Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » അന്വേഷണ ഏജൻസികൾക്ക് മുന്നിൽ വിറയ്ക്കുമ്പോഴും ഗുരുവായൂരിൽ കണ്ണ്! വിശ്വസ്തനെ വാഴിക്കാൻ കടകംപള്ളിയുടെ വമ്പൻ കളി

അന്വേഷണ ഏജൻസികൾക്ക് മുന്നിൽ വിറയ്ക്കുമ്പോഴും ഗുരുവായൂരിൽ കണ്ണ്! വിശ്വസ്തനെ വാഴിക്കാൻ കടകംപള്ളിയുടെ വമ്പൻ കളി

kerala leader By kerala leader February 10, 2026 1 Min Read
Share

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ബോർഡിന്റെ അമരത്തേക്ക് തൻ്റെ വിശ്വസ്തനെ എത്തിക്കാൻ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ്റെ മിന്നൽ നീക്കങ്ങൾ. ജി.എസ്.ടി വകുപ്പിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനെ ചെയർമാൻ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് കടകംപള്ളിയുടെ ശ്രമം.

Contents
പാർട്ടിക്കുള്ളിൽ പോര് മുറുകുന്നുവിവാദം പുകയുമ്പോൾ പുതിയ നീക്കം

വിശ്വസ്തനെ വാഴിക്കാൻ സമ്മർദ്ദം

​നിലവിലെ ചെയർമാൻ ഡോ. വി. കെ. വിജയൻ അടുത്ത ഊഴത്തിനായി ഊർജിതമായി ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന് കാലാവധി നീട്ടി നൽകാൻ സാധ്യത കുറവാണെന്നാണ് സൂചന. ഭരണസമിതിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങൾ ഉയർന്ന സാഹചര്യത്തിൽ വിജയനെ മാറ്റാനാണ് പാർട്ടിയിലെ ഒരു വിഭാഗം ആഗ്രഹിക്കുന്നത്. ഈ ഒഴിവിലേക്കാണ് കടകംപള്ളി തൻ്റെ ‘ഗുഡ് ബുക്കിലുള്ള’ മുൻ ഉദ്യോഗസ്ഥനെ പ്രതിഷ്ഠിക്കാൻ കരുക്കൾ നീക്കുന്നത്.

പാർട്ടിക്കുള്ളിൽ പോര് മുറുകുന്നു

​കടകംപള്ളിയുടെ നീക്കത്തിന് പുറമെ സി.പി.എമ്മിലെ മറ്റ് രണ്ട് പ്രബല നേതാക്കളും ഗുരുവായൂർ ദേവസ്വം ചെയർമാൻ കസേരയ്ക്കായി രംഗത്തുണ്ട്. ഇവർക്കായി പാർട്ടിയിലെ ഉന്നതർ തന്നെ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് വിവരം. ക്ഷേത്ര ഭരണത്തിൽ പിടിമുറുക്കാൻ ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കൾ രംഗത്തെത്തിയതോടെ നിയമനം സർക്കാരിനും പാർട്ടിക്കും തലവേദനയായി മാറിയിരിക്കുകയാണ്.

വിവാദം പുകയുമ്പോൾ പുതിയ നീക്കം

​ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം (SIT) വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതിനിടെയാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. ഒരു വശത്ത് ഗുരുതരമായ ആരോപണങ്ങൾ നേരിടുമ്പോഴും, മറുവശത്ത് നിർണ്ണായകമായ ദേവസ്വം ബോർഡ് പദവികളിൽ തനിക്ക് താല്പര്യമുള്ളവരെ തിരുകിക്കയറ്റാനുള്ള കടകംപള്ളിയുടെ നീക്കം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

വരും ദിവസങ്ങളിൽ ദേവസ്വം ബോർഡ് നിയമനവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

TAGGED: CPM Kerala, Devaswom Chairman Appointment, Guruvayur Devaswom Board, Guruvayur Temple, kadakampally surendran, Kerala leader, Sabarimala gold theft case
kerala leader February 10, 2026 February 10, 2026
Share This Article
Facebook Twitter Copy Link Print
Previous Article പിണറായി സംവദിക്കുന്നത് പൗരപ്രമുഖരോട്, സതീശൻ സാധാരണക്കാരോടും; രണ്ട് നേതാക്കൾ, രണ്ട് ശൈലികൾ ; പുതുയുഗ യാത്ര വയനാട് സംവാദത്തിൽ കണ്ടത്
Next Article ഡി.എ കുടിശിക ; ജീവനക്കാരുടെ 18 മാസത്തെ ശമ്പളം സർക്കാർ ‘കൊള്ളയടിച്ചു’; കുടിശ്ശിക നിഷേധിക്കുന്നതിനെതിരെ സെക്രട്ടേറിയറ്റിൽ പ്രതിഷേധമിരമ്പി

Recent Posts

  • നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
  • ​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി
  • കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!
  • മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്
  • നെയ്മർ കരുത്തിൽ സാന്റോസ്! കൊരിറ്റിബയെ തകർത്ത് ബ്രസീലിയൻ കപ്പ് പ്രീ-ക്വാർട്ടറിൽ
  • സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.20% വിജയം; ഫലം അറിയാൻ ഈ ലിങ്കുകൾ ശ്രദ്ധിക്കുക!

You Might Also Like

നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Education National News

​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി

Kerala Politics News

കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!

News

മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്

News Sports
Welcome Back!

Sign in to your account

Lost your password?