Tag: പിണറായി വിജയൻ

Kerala Politics News 1 Min Read

മുഖ്യമന്ത്രി ക്ഷുഭിതൻ! ഡിജിപിക്ക് ശകാരം; പരാതി കിട്ടി 24 മണിക്കൂർ കഴിഞ്ഞിട്ടും മാങ്കൂട്ടം “മായാവി “

തിരുവനന്തപുരം: യുവതിയുടെ ബലാത്സംഗ പരാതിയിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിനെ 24 മണിക്കൂർ കഴിഞ്ഞിട്ടും പിടികൂടാൻ പോലീസിന് കഴിയാത്തതിൽ മുഖ്യമന്ത്രി ക്ഷുഭിതൻ. ഡിജിപിയെ മുഖ്യമന്ത്രി ശകാരിച്ചതായാണ് ലഭിക്കുന്ന സൂചന. കേസിന്റെ അന്വേഷണത്തിൽ പോലീസ് കാണിക്കുന്ന അലംഭാവമാണ് മുഖ്യമന്ത്രിയുടെ രോഷത്തിന് കാരണമായത്. ​അതേസമയം, കേസിൽ അറസ്റ്റ് ഒഴിവാക്കുന്നതിനായി രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും യുവതിയുമായി ഉണ്ടായിരുന്നത് പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നും ജാമ്യാപേക്ഷയിൽ രാഹുൽ മാങ്കൂട്ടത്തിൽ

Kerala Politics News 2 Min Read

2021-ന് ശേഷം പിണറായിക്ക് ‘പൂജ്യം’, യു.ഡി.എഫിന് 93% മാർക്ക്; തുടർപരാജയങ്ങളിൽ തകർന്ന് എൽ.ഡി.എഫ്, ഉയിർത്തെഴുന്നേറ്റ് പ്രതിപക്ഷം

തിരുവനന്തപുരം: 2021-ലെ ചരിത്രപരമായ തുടർഭരണത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നേരിടുന്നത് കനത്ത തിരിച്ചടികൾ. ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പ് വിജയങ്ങളാണ് ഒരു മുന്നണിയുടെ 'മാർക്ക്' നിർണ്ണയിക്കുന്നത്. ആ മാനദണ്ഡം അനുസരിച്ച് നോക്കുമ്പോൾ, 2021-ന് ശേഷം പിണറായി വിജയൻ നേരിട്ട് നയിച്ച തെരഞ്ഞെടുപ്പുകളിലെ എൽ.ഡി.എഫിന്റെ വിജയശതമാനം പൂജ്യത്തിൽ ഒതുങ്ങുമ്പോൾ, 93 ശതമാനം വിജയത്തോടെ പ്രതിപക്ഷമായ യു.ഡി.എഫ് (UDF) തിളങ്ങുകയാണ്. ​പിണറായിക്ക് തൊട്ടതെല്ലാം പിഴയ്ക്കുന്നു ​മരുമകൻ മുഹമ്മദ് റിയാസിനെ മന്ത്രിസഭയിൽ കൊണ്ടുവരാൻ വേണ്ടി പരിചയസമ്പന്നരായ

Kerala Politics News 2 Min Read

പിണറായിക്ക് അയ്യപ്പകോപം? തുടർഭരണം കിട്ടിയാൽ മുഖ്യമന്ത്രിയാകില്ല! ഭരണം പോയാൽ പ്രതിപക്ഷ നേതാവും; പിണറായിക്ക് എതിരെ തിരിഞ്ഞ് നേതാക്കൾ

തിരുവനന്തപുരം: തുടർഭരണം ലഭിച്ചാൽ മുഖ്യമന്ത്രി കസേരയിൽ വീണ്ടും എത്താനുള്ള പിണറായി വിജയന്റെ നീക്കങ്ങൾക്ക് പാർട്ടിക്കുള്ളിൽ നിന്നും മുന്നണിയിൽ നിന്നും കടുത്ത വെല്ലുവിളികൾ. മുതിർന്ന നേതാക്കളുടെ അടുത്തിടെയുള്ള പ്രസ്താവനകൾ സൂചിപ്പിക്കുന്നത്, സി.പി.എമ്മിനുള്ളിലും എൽ.ഡി.എഫിലും പിണറായിയുടെ തുടർച്ചയായ നേതൃത്വത്തോട് അതൃപ്തിയുണ്ടെന്നാണ്. ​80 വയസ്സ് പിന്നിടുന്ന പിണറായി വിജയൻ മുഖ്യമന്ത്രി കസേര വിട്ടൊഴിയാൻ സന്നദ്ധത പ്രകടിപ്പിക്കുന്നില്ല. മക്കൾക്കെതിരെയും തനിക്കെതിരെയും ഉയർന്നുവന്ന കേസുകളിൽ മുഖ്യമന്ത്രി സ്ഥാനം ഒരു സംരക്ഷണ കവചമായി അദ്ദേഹം കാണുന്നുണ്ടെന്നും, അതുകൊണ്ട് തന്നെ

Kerala Politics News 1 Min Read

ക്ലിഫ് ഹൗസിൽ എൽ.ഡി.എഫ് തോൽവി ഭീഷണിയിൽ! പിണറായിയുടെ 42 ലക്ഷത്തിൻ്റെ കാലിതൊഴുത്തും 4.40 ലക്ഷത്തിൻ്റെ ചാണക കുഴിയും ചർച്ചയിൽ; നന്തൻകോട് യു.ഡി.എഫിൻ്റെ ക്ലീറ്റസ് ബഹുദൂരം മുന്നിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് സ്ഥിതിചെയ്യുന്ന നന്തൻകോട് വാർഡിൽ ഇത്തവണ എൽ.ഡി.എഫ് കടുത്ത തോൽവി ഭീഷണിയിൽ. യു.ഡി.എഫ് സ്ഥാനാർത്ഥിയായ ക്ലീറ്റസ് തെരഞ്ഞെടുപ്പ് രംഗത്ത് ശക്തമായ പ്രചാരണങ്ങളുമായി മുന്നേറുമ്പോൾ, ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കാൻ ചെലവഴിച്ച കോടിക്കണക്കിന് രൂപയും മറ്റ് ധൂർത്തുകളുമാണ് പ്രധാന ചർച്ചാവിഷയം. ​നന്തൻകോട് വാർഡിലാണ് ക്ലീറ്റസ് താമസിക്കുന്നത്. കേരള സ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ അംഗം കൂടിയാണ് ക്ലീറ്റസ്. "കൈ എത്തും

Kerala Politics News 1 Min Read

ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ! ദേശീയപാത തകർന്നപ്പോൾ ക്രഡിറ്റ് ഉപേക്ഷിച്ചു ഓടി ! ശബരിമല സ്വർണ്ണ മോഷണത്തിൽ പത്മകുമാർ അറസ്റ്റിലായതോടെ പുതിയ ക്യാപ്സൂൾ, “ഫയൽ ഒന്നും സർക്കാരിന് വരില്ല”

തിരുവനന്തപുരം: ദേശീയപാത നിർമാണത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കാൻ സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പലപ്പോഴും നിർമാണ സ്ഥലങ്ങളിൽ റീലുകൾ ചിത്രീകരിക്കുകയും ലക്ഷങ്ങൾ മുടക്കി പിണറായി-റിയാസ് ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, പലയിടത്തും ദേശീയപാത തകർന്നു വീണതോടെ നിർമ്മാണം കേന്ദ്ര സർക്കാരിന്റേതാണെന്ന് പറഞ്ഞ് പിണറായിയും റിയാസും തലയൂരുകയായിരുന്നു. തുടർച്ചയായ അപകടങ്ങളെ തുടർന്ന് നേരത്തെ സ്ഥാപിച്ച ഈ ഫ്ലെക്സുകളെല്ലാം അപ്രത്യക്ഷമാവുകയും ചെയ്തു. ​സമാനമായ തന്ത്രമാണ് ഇപ്പോൾ ശബരിമലയിലെ സ്വർണ്ണ മോഷണത്തിലും

Kerala Politics News 2 Min Read

ശബരിമല സ്വർണ്ണ കൊള്ള; സി പി എം നേതാക്കൾ കൂട്ടത്തോടെ ജയിലിലേക്ക്! കടകം പള്ളിയെ ചോദ്യം ചെയ്യണമെന്ന് സതീശൻ

​കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രമുഖ സി.പി.എം നേതാവും മുൻ ദേവസ്വം പ്രസിഡന്റും എം.എൽ.എയുമായിരുന്ന എ. പത്മകുമാറിന്റെ അറസ്റ്റോടെ കേരളം ഞെട്ടലിലാണെന്നും കേരളത്തിലെ ജനങ്ങൾ നൽകിയ അധികാരം ഉപയോഗിച്ചാണ് സി.പി.എം നേതൃത്വത്തിലുള്ള ഇടതു മുന്നണി പവിത്രമായ ശബരിമല ക്ഷേത്രം കൊള്ളയടിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ക്ഷേത്രം കൊള്ളയടിച്ച നേതാക്കൾ ഓരോരുത്തരും ജയിലിലേക്ക് പോകുന്ന ഘോഷയാത്രയാണ് ഇപ്പോൾ കാണുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം

Kerala Politics News 1 Min Read

ബേബിയുടെ തലയിൽ ഉദിച്ച ആശയത്തിന് ചെലവ് 10 കോടി! പിണറായിയുടെ പച്ചക്കൊടി, തദ്ദേശത്തിന് ശേഷം മഹാധൂർത്ത് ” സാംസ്കാരിക കോൺഗ്രസ് “

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തിൽ 10 കോടി രൂപ ചെലവിൽ 'സാംസ്കാരിക കോൺഗ്രസ്' സംഘടിപ്പിക്കും. സി.പി.എം. അഖിലേന്ത്യാ സെക്രട്ടറിയും മുതിർന്ന നേതാവുമായ എം.എ. ബേബിയുടെ മനസ്സിലുദിച്ച ആശയമാണ് സർക്കാർ ഏറ്റെടുത്ത് നടപ്പാക്കുന്നത്. ഈ നിർദ്ദേശത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ പച്ചക്കൊടി കാട്ടിയതോടെ, തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഈ സാംസ്കാരിക മാമാങ്കം അരങ്ങേറും. ​വിദേശത്തും രാജ്യത്തിനകത്തുമുള്ള പ്രമുഖ സാംസ്കാരിക നക്ഷത്രങ്ങൾ കോൺഗ്രസ്സിൽ പങ്കെടുക്കും. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നീ

News Politics 1 Min Read

ബിഹാർ തെരഞ്ഞെടുപ്പ്: ‘നോട്ട’യെക്കാൾ പിന്നിൽ സി.പി.എമ്മും സി.പി.ഐയും

പാറ്റ്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 'നോട്ട' (NOTA - None of the Above) യേക്കാൾ പിന്നിലായി പ്രമുഖ ഇടതുപക്ഷ പാർട്ടികളായ സി.പി.എമ്മിന്റെയും സി.പി.ഐയുടേയും പ്രകടനം. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം, ഒരു സ്ഥാനാർത്ഥിക്കും വോട്ട് ചെയ്യാൻ താൽപര്യമില്ലാത്തവർ രേഖപ്പെടുത്തിയ 'നോട്ട' വോട്ട് ശതമാനം, ദേശീയ തലത്തിൽ സ്വാധീനം അവകാശപ്പെടുന്ന ചുവപ്പ് പാർട്ടികൾക്ക് ലഭിച്ചതിനേക്കാൾ വളരെ കൂടുതലാണ്. ​കണക്കുകൾ ഇങ്ങനെ: ​ബിഹാർ തെരഞ്ഞെടുപ്പിൽ 1.82 ശതമാനം വോട്ടുകളാണ്

Kerala Politics News 2 Min Read

മുഖ്യമന്ത്രി മോഹവുമായി ധനമന്ത്രി? ബാലഗോപാലിൻ്റെ മറുപടിയിൽ ഞെട്ടി പിണറായിയും റിയാസും

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പദത്തിലേക്ക് സി.പി.എമ്മിൽ അടുത്ത തലമുറയെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുമ്പോൾ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ നടത്തിയ പ്രതികരണം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വൻ ചർച്ചയാകുന്നു. ഇന്ത്യൻ എക്സ്പ്രസിന്റെ മലയാളം വെബ് പോർട്ടലിന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ, മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ബാലഗോപാൽ നൽകിയ മറുപടി, പാർട്ടിയിലെ ആഭ്യന്തര രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. ​2026-ൽ വീണ്ടും ഭരണം ലഭിക്കുകയാണെങ്കിൽ, നിലവിലെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കസേരയിൽ തുടരാൻ തയ്യാറെടുക്കുന്നതിനിടെയാണ്,

Kerala Politics News 1 Min Read

ഉറപ്പാണ് പട്ടി കടി! 2024 ൽ തെരുവ് നായ ആക്രമിച്ചത് 3.16 ലക്ഷം പേരെ; 868 പേരെ ഒരു ദിവസം പട്ടി കടിക്കുന്നുവെന്ന് മന്ത്രി എം.ബി രാജേഷ്! തദ്ദേശത്തിൽ “തെരുവ് നായ ” ഭീഷണിയിൽ എൽ.ഡി.എഫ്

തിരുവനന്തപുരം: കേരളം തെരുവ് നായ ശല്യത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയമായി മാറിക്കൊണ്ടിരിക്കുകയാണ് തെരുവ് നായ ശല്യം. ഓരോ ദിവസവും തെരുവ് നായകൾ ജനങ്ങളെ ഓടിച്ചിട്ട് കടിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് കേരളീയർ മാധ്യമങ്ങളിലൂടെ കണ്ടുണരുന്നത്. ​സംസ്ഥാനത്തെ തെരുവ് നായ ആക്രമണത്തിന്റെ ഭീകരമായ ചിത്രം വ്യക്തമാക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 2024-ൽ മാത്രം 3,16,793 പേർക്കാണ് തെരുവ് നായകളുടെ കടിയേറ്റത്! കെ.കെ. രമ എം.എൽ.എയുടെ നിയമസഭാ ചോദ്യത്തിന്