Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ​നിന്നെ ഞാൻ സ്‌നേഹിച്ചിരുന്നു ! സുകുമാരൻ നായർ കൈവിട്ടു, വെള്ളാപ്പള്ളിക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ!

​നിന്നെ ഞാൻ സ്‌നേഹിച്ചിരുന്നു ! സുകുമാരൻ നായർ കൈവിട്ടു, വെള്ളാപ്പള്ളിക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ!

kerala leader By kerala leader January 26, 2026 1 Min Read
Share

കോട്ടയം: ഏറെ കൊട്ടിഘോഷിക്കപ്പെട്ട എസ്എൻഡിപി – എൻഎസ്എസ് ഐക്യനീക്കം പാളിയതോടെ സോഷ്യൽ മീഡിയയിൽ വെള്ളാപ്പള്ളി നടേശന് പരിഹാസശരങ്ങൾ. ഐക്യത്തിനായി മുന്നിട്ടിറങ്ങിയ വെള്ളാപ്പള്ളിക്ക് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പച്ചക്കൊടി കാട്ടാതിരുന്നതാണ് ട്രോളൻമാർക്ക് വിരുന്നായത്.

Contents
​ഐക്യം പൊളിഞ്ഞത് എങ്ങനെ?​ട്രോളുകളിൽ നിറഞ്ഞ് ‘മധുവും ജയഭാരതിയും’​രാഷ്ട്രീയ നിഴൽയുദ്ധം

​ഐക്യം പൊളിഞ്ഞത് എങ്ങനെ?

​വെള്ളാപ്പള്ളി നടേശൻ മുൻകൈ എടുത്ത് പ്രഖ്യാപിച്ച ഐക്യത്തെ സുകുമാരൻ നായർ വ്യക്തിപരമായി സ്വാഗതം ചെയ്തിരുന്നുവെങ്കിലും എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് ശക്തമായ എതിർപ്പാണ് ഉയർന്നത്. ഐക്യനീക്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്ന വിലയിരുത്തലിലാണ് ഡയറക്ടർ ബോർഡ് ഈ നീക്കത്തിൽ നിന്ന് പിന്മാറിയത്. ഇതോടെ “ഐക്യവുമില്ല ഒരു മണ്ണാങ്കട്ടയുമില്ല” എന്ന നിലപാടിലേക്ക് എൻഎസ്എസ് എത്തിച്ചേരുകയായിരുന്നു.

​ട്രോളുകളിൽ നിറഞ്ഞ് ‘മധുവും ജയഭാരതിയും’

​ഐക്യനീക്കം പാളിയതിനെ പരിഹസിച്ച് നൂറുകണക്കിന് ട്രോളുകളാണ് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പ്രചരിക്കുന്നത്. മധുവും ജയഭാരതിയും അഭിനയിച്ച പ്രശസ്തമായ വിരഹഗാനം ഉപയോഗിച്ചുള്ള ട്രോളുകൾ വൈറലായിരിക്കുകയാണ്.

​“നിന്റെ ഏകാന്തമാം ഓർമ്മതൻ വീഥിയിൽ എന്നെയെന്നെങ്കിലും കാണും… രാത്രി പകലിനോടെന്ന പോലെ യാത്ര ചോദിപ്പൂ ഞാൻ..”

​എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ വെള്ളാപ്പള്ളിയും സുകുമാരൻ നായരും പിരിയുന്ന രീതിയിലുള്ള വീഡിയോകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. രാഷ്ട്രീയ ലാഭത്തിനായി നടത്തിയ നീക്കം പാളിയതിനെ കുറിച്ച് “ഒരിക്കൽ നീ എന്റെ കാൽപ്പാടുകൾ കാണും” എന്ന വരികൾ ചേർത്താണ് പരിഹാസം കൊഴുക്കുന്നത്.

​രാഷ്ട്രീയ നിഴൽയുദ്ധം

​ഹിന്ദു ഐക്യം എന്ന മുദ്രാവാക്യവുമായി എത്തിയ വെള്ളാപ്പള്ളിക്ക് എൻഎസ്എസിന്റെ പിന്മാറ്റം വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. എൻഎസ്എസ് എടുത്ത കർക്കശമായ നിലപാട് കേരള രാഷ്ട്രീയത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഐക്യത്തിന് പിന്നിൽ ദുരൂഹമായ അജണ്ടകൾ ഉണ്ടെന്ന സുകുമാരൻ നായരുടെ പ്രസ്താവന വെള്ളാപ്പള്ളിയെ വെട്ടിലാക്കിയിരിക്കുകയാണ്.

TAGGED: G Sukumaran Nair, Hindu Unity, Kerala leader, Kerala Politics, Malayalam News, NSS SNDP Alliance, NSS SNDP Troll, Social Media Viral, Vellappally Natesan, Vellappally Trolled
kerala leader January 26, 2026 January 26, 2026
Share This Article
Facebook Twitter Copy Link Print
Previous Article വെള്ളാപ്പള്ളിക്ക് തിരിച്ചടി ! ഐക്യത്തിന് ഇല്ലെന്ന് NSS
Next Article സതീശൻ്റെ പടയോട്ടം, ഭരണം കടപുഴകും ! മുങ്ങുന്ന കപ്പലിൽ ഇല്ലെന്ന് NSS

Recent Posts

  • ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ
  • ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്
  • നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ
  • റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം
  • ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ സമയം ; 21.68 ലക്ഷം പേർ പൂർത്തിയാക്കി
  • മലയോര ജനതയെ ചേർത്തുപിടിക്കുന്ന നായകൻ; ‘ലർക്ക്’ കാണാൻ മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് കൈരളി തീയറ്ററിലെത്തും

You Might Also Like

ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ

health News

ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്

Business News

നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala Politics News Politics Tamil Nadu

റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം

Kerala Politics News
Welcome Back!

Sign in to your account

Lost your password?