Tag: പിണറായി വിജയൻ

Kerala Politics News 1 Min Read

പിഎം ശ്രീയിൽ ഭിന്നത രൂക്ഷം: സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും; മുഖ്യമന്ത്രിയുടെ അനുനയ നീക്കം തള്ളി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എൽഡിഎഫിലെ (LDF) ഭിന്നത രൂക്ഷമായി. മുഖ്യമന്ത്രി പിണറായി വിജയനുമായി (Pinarayi Vijayan) സിപിഐ (CPI) സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം (Binoy Viswam) നടത്തിയ ചർച്ചയ്ക്കു ശേഷവും സമവായമായില്ല. ഇതിന്റെ പശ്ചാത്തലത്തിൽ സിപിഐ മന്ത്രിമാർ മറ്റന്നാൾ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. ​മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും (CPM) അനുനയ ശ്രമങ്ങൾ തള്ളിക്കൊണ്ടാണ് സിപിഐ കടുത്ത തീരുമാനവുമായി മുന്നോട്ട് പോകുന്നത്. ആലപ്പുഴയിൽ വെച്ചാണ്

Kerala Politics News 1 Min Read

അമ്മയുടെ വിയോഗത്തിൽ രമേശ് ചെന്നിത്തലയെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ!

ആലപ്പുഴ: കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മയുടെ വിയോഗത്തിൽ അനുശോചനം അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഹരിപ്പാട്ടെ വീട്ടിലെത്തി. മന്ത്രി സജി ചെറിയാന്റെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി ചെന്നിത്തലയുടെ വീട്ടിലെത്തിയത്. ​പരേതനായ വി. രാമകൃഷ്ണൻ നായരുടെ (ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ, അധ്യാപകൻ) ഭാര്യയും മുൻ ചെന്നിത്തല പഞ്ചായത്തംഗവുമായിരുന്നു കഴിഞ്ഞ ആഴ്ച അന്തരിച്ച എൻ. ദേവകിയമ്മ. ഇന്ന് രാവിലെയായിരുന്നു മരണാനന്തര

Kerala Politics News 1 Min Read

കിഫ്ബി സിൽവർ ജൂബിലി: 26-ാം വയസ്സിൽ 25-ാം വർഷം! ധൂർത്തിനായി കോടികൾ മുടക്കി ആഘോഷത്തിനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: 26 വയസ്സ് പൂർത്തിയാകുമ്പോൾ 25-ാം വർഷം ആഘോഷിച്ചാൽ എങ്ങനെയിരിക്കും? പ്രായം കൂടുന്തോറും പ്രായം കുറച്ച് പറയുന്ന ചിലരെപ്പോലെയാണ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് അഥവാ കിഫ്ബിയും. ​1999 നവംബർ 11-നായിരുന്നു കിഫ്ബിയുടെ ജനനം. സ്വാഭാവികമായും സിൽവർ ജൂബിലി (25 വർഷം) ആഘോഷിക്കേണ്ടത് 2024 നവംബറിലാണ്. എന്നാൽ, 2025-ന്റെ തുടക്കത്തിൽ സിൽവർ ജൂബിലി ആഘോഷിക്കാൻ നീക്കം ഉണ്ടായിരുന്നെങ്കിലും കിഫ്ബി സിഇഒ കെ.എം. എബ്രഹാമിനെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ അത്

Kerala Politics News 2 Min Read

തേച്ചത് സിപിഐ യെ മാത്രമല്ല, എസ് എഫ് ഐയേയും! ഔദ്യോഗിക വസതി പിണറായിക്കായി തുറന്നിട്ട് അമിത് ഷാ! ഒക്ടോബർ 9 ലെ ആ സന്ദർശനത്തിന് പിന്നാലെ പി എം ശ്രീയിൽ പിണറായിയുടെ മലക്കം മറിച്ചിൽ; അര മണിക്കൂർ കൂടികാഴ്ച കുടുംബത്തിന് വേണ്ടിയോ?

കോഴിക്കോട് : ഒക്ടോബർ 9 ന് ഡൽഹിയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിച്ചതും അതിനെത്തുടർന്ന് ഒരാഴ്ചയ്ക്കുള്ളിൽ സംഭവിച്ച നയപരമായ മാറ്റവുമാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചാവിഷയം. കേന്ദ്രത്തിന്റെ പി.എം. ശ്രീ (PM-SHRI) പദ്ധതിയിൽ കേരളം ഒപ്പിട്ടത്, ഒക്ടോബർ 9-ലെ ഈ 'അപൂർവ' കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ്. ​🏡 കൃഷ്ണമേനോൻ മാർഗിലെ കൂടിക്കാഴ്ച: അസാധാരണമായി സംഭവിച്ചതെന്ത്? ​കേന്ദ്ര ആഭ്യന്തര മന്ത്രിയായി അമിത് ഷാ

Kerala Politics News 2 Min Read

ഉദിഷ്ട കാര്യത്തിന് ഉപകാര സ്മരണയോ? മുട്ടിൽ മരം മുറി കേസിലെ പ്രതി ആൻ്റോ അഗസ്റ്റിനെ രാജ്യസഭയിലേക്ക് അയക്കാൻ പിണറായി; കൈരളിയേക്കാൾ സർക്കാരിന് ‘റിപ്പോർട്ടർ’ പ്രിയങ്കരം!

കോഴിക്കോട് : മുട്ടിൽ മരംമുറി കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ റിപ്പോർട്ടർ ചാനൽ മേധാവി ആൻ്റോ അഗസ്റ്റിന് സർക്കാർ നൽകുന്ന അമിത പരിഗണന ചർച്ചയാകുന്നു. സർക്കാരിൻ്റെ ന്യായീകരണ ക്യാപ്സൂളുകളുമായി ചാനൽ രംഗം അടക്കി വാഴുമ്പോൾ, പാർട്ടി ചാനലായ കൈരളിയേക്കാൾ ഇപ്പോൾ സർക്കാരിന് പ്രിയം റിപ്പോർട്ടർ ചാനലിനെയാണ്. ഇതിന് പിന്നിൽ ഉദിഷ്ടകാര്യത്തിന് നൽകുന്ന ഉപകാര സ്മരണയുണ്ടോ എന്ന ചോദ്യമുയരുന്നു. ​സർക്കാരിനെ പ്രതിരോധിക്കുന്നതിൽ ആൻ്റോ അഗസ്റ്റിനും സംഘവും കാണിച്ച ആത്മാർത്ഥതയിൽ

Kerala Politics News 2 Min Read

‘ഒറ്റുകാരൻ’ എന്ന വിളിപ്പേര്: പിണറായി വിജയന്റെ തല കുനിയുമ്പോൾ മമ്മൂട്ടിയുടെ ‘രൗദ്രം’ സിനിമയിലെ ഡയലോഗ് വീണ്ടും ചർച്ചയിൽ; ബിജെപിക്ക് കീഴടങ്ങി കമ്യൂണിസ്റ്റ് മൂല്യങ്ങൾ വിഴുങ്ങി

തിരുവനന്തപുരം, ഒക്ടോബർ 25, 2025 — 2006-ൽ വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയും പിണറായി വിജയൻ സി.പി.എം. സെക്രട്ടറിയുമായിരുന്ന കാലത്തെ വിഭാഗീയതയുടെ പശ്ചാത്തലത്തിൽ, ഇരുവരുടെയും രാഷ്ട്രീയ വൈരത്തിന്റെ ഉൽപ്പന്നമായി കണക്കാക്കപ്പെട്ട 2008-ലെ 'രൗദ്രം' എന്ന മമ്മൂട്ടി ചിത്രം വീണ്ടും ചർച്ചാ വിഷയമാകുന്നു. രൺജി പണിക്കരുടെ സംവിധാനത്തിൽ പിറന്ന ഈ സിനിമയിലെ ഒരു ഡയലോഗ് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിമർശനങ്ങൾക്ക് മൂർച്ച കൂട്ടുകയാണ്. ​അധികാരം മാറി, ഡയലോഗിന്റെ പ്രസക്തി

Kerala Politics News 1 Min Read

പിണറായിയുടെ ‘ചരമഗീതം’! 100-ാം വയസ്സിൽ സി.പി.ഐയെ ‘കൊന്ന്’ പിണറായി: പി.എം-ശ്രീയിൽ ഞെട്ടിച്ച് ‘കഴുത്ത് ഞെരിച്ചു’

തിരുവനന്തപുരം, ഒക്ടോബർ 25, 2025 — 1925 ഡിസംബർ 26-ന് ജനിച്ച സി.പി.ഐ. എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് അതിന്റെ നൂറാം വയസ്സിൽ 'ചരമഗീതം' രചിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐയെ പൂർണ്ണമായി ഇരുട്ടിൽ നിർത്തിക്കൊണ്ട്, കേന്ദ്രത്തിന്റെ വിവാദ പദ്ധതിയായ പി.എം-ശ്രീയിൽ സംസ്ഥാനം ഒപ്പുവെച്ചതോടെയാണ് ഈ രാഷ്ട്രീയ 'കഴുത്ത് ഞെരിക്കൽ' സംഭവിച്ചത്. ​തുടർഭരണത്തിന് സഹായിച്ച പാർട്ടിയോട് 'ചതി' ​2021-ലെ തിരഞ്ഞെടുപ്പിൽ 23 സീറ്റിൽ മത്സരിച്ച് 17

Kerala Politics News 1 Min Read

‘ഓപ്പറേഷൻ പിണറായി’ അണിയറയിൽ: പി.എം. ശ്രീ വെറും ടെസ്റ്റ് ഡോസ്! സിപിഐയുടെ സീറ്റുകളും പിടിച്ചെടുക്കും

തിരുവനന്തപുരം: ഇടതുമുന്നണിയിൽ 'വല്യേട്ടൻ' പിടിമുറുക്കുന്നു. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐയെ ഇരുട്ടിൽ നിറുത്തിക്കൊണ്ട് പി.എം. ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ട നടപടി വലിയ രാഷ്ട്രീയ കലഹങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചെങ്കിലും സി.പി.എം ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അപ്രമാദിത്വമാണ് സി.പി.എമ്മിലും എൽ.ഡി.എഫിലും നിലനിൽക്കുന്നതെന്നാണ് വിലയിരുത്തൽ. ​തുടർഭരണം ലഭിച്ചതിൻ്റെ അഹന്തയിൽ തികഞ്ഞ ഏകാധിപതിയെപ്പോലെയാണ് പിണറായി വിജയൻ്റെ പെരുമാറ്റം. സി.പി.എം

Kerala Leader 2 Min Read

“കക്കാൻ പഠിക്കുമ്പോൾ നിൽക്കാൻ പഠിക്കണം”: അഴിമതിയുടെ കൊടുങ്കാറ്റിലും പിണറായിക്ക് ഡൽഹി ‘പാലം’! ബി.ജെ.പി-സി.പി.എം ‘ബന്ധം’ സിപിഐയെ ഇരുട്ടിലാക്കി

തിരുവനന്തപുരം: ഏകദേശം അഞ്ചു പതിറ്റാണ്ടുകൾക്ക് മുൻപ്, 1974 ഏപ്രിൽ 3-ന് കേരള നിയമസഭയിൽ മരാമത്ത് മന്ത്രി ദിവാകരനെതിരെ കൊടുങ്കാറ്റായി ആഞ്ഞടിച്ച സി.പി.എം യുവനേതാവ് പിണറായി വിജയൻ ഉദ്ധരിച്ച ഒരു ചൊല്ലുണ്ടായിരുന്നു: "കക്കാൻ പഠിക്കുമ്പോൾ നിൽക്കാൻ പഠിക്കണം". ഒരു പാലം പണിയുമായി ബന്ധപ്പെട്ട് അന്നത്തെ മരാമത്ത് മന്ത്രിയെ കടന്നാക്രമിച്ച ആ യുവ എം.എൽ.എ, 2016 മുതൽ കേരളത്തിൻ്റെ മുഖ്യമന്ത്രിയാണ്. എന്നാൽ ചരിത്രത്തിൻ്റെ വിരോധാഭാസമെന്നോണം, മുഖ്യമന്ത്രിയുടെ നേർക്കും അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾക്കെതിരെ വരെ സ്വർണ്ണക്കടത്ത്