കണ്ണൂർ: കേരള രാഷ്ട്രീയത്തിൽ പുതിയൊരു വിപ്ലവത്തിന് കാഹളം മുഴങ്ങിക്കഴിഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ഒരു ജനക്കൂട്ട പ്രവാഹമായി മാറുകയാണ്. പിണറായി വിജയൻ്റെ അഹന്തയ്ക്കും മരുമകൻ മുഹമ്മദ് റിയാസിൻ്റെ അണിയറ ഭരണത്തിനുമെതിരെ ജനങ്ങൾ നൽകുന്ന ശക്തമായ താക്കീതായി ഈ യാത്ര മാറിയിരിക്കുന്നു.
ഭരണസിരാകേന്ദ്രത്തിൽ ‘ബോബി’മാരുടെ വാഴ്ച; രക്ഷകനായി സതീശൻ!
മോഹൻലാൽ ചിത്രം ‘ലൂസിഫറിൽ’ വിവേക് ഒബ്‌റോയിയുടെ കഥാപാത്രം ഭരണത്തിൽ പിടിമുറുക്കിയതുപോലെ, രണ്ടാം പിണറായി സർക്കാരിനെ നിയന്ത്രിക്കുന്നത് മരുമകൻ മുഹമ്മദ് റിയാസാണെന്ന ആരോപണം ഇപ്പോൾ അന്വർത്ഥമാവുകയാണ്. മുഖ്യമന്ത്രിയുടെ തണലിൽ സംസ്ഥാനത്തെ ഭരണസംവിധാനങ്ങളെ വരുതിയിലാക്കുന്ന ‘മരുമകൻ ഭരണ’ത്തിൽ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുന്നു.
ഈ ഘട്ടത്തിലാണ് ജനങ്ങളുടെ രക്ഷകനായി, ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിയെപ്പോലെ വി.ഡി. സതീശൻ കടന്നുവരുന്നത്. ജാതി-മത-പാർട്ടി ഭേദമന്യേ ജനങ്ങൾ സതീശൻ്റെ വാക്കുകളിൽ തങ്ങളുടെ ഭാവി കേരളത്തെ ദർശിക്കുന്നു.
കണ്ണൂരിലെ കോട്ടകളിൽ വിള്ളൽ; പാർട്ടിക്കോട്ടകൾ നിലംപൊത്തുന്നു!
സി.പി.എം തങ്ങളുടെ ‘തറവാട്’ എന്ന് അവകാശപ്പെടുന്ന കണ്ണൂരിലെ ചുവപ്പ് കോട്ടകളെ നടുക്കുന്ന ദൃശ്യങ്ങളാണ് പുതുയുഗ യാത്രയിൽ ഉടനീളം കാണുന്നത്.
- തലശേരി: കത്തുന്ന വെയിലിനെ അവഗണിച്ചുകൊണ്ട് ആയിരങ്ങളാണ് സതീശനെ സ്വീകരിക്കാൻ എത്തിയത്.
- പാനൂർ: ഉച്ചവെയിൽ കത്തുമ്പോഴും ആവേശം ഒട്ടും ചോരാതെ ജനസാഗരം തെരുവിലിറങ്ങി.
- മട്ടന്നൂർ: പോക്കുവെയിൽ താഴുമ്പോഴേക്കും മട്ടന്നൂർ ഒരു ജനസമുദ്രമായി മാറിയിരുന്നു.
- ശ്രീകണ്ഠാപുരവും ഇരിട്ടിയും: സി.പി.എമ്മിൻ്റെ അപ്രമാദിത്വം ചോദ്യം ചെയ്തുകൊണ്ട് ഇരമ്പിയാർത്ത ജനസഞ്ചയം ‘പുതുയുഗ’ത്തിനായി മുറവിളി കൂട്ടി.
”പാർട്ടി ഗ്രാമങ്ങളെന്ന് സി.പി.എം അഹങ്കരിക്കുന്ന കോട്ടകളൊക്കെയും ഇത്തവണ നിലംപൊത്തും. ഇത് ജനങ്ങൾ മാറ്റത്തിന് വേണ്ടി നടത്തുന്ന വിപ്ലവമാണ്.” – വി.ഡി. സതീശൻ.
ജനവികാരം സതീശനൊപ്പം
പിണറായി സർക്കാരിൻ്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ സതീശൻ ഉയർത്തുന്ന ഓരോ വാക്കും ഇടിമുഴക്കം പോലെയാണ് കേരളം ഏറ്റെടുക്കുന്നത്. ഭാവി കേരളം എങ്ങനെയായിരിക്കണം എന്ന സതീശൻ്റെ വ്യക്തമായ കാഴ്ചപ്പാടിന് യുവാക്കളും സ്ത്രീകളും വൻ പിന്തുണയാണ് നൽകുന്നത്. ഇത് കേവലം ഒരു രാഷ്ട്രീയ യാത്രയല്ല, മറിച്ച് പിണറായിയുടെ ദുർഭരണത്തിൽ നിന്നുള്ള മോചനയാത്രയായി മാറിക്കഴിഞ്ഞു.
![]()
