Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » നിതീഷ് കുമാർ അഞ്ചാം തവണയും മുഖ്യമന്ത്രിയാകുമോ? ബിഹാർ തെരഞ്ഞെടുപ്പ് ഫലം ഇന്ന്

നിതീഷ് കുമാർ അഞ്ചാം തവണയും മുഖ്യമന്ത്രിയാകുമോ? ബിഹാർ തെരഞ്ഞെടുപ്പ് ഫലം ഇന്ന്

kerala leader By kerala leader November 14, 2025 1 Min Read
Share

പട്ന: രാജ്യത്തിന്റെ ശ്രദ്ധയാകർഷിച്ച ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്. സംസ്ഥാനം ആര് ഭരിക്കുമെന്ന് ഇന്ന് അറിയാം. നിലവിലെ ഭരണസഖ്യമായ എൻ.ഡി.എ വീണ്ടും അധികാരത്തിലെത്തുമെന്നും, നിതീഷ് കുമാർ അഞ്ചാം തവണയും മുഖ്യമന്ത്രിയാകുമെന്നുമാണ് സഖ്യം പ്രത്യാശിക്കുന്നത്. എക്‌സിറ്റ് പോളുകളിൽ ഒന്നുരണ്ടെണ്ണം ഒഴികെ ബാക്കിയെല്ലാം ബിജെപി മുന്നണിക്ക് ഭരണത്തുടർച്ച പ്രവചിക്കുന്നതും എൻഡിഎയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ട്.

​രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തീരുന്നതോടെ ആദ്യ ട്രെൻഡുകൾ പുറത്തുവരും. പത്ത് മണിയോടെ നിയമസഭാ മണ്ഡലങ്ങളിലെ ചിത്രം ഏറെക്കുറെ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

​സംസ്ഥാനത്ത് മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമായിരുന്നുവെങ്കിലും, പ്രചാരണ മികവ് എൻഡിഎയ്ക്ക് അനുകൂലമായെന്നാണ് എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത്. യുവ നേതാവ് തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം വലിയ മുന്നേറ്റം നടത്തുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. എന്നാൽ, ഭൂരിപക്ഷം എക്സിറ്റ് പോളുകളും മഹാസഖ്യത്തിന് ഭരണത്തിലെത്താൻ ആവശ്യമായ ഭൂരിപക്ഷം പ്രവചിക്കുന്നില്ല.

​എക്സിറ്റ് പോളുകൾ പുറത്തുവന്നതിന് പിന്നാലെ നിതീഷ് കുമാർ തന്നെയാകും അടുത്ത മുഖ്യമന്ത്രിയെന്ന് എൻഡിഎ നേതാക്കൾ ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു. 243 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ബീഹാർ ജനത വിധിയെഴുതിയത്. കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകളാണ് ആവശ്യം.

TAGGED: Bihar Assembly Election Result, Bihar Election, BJP, Exit Polls, NDA, Nitish Kumar, RJD, എൻഡിഎ, നിതീഷ് കുമാർ, ബിഹാർ തെരഞ്ഞെടുപ്പ്
kerala leader November 14, 2025 November 14, 2025
Share This Article
Facebook Twitter Copy Link Print
Previous Article 2026 തെരഞ്ഞെടുപ്പിലെ താരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പുത്തൻ വാഹനം ‘മഹീന്ദ്ര ഥാർ റോക്സ്’
Next Article കോൺഗ്രസ്സിന് മുന്നിൽ ഇനി ‘ഒറ്റ’ വഴി മാത്രം! പുതിയ രാഷ്ട്രീയ സമവാക്യം തേടി ‘ഇന്ത്യ’ മുന്നണി | Sreekumar Manayil

Recent Posts

  • നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
  • ​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി
  • കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!
  • മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്
  • നെയ്മർ കരുത്തിൽ സാന്റോസ്! കൊരിറ്റിബയെ തകർത്ത് ബ്രസീലിയൻ കപ്പ് പ്രീ-ക്വാർട്ടറിൽ
  • സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.20% വിജയം; ഫലം അറിയാൻ ഈ ലിങ്കുകൾ ശ്രദ്ധിക്കുക!

You Might Also Like

നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Education National News

​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി

Kerala Politics News

കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!

News

മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്

News Sports
Welcome Back!

Sign in to your account

Lost your password?