തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഭവന സ്വപ്നങ്ങൾക്ക് കരുത്തുപകരുന്ന സെക്രട്ടേറിയറ്റ് സ്റ്റാഫ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ ഭരണസമിതി തിരഞ്ഞെടുപ്പ് മാർച്ച് 7-ന് നടക്കും. "കൂട്ടായ പ്രവർത്തനത്തിലൂടെ കുതിപ്പ് തുടരാൻ" എന്ന ആഹ്വാനവുമായി സഹകരണ ജനാധിപത്യ മുന്നണി (SJM) പ്രചാരണം ശക്തമാക്കി. അഭിമാനകരമായ വളർച്ചയുടെ ചരിത്രം 1979 സെപ്റ്റംബർ 19-ന് വെറും 5 ലക്ഷം രൂപ മൂലധനവും 250 അംഗങ്ങളുമായി ഒരു അലമാരയിൽ പ്രവർത്തനം തുടങ്ങിയ സംഘം ഇന്ന് കേരളത്തിലെ സഹകരണ മേഖലയിലെ…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ നീറിപ്പുകയുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ജനുവരി 20-ന് നിയമസഭ മാർച്ച് സംഘടിപ്പിക്കുന്നു. ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. ജനുവരി 20 ചൊവ്വാഴ്ച രാവിലെ നടക്കുന്ന മാർച്ച് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. പ്രധാന ആവശ്യങ്ങൾ: സർക്കാർ ജീവനക്കാർ നേരിടുന്ന കടുത്ത അവഗണനയ്ക്കെതിരെ ശക്തമായ…
തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ വിഷയത്തിൽ ജീവനക്കാർക്ക് നൽകിയ വാഗ്ദാനം പാലിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മാതൃകയാകുന്നു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ചുകൊണ്ട് വിപ്ലവകരമായ തീരുമാനമാണ് തമിഴ്‌നാട് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. എന്നാൽ അയൽസംസ്ഥാനം ജീവനക്കാരുടെ കണ്ണീരൊപ്പുമ്പോൾ, കേരളത്തിൽ ഇടതു സർക്കാർ സമിതി റിപ്പോർട്ടുകൾ പൂഴ്ത്തിവെച്ച് ജീവനക്കാരെ വഞ്ചിക്കുകയാണെന്ന ആക്ഷേപം ശക്തമാകുന്നു. തമിഴ്‌നാട്ടിൽ ഇനി സുരക്ഷിത കാലം തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ച പുതിയ തീരുമാനപ്രകാരം ജീവനക്കാർക്ക് വിരമിക്കുന്ന സമയത്തെ അടിസ്ഥാന ശമ്പളത്തിന്റെ…
കൊച്ചി: ഉറപ്പാണ് 2 ഗഡു ഡിഎ ! ജീവനക്കാരോടുള്ള സ്നേഹം കൊണ്ടല്ല സർക്കാർ ഡിഎ തരുന്നത്. ഹൈക്കോടതി ഇടപെടൽ ആണ് ഡി.എ തരാൻ സർക്കാരിനെ നിർബന്ധിതരാക്കിയത്. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) കുടിശ്ശികയുമായി ബന്ധപ്പെട്ട കേസ് ഇന്ന് ബഹു. ഹൈക്കോടതി പരിഗണിച്ചു. കേസ് പരിഗണിക്കുന്നത് വെക്കേഷൻ ശേഷം ജനുവരി 15-ലേക്ക് അന്തിമവാദത്തിനായി മാറ്റിവെച്ചെങ്കിലും, സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം നിർണായകമായി. സർക്കാരിന് കൗണ്ടർ ഫയൽ ചെയ്യാൻ ഇനിയും സമയം അനുവദിക്കില്ലെന്ന്…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ, സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും സർക്കാരുമായി അടുപ്പിക്കാനുള്ള നിർണ്ണായക നീക്കങ്ങൾ ആരംഭിച്ച് സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി ജീവനക്കാർക്ക് കുടിശ്ശികയായ ക്ഷാമബത്തയുടെ (Dearness Allowance - DA) രണ്ട് ഗഡുക്കൾ ഉടൻ അനുവദിക്കാൻ തീരുമാനിച്ചു. 6 ശതമാനം ക്ഷാമബത്തയാണ് ജീവനക്കാർക്ക് ലഭിക്കുക. അതുപോലെ, പെൻഷൻകാർക്ക് 6 ശതമാനം ക്ഷാമാശ്വാസവും (Dearness Relief - DR) രണ്ട് ഗഡുക്കളായി അനുവദിക്കും. മുഖ്യമന്ത്രി പിണറായി…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരെ പിണറായി വിജയൻ സർക്കാർ ശത്രുക്കളെപ്പോലെയാണ് കാണുന്നതെന്ന് മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ വി.എസ്. ശിവകുമാർ ആരോപിച്ചു. സംസ്ഥാനത്തെ ജീവനക്കാർക്ക് ഒരു ലക്ഷം കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ കുടിശ്ശികയാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന ഇടതുപക്ഷ ഭരണത്തിനെതിരെ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷാമബത്തയുടെ കുടിശ്ശിക, 12-ാമത് ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള നിരവധി ആവശ്യങ്ങൾ…
തിരുവനന്തപുരം: ക്ഷാമബത്ത കുടിശ്ശികയും 12-ാം ശമ്പള പരിഷ്കരണവും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സായാഹ്ന ധർണ്ണ നടത്തും. നവകേരള നിർമ്മിതിയുമായി ബന്ധപ്പെട്ട് ജീവനക്കാർ നേരിടുന്ന നഷ്ടങ്ങൾക്കെതിരെയാണ് പ്രതിഷേധം. ഡിസംബർ 6, 2025, ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് സെക്രട്ടേറിയറ്റിന് മുന്നിലാണ് ധർണ്ണ സംഘടിപ്പിക്കുന്നത്. ധർണ്ണയുടെ പ്രധാന ആവശ്യങ്ങൾ ഇവയാണ്: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ ബാനറിലാണ് ഈ പ്രതിഷേധ പരിപാടി. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പ്രക്ഷോഭം തുടരാനാണ്…
തിരുവനന്തപുരം: സംസ്ഥാന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഭരണകക്ഷി സ്ഥാനാർത്ഥികളെ ആശങ്കയിലാഴ്ത്തി സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡി.എ) കുടിശിക വിഷയം. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ക്ഷാമബത്തയും അതിന്റെ കുടിശിക നിഷേധവും ഒരു തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയമായി മാറുന്നത്. 2021-ൽ കെ.എൻ. ബാലഗോപാൽ ധനമന്ത്രിയായ ശേഷം അഞ്ച് ഗഡു ക്ഷാമബത്തയും ക്ഷാമാശ്വാസവുമാണ് പ്രഖ്യാപിച്ചത്. എന്നാൽ, ഇതിന്റെ കുടിശിക നൽകാൻ സർക്കാർ തയ്യാറായില്ല. ഇത് ജീവനക്കാർക്കും പെൻഷൻകാർക്കും ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക…
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്തയിലും (ഡി.എ.) ക്ഷാമാശ്വാസത്തിലും (ഡി.ആർ.) 'ചതിയുടെ ചരിത്രം' സൃഷ്ടിച്ച സർക്കാരാണ് കേരളത്തിലെ ഇടതു ഭരണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ആരോപിച്ചു. തുടർച്ചയായ അഞ്ചാം തവണയാണ് ജീവനക്കാർക്ക് ക്ഷാമബത്ത കുടിശ്ശിക നിഷേധിക്കുന്നത്. ഇത്തവണ ജീവനക്കാരുടെ 33 മാസത്തെയും പെൻഷൻകാരുടെ 34 മാസത്തെയും കുടിശ്ശികയാണ് നിഷേധിക്കപ്പെട്ടതെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് അഭിപ്രായപ്പെട്ടു. നിഷേധിച്ചത് കോടികൾ! ഒമ്പതര വർഷത്തെ ഭരണത്തിനിടയിൽ ഡി.എ./ഡി.ആർ. എന്നിവയുടെ പൂർവകാല…
Sign in to your account