Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ശബരിമല സ്വർണ്ണ കൊള്ള; കടകംപള്ളിയെ അറസ്റ്റ് ചെയ്യും! കടകംപള്ളിക്ക് വിനയായത് പത്മകുമാറിൻ്റെ മൊഴി

ശബരിമല സ്വർണ്ണ കൊള്ള; കടകംപള്ളിയെ അറസ്റ്റ് ചെയ്യും! കടകംപള്ളിക്ക് വിനയായത് പത്മകുമാറിൻ്റെ മൊഴി

kerala leader By kerala leader November 21, 2025 1 Min Read
Share

തിരുവനന്തപുരം: ശബരിമലയിൽ നടന്ന സ്വർണപ്പാളികൾ കൈമാറ്റം ചെയ്ത കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം മന്ത്രിയും സി.പി.എം. നേതാവുമായ കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നു. കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ നിർണായക മൊഴിയാണ് മന്ത്രിയായിരുന്ന കടകംപള്ളിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ശബരിമലയിലെ വിവാദ ഇടപാടുകൾ അന്നത്തെ മന്ത്രിയുടെ അറിവോടെയാണ് നടന്നതെന്നാണ് മൊഴിയിൽ നിന്നും വ്യക്തമാകുന്നത്.

സ്വർണപ്പാളികൾക്കായി ഉണ്ണികൃഷ്ണൻപോറ്റി ആദ്യം അപേക്ഷ നൽകിയത് സർക്കാരിനായിരുന്നുവെന്നും, സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഫയൽ ദേവസ്വം ബോർഡിന്റെ മുന്നിലെത്തിയതെന്നും പത്മകുമാർ മൊഴി നൽകി.

ചോദ്യം ചെയ്യൽ ഉടൻ:

പത്മകുമാറിന്റെ മൊഴിയുടെ വിശ്വാസ്യത പരിശോധിക്കാനും, ഇടപാടുകളിൽ സർക്കാർ ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്ന് ഉറപ്പിക്കാനുമാണ് പ്രത്യേക അന്വേഷണസംഘം ഇപ്പോൾ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. നോട്ടീസ് നൽകി വിളിപ്പിക്കാനുള്ള ആലോചനകളാണ് നിലവിൽ നടക്കുന്നത്.

കടകംപള്ളി സുരേന്ദ്രൻ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്ത സമയത്താണ് ശബരിമലയിലെ മുഴുവൻ സ്വർണക്കൊള്ളയും അരങ്ങേറിയത്. ഈ കാലയളവിലെ രണ്ട് ദേവസ്വം ബോർഡ് പ്രസിഡന്റുമാരും കേസിൽ നേരത്തെ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ, കേസ് അന്വേഷണത്തിൽ അതീവ നിർണായകമാണ് കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യാനുള്ള നീക്കം. ഈ ചോദ്യം ചെയ്യലിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ചോദ്യം ചെയ്യലിന് പിന്നാലെ കടകംപള്ളിയുടെ അറസ്റ്റും ഉണ്ടാകും.

TAGGED: Crime News, Gold Scam, kadakampally surendran, Kerala leader, Kerala Politics, Sabarimala, എ. പത്മകുമാർ, കടകംപള്ളി സുരേന്ദ്രൻ, ചോദ്യം ചെയ്യൽ, ദേവസ്വം ബോർഡ്, ശബരിമല, സിപിഎം, സ്വർണക്കൊള്ള
kerala leader November 21, 2025 November 21, 2025
Share This Article
Facebook Twitter Copy Link Print
Previous Article ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ! ദേശീയപാത തകർന്നപ്പോൾ ക്രഡിറ്റ് ഉപേക്ഷിച്ചു ഓടി ! ശബരിമല സ്വർണ്ണ മോഷണത്തിൽ പത്മകുമാർ അറസ്റ്റിലായതോടെ പുതിയ ക്യാപ്സൂൾ, “ഫയൽ ഒന്നും സർക്കാരിന് വരില്ല”
Next Article മണിച്ചൻ്റെ മാസപ്പടി മുതൽ ശബരിമല സ്വർണ്ണ കൊള്ള വരെ ! കടകംപള്ളി ചെറിയ മീനല്ല

Recent Posts

  • നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
  • ​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി
  • കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!
  • മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്
  • നെയ്മർ കരുത്തിൽ സാന്റോസ്! കൊരിറ്റിബയെ തകർത്ത് ബ്രസീലിയൻ കപ്പ് പ്രീ-ക്വാർട്ടറിൽ
  • സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.20% വിജയം; ഫലം അറിയാൻ ഈ ലിങ്കുകൾ ശ്രദ്ധിക്കുക!

You Might Also Like

നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Education National News

​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി

Kerala Politics News

കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!

News

മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്

News Sports
Welcome Back!

Sign in to your account

Lost your password?