മുഖ്യമന്ത്രിയുടെ പ്രഖ്യാപനം 'വാക്കും പഴയ ചാക്കും' പോലെ; നിയമസഭാ കണക്കുകൾ പുറത്ത് തിരുവനന്തപുരം: 2021-ലെ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ സുപ്രധാന പ്രഖ്യാപനം പാഴായി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ (CAA) സമരം ചെയ്തവരുടെ കേസുകൾ പിൻവലിക്കുമെന്നായിരുന്നു പ്രഖ്യാപനം. മന്ത്രിസഭാ തീരുമാനമായി അവതരിപ്പിക്കുകയും ഉത്തരവിറക്കുകയും ചെയ്ത ഈ പ്രഖ്യാപനം അഞ്ച് വർഷം പിന്നിടുമ്പോൾ എവിടെയെത്തി എന്ന് പരിശോധിക്കുമ്പോൾ സർക്കാരിൻ്റെ ഇരട്ടത്താപ്പ് വ്യക്തമാകുന്നു. പൗരത്വ ഭേദഗതി നിയമന പ്രക്ഷോഭവുമായി…
കൊച്ചി : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് പിന്നാലെ കേരള രാഷ്ട്രീയം ചർച്ച ചെയ്യാനൊരുങ്ങുന്നത് പിണറായി സർക്കാരിൻ്റെ 'മെഗാ ധൂർത്താ'യി വിലയിരുത്തുന്ന പ്രഥമ 'കൾച്ചറൽ കോൺഗ്രസിനെ'യാണ്. സി പി എമ്മിൻ്റെ അഖിലേന്ത്യ സെക്രട്ടറി എം.എ ബേബിയുടെ ആശയത്തിൽ ഡിസംബർ 20 മുതൽ 22 വരെ എറണാകുളത്ത് വെച്ചാണ് കൾച്ചറൽ കോൺഗ്രസ് നടക്കുന്നത്. രാജ്യത്തിന് അകത്തും പുറത്തുമുള്ള സാംസ്കാരിക മേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് കൾച്ചറൽ കോൺഗ്രസിനെ ഒരു 'മഹാസംഭവം' ആക്കി മാറ്റണമെന്നാണ് എം.എ.…
കോഴിക്കോട്: കോൺഗ്രസ് രാഷ്ട്രീയത്തിൽ വീണ്ടും രാഹുൽ വിഷയം കത്തുന്നു. ഭരണം ലക്ഷ്യമിടുന്നുണ്ടെങ്കിൽ, ചില നേതാക്കളുടെ 'മാങ്കൂട്ടം' മനോഭാവം ഒഴിവാക്കണമെന്നും, രണ്ടും ഒരുമിച്ച് നടക്കില്ലെന്നും മുതിർന്ന നേതാക്കൾക്കിടയിൽ അഭിപ്രായമുയരുന്നു. രാഹുലിനെതിരെ എത്രയും പെട്ടെന്ന് പുറത്താക്കൽ നടപടി സ്വീകരിക്കണമെന്നാണ് ഒരു വിഭാഗം ശക്തമായി ആവശ്യപ്പെടുന്നത്. ആദ്യഘട്ടത്തിലെ സസ്‌പെൻഷൻ നടപടി ശരിയായിരുന്നെങ്കിലും, നിലവിലെ സാഹചര്യത്തിൽ പുറത്താക്കൽ മാത്രമാണ് ഏക പോംവഴിയെന്നും, ഈ വിഷയത്തിൽ ഇനിയും വെള്ളപൂശാൻ ശ്രമിച്ചാൽ നാല് മാസം കഴിഞ്ഞ് പിണറായി വിജയൻ…
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ വാർഷിക അറ്റകുറ്റപ്പണികൾക്കായുള്ള ചെലവ് പരിധി സർക്കാർ ഉയർത്തി. നേരത്തെ 1.50 ലക്ഷം രൂപയായിരുന്ന പരിധി ഇപ്പോൾ 2 ലക്ഷം രൂപയായി വർദ്ധിപ്പിച്ച് ഉത്തരവിറങ്ങി. ഈ തീരുമാനത്തോടെ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി അനുവദിച്ചിട്ടുള്ള ഏഴ് വാഹനങ്ങൾക്ക് മാത്രമായി പ്രതിവർഷം 14 ലക്ഷം രൂപയാണ് അറ്റകുറ്റപ്പണിക്ക് ചെലവഴിക്കുക. ധനവകുപ്പിന്റെ അനുമതി ലഭിച്ചതിനെ തുടർന്ന് ഒക്ടോബർ 29-നാണ് ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. വാഹനങ്ങളുടെ ടയർ, സ്പെയർ പാർട്‌സുകൾ,…
കൊച്ചി: കിഫ്ബി മസാലാ ബോണ്ട് വഴി സമാഹരിച്ച 466 കോടി രൂപയുടെ വിദേശവായ്പ വകമാറ്റിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) റിപ്പോർട്ട്. ഈ ഇടപാടുകളിൽ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിന്റെ (FEMA) ഗുരുതരമായ ലംഘനം നടന്നതായും ED വ്യക്തമാക്കുന്നു. മസാലാ ബോണ്ട് വഴി സമാഹരിച്ച തുക ഉപയോഗിച്ച് 5000 ഏക്കറിലധികം ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് ചട്ടലംഘനം കണ്ടെത്തിയിരിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ രേഖകളിൽ മുഖ്യമന്ത്രി ഒപ്പിട്ടത് അന്നത്തെ…
തിരുവനന്തപുരം: ലക്ഷക്കണക്കിന് ഫയലുകൾ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്ന സെക്രട്ടറിയേറ്റിൽ, മുഖ്യമന്ത്രിയുടെ പുതിയ കാർ വാങ്ങാനുള്ള ഫയലിന് ലഭിച്ചത് 'ജെറ്റ് സ്പീഡ്'. ₹1.10 കോടി രൂപ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് 10 പ്രവൃത്തി ദിവസത്തിനുള്ളിൽ പുറത്തിറങ്ങിയത് സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ടാണ് ഈ തുക അനുവദിച്ചതെന്നതും ശ്രദ്ധേയമാണ്. വാഹനം വാങ്ങുന്നതിനായി ₹1.10 കോടി ആവശ്യപ്പെട്ട് ഇന്റലിജൻസ് എഡിജിപി സെക്രട്ടറിയേറ്റിലേക്ക് കത്ത് അയക്കുന്നത് 2025 നവംബർ 11-നാണ്. തുടർന്ന് കൃത്യം ഏഴാം…
തിരുവനന്തപുരം: സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി മുഖ്യമന്ത്രിക്കായി പുതിയ കാർ വാങ്ങാൻ 1.10 കോടി രൂപ അനുവദിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് ഇന്ന് (ഡിസംബർ 1) തുക അനുവദിച്ച് ഉത്തരവിറക്കിയത്. അധിക ഫണ്ടായാണ് തുക അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 19 മുതലാണ് സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചത്. 10 ലക്ഷം രൂപയിൽ കൂടുതലുള്ള ബില്ലുകൾ പാസാക്കാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണം എന്നതായിരുന്നു…
തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടിൽ ഫെമ (FEMA) നിയമം ലംഘിച്ചു എന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് അയച്ചു. നേരത്തെ, സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ച മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തിരുന്നു. കൂടാതെ, മുഖ്യമന്ത്രിയുടെ മകൻ വിവേക് വിജയന് വർഷങ്ങൾ പഴക്കമുള്ള ലാവലിൻ കേസിൽ സമൻസ് ലഭിക്കുകയും ചെയ്തു. കേന്ദ്ര അന്വേഷണ ഏജൻസികളിൽ നിന്ന് നോട്ടീസുകളോ സമൻസുകളോ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ 'തള്ളൽ' മത്സരത്തിൽ പുതിയ അധ്യായം കുറിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രി പിണറായി വിജയനെയും എ ആൻ്റോ അഗസ്റ്റിനെയും കടത്തിവെട്ടി, 2036-ലെ ഒളിമ്പിക്സ് ഗെയിംസിൻ്റെ വേദികളിലൊന്ന് തിരുവനന്തപുരമായിരിക്കുമെന്ന അദ്ദേഹത്തിൻ്റെ 'പ്രഖ്യാപനം' സംസ്ഥാനത്തെ രാഷ്ട്രീയ-കായിക ലോകത്ത് വലിയ ചർച്ചാവിഷയമായി. തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിട്ടാണ് രാജീവ് ചന്ദ്രശേഖർ ഈ ആശയം അവതരിപ്പിച്ചത്. സംസ്ഥാനത്തെ പ്രാദേശിക തിരഞ്ഞെടുപ്പിൽ അവതരിപ്പിക്കാവുന്നതിലും…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് പത്ത് ദിവസം മാത്രം ശേഷിക്കെ കേരളത്തിൽ രാഷ്ട്രീയ പോരാട്ടം അതിന്റെ മൂർദ്ധന്യാവസ്ഥയിലേക്ക്. സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി ശബരിമല സ്വർണക്കൊള്ളക്കേസ് യു.ഡി.എഫ് ഒരു പ്രധാന തിരഞ്ഞെടുപ്പ് ചർച്ചാവിഷയമാക്കിയതോടെ, പ്രചാരണരംഗത്ത് യു.ഡി.എഫ് മുന്നേറ്റമുണ്ടാക്കി. കേസിൽ രണ്ട് മുതിർന്ന സി.പി.എം നേതാക്കളായ വാസുവും പത്മകുമാറും നിലവിൽ ജയിലിലാണ്. ദേവസ്വം മന്ത്രി വി.എൻ. വാസവനും, മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഈ കേസിൽ ജയിലിൽ പോകേണ്ടി വരുമെന്ന ആശങ്ക സി.പി.എമ്മിനെ അലട്ടുന്നുണ്ട്.…
Sign in to your account