ന്യൂ ഡൽഹി: വിദഗ്ധരേയും നിരീക്ഷകരെയും ഒരുപോലെ ഞെട്ടിച്ച തിരഞ്ഞെടുപ്പ് ഫലങ്ങളുടെ ചരിത്രമാണ് ഇന്ത്യൻ ലോക്‌സഭ തിരഞ്ഞെടുപ്പുകൾക്കുള്ളത്. 2004, 2009 വർഷങ്ങളിൽ നടന്ന പൊതുതിരഞ്ഞെടുപ്പുകളിലെ എക്‌സിറ്റ് പോളുകൾക്കും അഭിപ്രായ സർവേകൾക്കും പിഴച്ച ചരിത്രം രാജ്യത്തെ തിരഞ്ഞെടുപ്പുകളിലെ അപ്രതീക്ഷിത മുന്നേറ്റങ്ങളുടെ നേർസാക്ഷ്യമാണ്.
2004: ‘ഇൻഡ്യ ഷൈനിംഗ്’ തകർത്തെറിഞ്ഞ അട്ടിമറി
2004-ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ നിരീക്ഷകരെ ഒന്നടങ്കം അമ്പരപ്പിച്ചു. തിരഞ്ഞെടുപ്പിൻ്റെ വിവിധ ഘട്ടങ്ങളിൽ നടന്ന എക്‌സിറ്റ് പോൾ സർവേകളെല്ലാം തന്നെ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സഖ്യത്തിന് അധികാരത്തിൽ വരാൻ സാധ്യതയില്ല എന്ന നിലയിലായിരുന്നു. സ എല്ലാ പ്രമുഖ അഭിപ്രായ സർവേകളും എക്‌സിറ്റ് പോൾ ഫലങ്ങളും കേന്ദ്രത്തിൽ എൻഡിഎയ്ക്ക് അധികാരം നിലനിർത്താനാകുമെന്നാണ് പ്രവചിച്ചത്.
എന്നാൽ, ഈ പ്രവചനങ്ങളെല്ലാം അസ്ഥാനത്താക്കി, ‘ഇൻഡ്യ ഷൈനിംഗ്’ മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിയെ പുറത്താക്കിക്കൊണ്ട് യുപിഎ (United Progressive Alliance) അധികാരത്തിലേറി.
2009: പ്രവചനാതീതമായ യുപിഎയുടെ മുന്നേറ്റം
2004-ലെ പോലെ തന്നെ, 2009-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൻ്റെ എക്‌സിറ്റ് പോൾ ഫലങ്ങളും യുപിഎയുടെ വിജയം കൃത്യമായി പ്രവചിക്കുന്നതിൽ പരാജയപ്പെട്ടു. എല്ലാ പ്രവചനങ്ങളെയും മറികടന്നുകൊണ്ട് അക്കൊല്ലവും കോൺഗ്രസിന് തിളക്കമാർന്ന മുന്നേറ്റമുണ്ടാക്കാൻ സാധിച്ചു. 2004-ൽ 222 സീറ്റുണ്ടായിരുന്ന യുപിഎ സഖ്യം, 2009-ൽ അത് 262 സീറ്റുകളായി ഉയർത്തിക്കൊണ്ട് മികച്ച വിജയം സ്വന്തമാക്കി.
പ്രവചനങ്ങൾക്കും കണക്കുകൂട്ടലുകൾക്കുമപ്പുറം, ഇന്ത്യൻ ജനാധിപത്യം ഓരോ തവണയും പുതിയ അധ്യായങ്ങൾ എഴുതുന്നു എന്നതിൻ്റെ തെളിവുകളായിരുന്നു ഈ തിരഞ്ഞെടുപ്പ് ഫലങ്ങൾ.
![]()
