Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » തേച്ചത് സിപിഐ യെ മാത്രമല്ല, എസ് എഫ് ഐയേയും! ഔദ്യോഗിക വസതി പിണറായിക്കായി തുറന്നിട്ട് അമിത് ഷാ! ഒക്ടോബർ 9 ലെ ആ സന്ദർശനത്തിന് പിന്നാലെ പി എം ശ്രീയിൽ പിണറായിയുടെ മലക്കം മറിച്ചിൽ; അര മണിക്കൂർ കൂടികാഴ്ച കുടുംബത്തിന് വേണ്ടിയോ?

തേച്ചത് സിപിഐ യെ മാത്രമല്ല, എസ് എഫ് ഐയേയും! ഔദ്യോഗിക വസതി പിണറായിക്കായി തുറന്നിട്ട് അമിത് ഷാ! ഒക്ടോബർ 9 ലെ ആ സന്ദർശനത്തിന് പിന്നാലെ പി എം ശ്രീയിൽ പിണറായിയുടെ മലക്കം മറിച്ചിൽ; അര മണിക്കൂർ കൂടികാഴ്ച കുടുംബത്തിന് വേണ്ടിയോ?

kerala leader By kerala leader October 27, 2025 2 Min Read
Share

കോഴിക്കോട് : ഒക്ടോബർ 9 ന് ഡൽഹിയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിച്ചതും അതിനെത്തുടർന്ന് ഒരാഴ്ചയ്ക്കുള്ളിൽ സംഭവിച്ച നയപരമായ മാറ്റവുമാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചാവിഷയം. കേന്ദ്രത്തിന്റെ പി.എം. ശ്രീ (PM-SHRI) പദ്ധതിയിൽ കേരളം ഒപ്പിട്ടത്, ഒക്ടോബർ 9-ലെ ഈ ‘അപൂർവ’ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ്.

Contents
​🏡 കൃഷ്ണമേനോൻ മാർഗിലെ കൂടിക്കാഴ്ച: അസാധാരണമായി സംഭവിച്ചതെന്ത്?​🔄 ദിവസങ്ങൾക്കകം നിലപാട് മാറ്റം: പിഎം ശ്രീയിൽ ഒപ്പ് വെച്ചു​📢 പഴയ നിലപാട്: ‘പുതിയ വിദ്യാഭ്യാസ നയം അംഗീകരിക്കാനാവില്ല’

​🏡 കൃഷ്ണമേനോൻ മാർഗിലെ കൂടിക്കാഴ്ച: അസാധാരണമായി സംഭവിച്ചതെന്ത്?

​കേന്ദ്ര ആഭ്യന്തര മന്ത്രിയായി അമിത് ഷാ ചുമതലയേറ്റ ശേഷം സാധാരണ കൂടിക്കാഴ്ചകൾ ആഭ്യന്തരമന്ത്രാലയത്തിലാണ് നടക്കാറ്. അപൂർവ അവസരങ്ങളിൽ മാത്രമേ അദ്ദേഹം ആഭ്യന്തര മന്ത്രാലയത്തിന് പുറത്ത് കൂടിക്കാഴ്ചകൾ അനുവദിക്കാറുള്ളൂ. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയന് അനുമതി നൽകിയത് കൃഷ്ണമേനോൻ മാർഗിലെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു. സാധാരണ ഗതിയിൽ കൂടിക്കാഴ്ചക്ക് അനുവാദം നൽകാത്ത ഷാ, അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം അനുവദിക്കുന്ന ഈ കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടുനിന്നു.

​🔄 ദിവസങ്ങൾക്കകം നിലപാട് മാറ്റം: പിഎം ശ്രീയിൽ ഒപ്പ് വെച്ചു

​ഒക്ടോബർ 9 ലെ സന്ദർശനത്തിനെ പിന്നാലെ കൃത്യം ഏഴാം ദിവസം, അതായത് ഒക്ടോബർ 16 ന്, അതുവരെ നഖശിഖാന്തം എതിർത്തിരുന്ന പി.എം. ശ്രീ പദ്ധതിയിൽ കേരളം ഒപ്പിട്ടു. അമിത് ഷായുടെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കേരള സർക്കാരിന്റെ മുഖ്യ ഘടകകക്ഷിയായ സി.പി.ഐ.യെ പോലും അറിയിക്കാതെ അതീവ രഹസ്യമായാണ് ഈ സുപ്രധാന തീരുമാനം നടപ്പിലാക്കിയത്.

​📢 പഴയ നിലപാട്: ‘പുതിയ വിദ്യാഭ്യാസ നയം അംഗീകരിക്കാനാവില്ല’

​പുതിയ വിദ്യാഭ്യാസ നയം അംഗീകരിക്കാനാകില്ല എന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രിയാണ് അമിത് ഷായെ കണ്ട ഉടനെ നിലപാട് മാറ്റിയത് എന്നതും ശ്രദ്ധേയമാണ്. 2025 ജൂലൈ 1 ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്ത പ്രകാരം, എസ്.എഫ്.ഐ.യുടെ 18-ാം അഖിലേന്ത്യ സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച വിദ്യാർഥി റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത് ഇതാണ്:

​”രാജ്യത്തിന് ആപത്തുണ്ടാക്കുന്നതും ഭാവി തലമുറയ്ക്ക് തെറ്റായ വിവരങ്ങൾ കൈമാറുന്നതുമായ പുതിയ വിദ്യാഭ്യാസ നയം അംഗീകരിക്കാനാകില്ല. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ആഗോളവൽക്കരണ, ഉദാരവൽക്കരണ, കാവിവൽക്കരണ നയങ്ങൾ പിന്തുടർന്നല്ല കേരളം മുന്നോട്ടുപോകുന്നത്. കേന്ദ്രത്തിന്റെ പാഠപുസ്‌തക ഭേദഗതി ഞങ്ങൾ അംഗീകരിച്ചില്ല.”

​ബി.ജെ.പി.യെയും ആർ.എസ്.എസിനെയും നിശിതമായി വിമർശിച്ചുകൊണ്ട്, ഫാസിസ്റ്റ് നയങ്ങളാണ് അവരുടേതെന്നും മുഖ്യമന്ത്രി അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരമൊരു കടുത്ത നിലപാടെടുത്ത മുഖ്യമന്ത്രി, കൂടിക്കാഴ്ചയ്ക്ക് ശേഷം ഉടൻ തന്നെ പിഎം ശ്രീ പോലുള്ള ഒരു കേന്ദ്ര പദ്ധതിയിൽ ഒപ്പിട്ടത്, രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ പല സംശയങ്ങൾക്കും ഊഹങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മകൾക്ക് എതിരെ കേന്ദ്ര ഏജൻസി വക അന്വേഷണം നടക്കുകയാണ്. മകനും സമൻസ് ലഭിച്ചു. ഇതാണ് കൂടികാഴ്ചയിലെ ലക്ഷ്യത്തിൽ സംശയം ജനിപ്പിക്കുന്നത്.

TAGGED: PM-SHRI, അമിത് ഷാ, കേന്ദ്ര സർക്കാർ, കേരളം, നിലപാട് മാറ്റം, പിഎം ശ്രീ, പിണറായി വിജയൻ, രഹസ്യ കൂടിക്കാഴ്ച, വിദ്യാഭ്യാസ നയം, സിപിഐ
kerala leader October 27, 2025 October 27, 2025
Share This Article
Facebook Twitter Copy Link Print
Previous Article ​”വലിയ നുണയുടെ പ്രചാരകരായി മാറരുത്”: മോഹൻലാലിനും മമ്മൂട്ടിക്കും കമൽ ഹാസനും കത്തെഴുതി ആശാ വർക്കേഴ്‌സ്; ‘അതിദാരിദ്ര്യ വിമുക്തം’ പ്രഖ്യാപനത്തിൽ പങ്കെടുക്കരുതെന്നും മുന്നറിയിപ്പ്
Next Article പി.എം. ശ്രീ ഊരാക്കുടുക്ക്: കേന്ദ്ര കരാറിൽ നിന്ന് സ്വമേധയാ പിന്മാറാൻ സംസ്ഥാനത്തിന് കഴിയില്ല! വ്യവസ്ഥകൾ കടുകട്ടി

Recent Posts

  • ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ
  • ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്
  • നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ
  • റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം
  • ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ സമയം ; 21.68 ലക്ഷം പേർ പൂർത്തിയാക്കി
  • മലയോര ജനതയെ ചേർത്തുപിടിക്കുന്ന നായകൻ; ‘ലർക്ക്’ കാണാൻ മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് കൈരളി തീയറ്ററിലെത്തും

You Might Also Like

ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ

health News

ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്

Business News

നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala Politics News Politics Tamil Nadu

റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം

Kerala Politics News
Welcome Back!

Sign in to your account

Lost your password?