തിരുവനന്തപുരം: ഭരണ വിരുദ്ധ വികാരം ആളിക്കത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് നേതാക്കളോടൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് വി.ഡി സതീശൻ എൽ.ഡി.എഫ് സർക്കാരിനെതിരെ ആഞ്ഞടിച്ചത്. ഒരു ഒറ്റ പത്രസമ്മേളനം കൊണ്ട് പിണറായി സർക്കാരിൻ്റെ പി. ആർ പരിപാടിയിലൂടെയുള്ള തള്ളുകൾ സതീശൻ വലിച്ച് കീറി ഭിത്തിയിൽ ഒട്ടിച്ചിരിക്കുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. സംസ്ഥാനത്തിൻ്റെ സാമ്പത്തിക മാനേജ്മെൻ്റിലെ പിടിപ്പ് കേട് മുതൽ ശബരിമലയിലെ വീഴ്ചകൾ വരെ സതീശൻ എണ്ണിയെണ്ണി…
തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും തിരക്ക് നിയന്ത്രിക്കുന്നതിലും സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ശബരിമലയിലെ 'ഭയാനകമായ' സാഹചര്യത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്നും ഈ വിഷയത്തിൽ ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വർണ്ണക്കൊള്ള വിവാദത്തിന് പിന്നാലെ ഇപ്പോഴത്തെ തീർത്ഥാടന കാലവും സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും അവതാളത്തിലാക്കിയിരിക്കുകയാണ്. ഭക്തർക്ക് കുടിവെള്ളം പോലും നൽകാൻ കഴിയാത്തവിധം അടിസ്ഥാന സൗകര്യങ്ങൾ പാടെ…
തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വർണം മോഷണം പോയ കേസിൽ നിർണ്ണായക വഴിത്തിരിവ്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ. വാസുവിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തരിൽ ഒരാളായ എൻ. വാസുവിനെ കേസിലെ മൂന്നാം പ്രതിയായാണ് ഉൾപ്പെടുത്തിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായി അറിയപ്പെടുന്ന ആളാണ് എന് വാസു. സ്ത്രീപ്രവേശന വിഷയം വന്നപ്പോള് എന്നത്തെ ദേവസ്വം പ്രസിഡന്റായിരുന്ന എ…
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണ മോഷണം തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒരു പ്രധാന പ്രചാരണ വിഷയമാക്കി ഉയർത്തിയിരിക്കുന്നു. തലസ്ഥാന നഗരിയിൽ ഇത് സംബന്ധിച്ച പോസ്റ്ററുകൾ സജീവമാവുകയാണ്. "ശബരിമലയിലെ സ്വർണ്ണം കട്ടവരെ ഇനി തലസ്ഥാനത്തിന് വേണ്ട. ഇനി അനന്തപുരി ശബരിനാഥനും സംഘവും ഭരിക്കട്ടെ" എന്ന പോസ്റ്റർ സോഷ്യൽ മീഡിയയിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും നിറഞ്ഞു. ഈ വിഷയത്തിൽ പ്രതിക്കൂട്ടിലാണ് സി പി എം . ഭഗവാൻ്റെ മുതല് മോഷ്ടിച്ച സംഭവത്തിൽ ജനങ്ങൾക്കിടയിൽ…
കൊച്ചി: സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോർഡുകളും ഉടൻ പിരിച്ചുവിടണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അഴിമതിയിലും കൊള്ളയിലും മുങ്ങിക്കുളിച്ച ബോർഡുകൾ ഹൈന്ദവ വിശ്വാസികളെ അവഹേളിക്കുന്ന നിലയിലേക്ക് മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്എൻഡിപിയുടെ മുഖപത്രമായ 'യോഗനാദ'ത്തിലെ മുഖപ്രസംഗത്തിലാണ് സർക്കാരിനും ദേവസ്വം ബോർഡുകൾക്കുമെതിരെ രൂക്ഷ വിമർശനമുയർത്തിയത്. ശബരിമല സ്വർണ്ണക്കൊള്ള ഉൾപ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വെള്ളാപ്പള്ളിയുടെ ശക്തമായ പ്രതികരണം. "ദേവസ്വം ബോർഡുകൾ അഴിമതിയിലും കൊള്ളയിലും മുങ്ങിക്കുളിച്ചു. കാണിക്ക വഞ്ചിയിൽ കയ്യിട്ടു വാരാത്തവർ…
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണപ്പാളികളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെയും ക്രമക്കേടുകളുടെയും പശ്ചാത്തലത്തിൽ, തിരുമല തിരുപ്പതി ദേവസ്ഥാനം (TTD), വൈഷ്ണോ ദേവി ക്ഷേത്രം എന്നിവയുടെ മാതൃകയിൽ ശബരിമലയ്ക്കായി ഒരു പ്രൊഫഷണൽ ഭരണസംവിധാനം കൊണ്ടുവരണമെന്ന് പ്രശാന്ത് ഐ എ എസ് .ട്രാവൻകൂർ ദേവസ്വം ബോർഡിന്റെ (TDB) നിലവിലെ ഭരണപരമായ പോരായ്മകളാണ് സ്വർണ്ണത്തട്ടിപ്പ് പോലുള്ള ഗുരുതരമായ വീഴ്ചകൾക്ക് കാരണമെന്നും, ക്ഷേത്രകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി 'ശബരി' (SABARI) എന്ന പേരിൽ ഒരു പ്രത്യേക അതോറിറ്റി രൂപീകരിക്കണമെന്നുമാണ് നിർദ്ദേശം.…
Sign in to your account