തിരുവനന്തപുരം: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തിലെ വോട്ടർമാരുടെ മനോഗതം വെളിപ്പെടുത്തി സെന്റർ ഫോർ പോളിസി ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ് (CPDS) പുറത്തുവിട്ട പോസ്റ്റ് പോൾ സർവ്വേ ഫലങ്ങൾ ചർച്ചയാകുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കേരളത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവായി ഉയർന്നുവന്നപ്പോൾ, രാഷ്ട്രീയ മുന്നണികളിൽ യു.ഡി.എഫിനാണ് മുൻതൂക്കമെന്ന് സർവ്വേ വ്യക്തമാക്കുന്നു. ജനപ്രീതിയിൽ സതീശൻ തരംഗം ഏറ്റവും ജനപ്രിയനായ നേതാവ് ആരെന്ന ചോദ്യത്തിന് 39% പേരും വി.ഡി സതീശനെയാണ് പിന്തുണച്ചത്.…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം മുന്നിൽക്കണ്ട് ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് നിശ്ചലമാകുന്നു. വോട്ടെടുപ്പ് കഴിഞ്ഞതോടെ ഭരണത്തുടർച്ചയുണ്ടാകില്ലെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടുകൾ പുറത്തുവന്നതോടെ മുഖ്യമന്ത്രിയും മന്ത്രിമാരും തങ്ങളുടെ ഔദ്യോഗിക വസതികളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. 'ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങൾക്കും വേണ്ട' എന്ന മനോഭാവമാണ് ഭരണപക്ഷത്തിന് ജനങ്ങളോടെന്ന പരിഹാസം ഇതിനോടകം ഉയർന്നു കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടറിയേറ്റിലെ ഓഫീസിലേക്ക് എത്തിയിട്ടില്ല. പ്രധാനപ്പെട്ട ഫയലുകളിൽ ഒപ്പിടുന്നതും ചർച്ചകൾ നടത്തുന്നതും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ്.…
തിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സർക്കാരിലെ 'പ്രിയപ്പെട്ടവരെ' തിരുകിക്കയറ്റാൻ പിണറായി സർക്കാർ അത്യന്തം വേഗത്തിൽ കരുക്കൾ നീക്കുന്നു. ബുധനാഴ്ചത്തെ പതിവ് യോഗത്തിന് പിന്നാലെ ഇന്ന് വീണ്ടും പ്രത്യേക മന്ത്രിസഭായോഗം മുഖ്യമന്ത്രി വിളിച്ചുചേർത്തത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്. വിവിധ വകുപ്പുകളിൽ വർഷങ്ങളായി തുടരുന്ന താൽക്കാലികക്കാരെയും കരാർ ജീവനക്കാരെയും കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള ഫയലുകളാണ് സെക്രട്ടറിയേറ്റിൽ ഇപ്പോൾ കുമിഞ്ഞുകൂടുന്നത്. പിൻവാതിൽ നിയമനത്തിന് പച്ചക്കൊടി? രണ്ടാഴ്ചയ്ക്കുള്ളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനം…
Sign in to your account