Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ശബരിമല സ്വർണ്ണ കട്ടിളപ്പാളി മോഷണക്കേസ്: മുഖ്യമന്ത്രിയുടെ വിശ്വസ്തൻ വാസു അറസ്റ്റിൽ!

ശബരിമല സ്വർണ്ണ കട്ടിളപ്പാളി മോഷണക്കേസ്: മുഖ്യമന്ത്രിയുടെ വിശ്വസ്തൻ വാസു അറസ്റ്റിൽ!

kerala leader By kerala leader November 11, 2025 1 Min Read
Share

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വർണം മോഷണം പോയ കേസിൽ നിർണ്ണായക വഴിത്തിരിവ്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ. വാസുവിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തരിൽ ഒരാളായ എൻ. വാസുവിനെ കേസിലെ മൂന്നാം പ്രതിയായാണ് ഉൾപ്പെടുത്തിയിരുന്നത്.

- Advertisement -
Ad imageAd image

മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായി അറിയപ്പെടുന്ന ആളാണ് എന്‍ വാസു. സ്ത്രീപ്രവേശന വിഷയം വന്നപ്പോള്‍ എന്നത്തെ ദേവസ്വം പ്രസിഡന്റായിരുന്ന എ പദ്മകുമാര്‍ സര്‍ക്കാര്‍ നിലപാടിന് എതിരായിരുന്നു. എന്നാല്‍ വാസുവിനെ ഉപയോഗിച്ചാണ് മുഖ്യമന്ത്രി സര്‍ക്കാര്‍ നിലപാട് ദേവസ്വം ബോര്‍ഡിന് കൊണ്ട് നടപ്പിലാക്കിച്ചത്. ഇതിന്റെ കൂടി പ്രത്യുപകാരമായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം എന്ന് അന്ന് തന്നെ ആരോപണം ഉയര്‍ന്നിരുന്നു.

​കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി റിപ്പോർട്ടിലാണ് എൻ. വാസുവിന്റെ പങ്ക് വ്യക്തമാക്കിയത്. 2019-ൽ വാസു ദേവസ്വം കമ്മീഷണറായിരുന്ന കാലത്താണ് സ്വർണ്ണം ചെമ്പായി രേഖപ്പെടുത്തിയത്.

- Advertisement -
Ad imageAd image

​നിർണ്ണായകമായ തെളിവുകൾ

​സ്വർണ്ണപ്പാളി ചെമ്പാണെന്ന് രേഖപ്പെടുത്താൻ നിർദ്ദേശം നൽകിയത് എൻ. വാസുവിന്റെ നിർദ്ദേശപ്രകാരമാണെന്നാണ് എസ്.ഐ.ടി.യുടെ കണ്ടെത്തൽ. സ്വർണ്ണം മോഷ്ടിച്ച ശേഷം, ബാക്കിയുണ്ടായിരുന്ന സ്വർണ്ണം നിർധനയായ ഒരു പെൺകുട്ടിയുടെ വിവാഹാവശ്യത്തിന് ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി വാസുവിന് കത്തയച്ചിരുന്നു.

​ഈ കത്തിൽ തുടർനടപടിക്കായി അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന സുധീഷ് കുമാറിന് കൈമാറാൻ വാസു ശുപാർശ ചെയ്തതും കേസിൽ നിർണ്ണായകമായി. ഈ രേഖാ വ്യത്യാസങ്ങളിലൂടെയാണ് പ്രധാനമായും തട്ടിപ്പ് നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

​തുടർന്ന് എൻ. വാസുവിനെ ചോദ്യം ചെയ്യുകയും ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കേസ് ഉന്നതതലങ്ങളിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് ഈ അറസ്റ്റിലൂടെ പുറത്തുവരുന്നത്.

TAGGED: Kerala leader, അറസ്റ്റ്, എൻ. വാസു, പിണറായി വിജയൻ, ശബരിമല, ശബരിമല മോഷണം, ശബരിമല സ്വർണക്കൊള്ള
kerala leader November 11, 2025 November 11, 2025
Share This Article
Facebook Twitter Copy Link Print
Previous Article ഡൽഹി സ്ഫോടനം: ‘ടെലിഗ്രാം’ എങ്ങനെ തീവ്രവാദികളുടെ സുരക്ഷിത താവളമായി? നിർണ്ണായക വിവരങ്ങൾ പുറത്ത്
Next Article എക്‌സിറ്റ് പോളുകൾക്ക് പിഴച്ച ചരിത്രം: ഇന്ത്യൻ തിരഞ്ഞെടുപ്പുകളിലെ അപ്രതീക്ഷിത വിജയങ്ങൾ

Recent Posts

  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച
  • കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?
  • ₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?
  • BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം
  • സാന്റോസ് 2–0 അത്‌ലറ്റിക്കോ മിനെയ്‌റോ: നെയ്മറില്ലാതെയും തകർപ്പൻ ജയം; സെമിഫൈനൽ പ്രതീക്ഷ ശക്തമാക്കി
  • Breaking News കിഫ്ബി ബന്ധം ഒഴിവാക്കി കെഎസ്എഫ്ഇ; വിപ്ലവകരമായ മാറ്റങ്ങളോടെ പുതിയ ‘പ്രവാസി ചിട്ടി’ ഉടൻ

You Might Also Like

BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

National News World

കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?

Kerala Politics News

₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?

Cinema News

BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം

National News
Welcome Back!

Sign in to your account

Lost your password?