണറായിയുടെക്രിസ്മസ് വിരുന്നിൽ ‘വിഐപി’യായി വെള്ളാപ്പള്ളി നടേശൻ!

​തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സി.പി.എമ്മിനുള്ളിൽ വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ വികാരം ഉയരുന്നതിനിടെ, അദ്ദേഹത്തെ ചേർത്തുപിടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി പൗരപ്രമുഖർക്കായി ഒരുക്കിയ ക്രിസ്മസ് വിരുന്നിൽ പ്രധാന ആകർഷണമായി വെള്ളാപ്പള്ളി മാറിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ​തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്റെ ദയനീയ പരാജയത്തിന് കാരണം വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി അമിതമായി ചേർത്തുനിർത്തുന്നതാണെന്ന നരേറ്റീവ് സി.പി.എമ്മിലെ ഒരു വിഭാഗം സജീവമാക്കിയിരുന്നു. എന്നാൽ, ഈ വിമർശനങ്ങളെ പാടെ തള്ളിക്കളയുന്നതാണ്

Kerala Politics News 1 Min Read

അഴിമതിയും കൊള്ളയും: അഞ്ച് ദേവസ്വം ബോർഡുകളും ഉടൻ പിരിച്ചുവിടണമെന്ന് വെള്ളാപ്പള്ളി നടേശൻ

കൊച്ചി: സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോർഡുകളും ഉടൻ പിരിച്ചുവിടണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അഴിമതിയിലും കൊള്ളയിലും മുങ്ങിക്കുളിച്ച ബോർഡുകൾ ഹൈന്ദവ വിശ്വാസികളെ അവഹേളിക്കുന്ന നിലയിലേക്ക് മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്എൻഡിപിയുടെ മുഖപത്രമായ 'യോഗനാദ'ത്തിലെ മുഖപ്രസംഗത്തിലാണ് സർക്കാരിനും ദേവസ്വം ബോർഡുകൾക്കുമെതിരെ രൂക്ഷ വിമർശനമുയർത്തിയത്. ​ശബരിമല സ്വർണ്ണക്കൊള്ള ഉൾപ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വെള്ളാപ്പള്ളിയുടെ ശക്തമായ പ്രതികരണം. "ദേവസ്വം ബോർഡുകൾ അഴിമതിയിലും കൊള്ളയിലും മുങ്ങിക്കുളിച്ചു. കാണിക്ക വഞ്ചിയിൽ കയ്യിട്ടു വാരാത്തവർ