തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മുതിര്‍ന്ന സിപിഎം നേതാവുമായ എ. പത്മകുമാര്‍ നല്കുന്ന മൊഴികള്‍ രാഷ്ട്രീയ-ദേവസ്വം തലങ്ങളില്‍ വന്‍ ആശങ്കയുണ്ടാക്കുന്നു. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിക്ക് അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനുമായും ശബരിമല തന്ത്രി കണ്ഠരര് രാജീവരരുമായും അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് പത്മകുമാര്‍ മൊഴി നല്‍കിയിരിക്കുന്നത്. പോറ്റി തന്നെ നേരിട്ട് ഇക്കാര്യം അറിയിച്ചിരുന്നതായും…
തിരുവനന്തപുരം: ശബരിമലയിൽ നടന്ന സ്വർണപ്പാളികൾ കൈമാറ്റം ചെയ്ത കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം മന്ത്രിയും സി.പി.എം. നേതാവുമായ കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നു. കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ നിർണായക മൊഴിയാണ് മന്ത്രിയായിരുന്ന കടകംപള്ളിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ശബരിമലയിലെ വിവാദ ഇടപാടുകൾ അന്നത്തെ മന്ത്രിയുടെ അറിവോടെയാണ് നടന്നതെന്നാണ് മൊഴിയിൽ നിന്നും വ്യക്തമാകുന്നത്. സ്വർണപ്പാളികൾക്കായി ഉണ്ണികൃഷ്ണൻപോറ്റി ആദ്യം അപേക്ഷ നൽകിയത് സർക്കാരിനായിരുന്നുവെന്നും, സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഫയൽ…
തിരുവനന്തപുരം: ദേശീയപാത നിർമാണത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കാൻ സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പലപ്പോഴും നിർമാണ സ്ഥലങ്ങളിൽ റീലുകൾ ചിത്രീകരിക്കുകയും ലക്ഷങ്ങൾ മുടക്കി പിണറായി-റിയാസ് ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, പലയിടത്തും ദേശീയപാത തകർന്നു വീണതോടെ നിർമ്മാണം കേന്ദ്ര സർക്കാരിന്റേതാണെന്ന് പറഞ്ഞ് പിണറായിയും റിയാസും തലയൂരുകയായിരുന്നു. തുടർച്ചയായ അപകടങ്ങളെ തുടർന്ന് നേരത്തെ സ്ഥാപിച്ച ഈ ഫ്ലെക്സുകളെല്ലാം അപ്രത്യക്ഷമാവുകയും ചെയ്തു. സമാനമായ തന്ത്രമാണ് ഇപ്പോൾ ശബരിമലയിലെ സ്വർണ്ണ മോഷണത്തിലും…
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രമുഖ സി.പി.എം നേതാവും മുൻ ദേവസ്വം പ്രസിഡന്റും എം.എൽ.എയുമായിരുന്ന എ. പത്മകുമാറിന്റെ അറസ്റ്റോടെ കേരളം ഞെട്ടലിലാണെന്നും കേരളത്തിലെ ജനങ്ങൾ നൽകിയ അധികാരം ഉപയോഗിച്ചാണ് സി.പി.എം നേതൃത്വത്തിലുള്ള ഇടതു മുന്നണി പവിത്രമായ ശബരിമല ക്ഷേത്രം കൊള്ളയടിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ക്ഷേത്രം കൊള്ളയടിച്ച നേതാക്കൾ ഓരോരുത്തരും ജയിലിലേക്ക് പോകുന്ന ഘോഷയാത്രയാണ് ഇപ്പോൾ കാണുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം…
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളി മോഷണക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സി.പി.എം. നേതാവുമായ എ. പത്മകുമാർ അറസ്റ്റിലായി. വാസുവിന് പിന്നാലെ പത്മകുമാറും അറസ്റ്റിലായതോടെ സി പി എം പ്രതിരോധത്തിൽ ആയി.മുൻ കോന്നി എം.എൽ.എ.യും നിലവിലെ സി.പി.എം. പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ പത്മകുമാറിന്റെ അറസ്റ്റ് സി.പി.എമ്മിനെ വലിയ പ്രതിരോധത്തിൽ ആകിയിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന അറസ്റ്റുണ്ടായത്. പത്മകുമാർ അറസ്റ്റിലായതോടെ, അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി…
ശബരിമല: ഏറെ കോളിളക്കം സൃഷ്ടിച്ച ശബരിമല സ്വർണ്ണപ്പാളി തിരിമറി കേസിൽ, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ. പത്മകുമാറിൻ്റെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന ശക്തമായ സൂചനകളാണ് പുറത്തുവരുന്നത്. അറസ്റ്റ് ഇനിയും ഒഴിവാക്കാൻ കഴിയാത്ത സാഹചര്യമാണെന്ന വിലയിരുത്തലിലാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം. നിലവിലെ അന്വേഷണമെല്ലാം കേന്ദ്രീകരിക്കുന്നത് പത്മകുമാറിലാണ്. 2019-ൽ നടന്ന ഈ തിരിമറി മുഴുവൻ പ്രസിഡൻ്റായ എ. പത്മകുമാറിൻ്റെ അറിവോടെയും ഒത്താശയോടെയുമാണ് നടന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. സ്വർണ്ണപ്പാളി ചെമ്പാണെന്ന് രേഖപ്പെടുത്തി,…
Sign in to your account