കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നടന്നുവരുന്ന വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ (Special Intensive Revision - SIR) പ്രക്രിയക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി മുഖ്യമന്ത്രി മമത ബാനർജി. ഈ പ്രക്രിയ മാനുഷിക പരിഗണനകളില്ലാത്തതാണെന്നും ഇതിന്റെ സമ്മർദ്ദം മൂലം സംസ്ഥാനത്ത് ഇതുവരെ 77 പേർ മരണപ്പെട്ടതായും മമത ആരോപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന് അയച്ച കത്തിലാണ് മമത തന്റെ പ്രതിഷേധം അറിയിച്ചത്. വോട്ടർ പട്ടിക…
തിരുവനന്തപുരം: സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യുന്നവർക്കും സാമ്പത്തിക ക്രമക്കേട് നടത്തുന്നവർക്കുമെതിരെ നടപടികൾ കർശനമാക്കാൻ സംസ്ഥാന ധനകാര്യ വകുപ്പ് ഉത്തരവിട്ടു. സർക്കാർ സ്വത്തോ പണമോ മോഷ്ടിക്കപ്പെടുകയോ ക്രമക്കേടിലൂടെ നഷ്ടപ്പെടുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ ഒട്ടും വൈകാതെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് നിയമനടപടികൾ സ്വീകരിക്കണമെന്ന് വകുപ്പ് മേധാവികൾക്ക് സർക്കാർ കർശന നിർദ്ദേശം നൽകി. ഇതുസംബന്ധിച്ച വിശദമായ സർക്കുലർ ധനകാര്യ (ഇൻസ്‌പെക്ഷൻ എൻ.ടി-ഡി) വകുപ്പ് പുറത്തിറക്കി. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ (പിഎസി) ശുപാർശകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ്…
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ, മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിലെ 12 അംഗങ്ങളെ സ്ഥിരപ്പെടുത്താനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട്. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് ഇതിനായുള്ള നടപടികൾ ആരംഭിച്ചതായാണ് സൂചന. ഐടി വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലായിട്ടാകും ഇവരുടെ നിയമനം ക്രമീകരിക്കുക. ഒന്നാം വാർഷികത്തിൽ തുടങ്ങിയ 'മുഖം മിനുക്കൽ' മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിനായി 2022 മെയ് 6-നാണ് 12 അംഗ സോഷ്യൽ മീഡിയ സംഘത്തെ…
മലപ്പുറം: സി.പി.എം സഹയാത്രികരും ചാനൽ ചർച്ചകളിലെ ഇടതുപക്ഷ നിരീക്ഷകരും കൂട്ടത്തോടെ പാർട്ടി വിടുന്ന പശ്ചാത്തലത്തിൽ പരിഹാസവുമായി നിലമ്പൂർ എം.എൽ.എ പി.വി. അൻവർ. "നിരീക്ഷകരെ ആവശ്യമുണ്ട്" എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അൻവർ സി.പി.എമ്മിനെ രൂക്ഷമായി പരിഹസിച്ചത്. ഇടത് നിരീക്ഷകനായിരുന്ന റെജി ലൂക്കോസ് ബി.ജെ.പിയിൽ ചേർന്നതും, മറ്റൊരു പ്രമുഖ നിരീക്ഷകൻ ബി.എസ്. ഹസ്‌കർ ഇടതുപക്ഷ നിരീക്ഷക പദവി രാജിവെച്ചതും ചൂണ്ടിക്കാട്ടിയാണ് അൻവറിന്റെ ഈ 'പരസ്യം' രൂപത്തിലുള്ള ട്രോൾ. അൻവറിന്റെ ഫേസ്ബുക്ക്…
കൊച്ചി: മലയാളികളുടെ പ്രിയ ഗായകന്‍ കെ.ജെ. യേശുദാസിന് ഇന്ന് ജന്മദിനം. 1940 ജനുവരി 10ന് ജനിച്ച ഗാനഗന്ധർവ്വൻ്റെ എൺപത്തിയാറാം പിറന്നാൾ ആഘോഷമാക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികൾ. അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്ന് സുഹൃത്തായ ഫാദർ സിറിയക് തുണ്ടിയിൽ പങ്കുവെച്ച ഹൃദ്യമായ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ബാംഗ്ലൂർ എയർപോർട്ടിലെ ആ യാദൃശ്ചിക കണ്ടുമുട്ടൽ 1971-ൽ ബാംഗ്ലൂർ എയർപോർട്ടിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ജർമ്മനിയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ അച്ചൻ കൊച്ചിയിലേക്ക്…
തിരുവനന്തപുരം: ഒന്നാം തവണ എം.എൽ.എ ആയപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ മരുമകൻ എന്ന പരിഗണനയിൽ പൊതുമരാമത്ത്, ടൂറിസം തുടങ്ങിയ സുപ്രധാന വകുപ്പുകൾ ലഭിച്ച മന്ത്രിയാണ് പി.എ. മുഹമ്മദ് റിയാസ്. എന്നാൽ, അധികാരമേറ്റ നാളുകളിൽ അദ്ദേഹം വലിയ പ്രാധാന്യത്തോടെ പ്രഖ്യാപിച്ച 'ഓരോ പഞ്ചായത്തിലും ഓരോ ടൂറിസം കേന്ദ്രം' എന്ന പദ്ധതി ഇപ്പോൾ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. കൃത്യമായ പ്ലാനിംഗില്ലാതെ നടത്തിയ പ്രഖ്യാപനം പാളിയതോടെ മന്ത്രിയെ രക്ഷിക്കാൻ ഉദ്യോഗസ്ഥർ പേരുമാറ്റിയിട്ടും പദ്ധതി എങ്ങുമെത്തുന്നില്ലെന്നതാണ് വസ്തുത. ബജറ്റും…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ…
Sign in to your account