Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ബെന്യാമിൻ രാജസദസ്സിലെ വിദൂഷകനോ? പിണറായി സ്തുതിപാഠകൻ! രൂക്ഷവിമർശനവുമായി മുബാസ് ഓടക്കാലി

ബെന്യാമിൻ രാജസദസ്സിലെ വിദൂഷകനോ? പിണറായി സ്തുതിപാഠകൻ! രൂക്ഷവിമർശനവുമായി മുബാസ് ഓടക്കാലി

kerala leader By kerala leader November 2, 2025 1 Min Read
Share

തിരുവനന്തപുരം: എഴുത്തുകാരൻ ബെന്യാമിൻ ജനാധിപത്യ കാലഘട്ടത്തിൽ ‘രാജസദസ്സിലെ വിദൂഷകന്റെ’ വേഷം കെട്ടിയാടുകയാണെന്ന് കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലി. ഭരണകൂട സ്തുതിപാഠകരായ ബെന്യാമിനെ പോലുള്ളവരുടെ ‘ജീർണ്ണിച്ച വിദൂഷക മനസ്സുകളോട്’ പ്രതികരിക്കേണ്ടതില്ലെങ്കിലും, സാംസ്കാരിക കേരളം ഇവർക്ക് നൽകിയിട്ടുള്ള അപ്പോസ്തല ഫ്രെയിം കാരണം വിമർശനം അനിവാര്യമാണെന്നും മുബാസ് ഓടക്കാലി രൂക്ഷമായി വിമർശിച്ചു.

- Advertisement -
Ad imageAd image

​ജനാധിപത്യപരമായ വിമർശനങ്ങളെ എ.സി. റൂമിലിരിക്കുന്ന ‘കൊച്ചമ്മമാരോടും’ വിമർശിക്കുന്നവരെ ‘ബഹിരാകാശത്തേക്ക് കയറ്റി അയക്കേണ്ട എലിവാണങ്ങളായും’ ചിത്രീകരിക്കുന്ന ബെന്യാമിന്റെ നിലപാട് സെപ്റ്റിക് ടാങ്കിനേക്കാൾ ദുർഗന്ധം വമിക്കുന്നതാണെന്നും മുബാസ് ഓടക്കാലി കുറ്റപ്പെടുത്തി.

​രാഷ്ട്രീയത്തിലെ ഇരട്ടത്താപ്പ്:

- Advertisement -
Ad imageAd image

​രാഷ്ട്രീയ വിഷയങ്ങളിൽ ബെന്യാമിൻ താൽപര്യമനുസരിച്ച് മാത്രം പ്രതികരിക്കുന്ന ‘ഊള’യാണെന്നും മുബാസ് ഓടക്കാലി ആരോപിച്ചു. പിണറായി സർക്കാരിനെതിരെ സാംസ്കാരിക വിഷയങ്ങളിൽ മൗനം പാലിക്കുകയും അവസരം കിട്ടുമ്പോൾ സ്തുതി പറയുകയും ചെയ്യുന്നതാണ് ബെന്യാമിന്റെ രീതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിമർശനങ്ങളെ എതിർക്കുമ്പോൾ ഭാഷയിൽ മര്യാദ ആവശ്യമാണ്.

​അതിദാരിദ്ര്യ കണക്കിലെ ചോദ്യങ്ങൾ:

​സംസ്ഥാനത്തെ അതിദാരിദ്ര്യം സംബന്ധിച്ച സർക്കാരിന്റെ കണക്കുകളെയും മുബാസ് ചോദ്യം ചെയ്തു. എൽ.ഡി.എഫ്. അധികാരത്തിൽ വരുന്നതിന് മുൻപ് പ്രകടനപത്രികയിൽ പറഞ്ഞ നാലര ലക്ഷം പരമദരിദ്രർ എങ്ങനെയാണ് ഒരു സുപ്രഭാതത്തിൽ 64,000 പേരായി ചുരുങ്ങിയതെന്ന് അദ്ദേഹം ചോദിച്ചു. കേന്ദ്ര സർക്കാരിന്റെ എ.എ.വൈ. കാർഡുള്ള 5,91,194 അതിദരിദ്രർ കേരളത്തിലുണ്ടെന്ന് നിയമസഭയിൽ മന്ത്രി തന്നെ മറുപടി നൽകിയിട്ടുണ്ട്. കൂടാതെ, 2011 സെൻസസ് പ്രകാരം 1.16 ലക്ഷം ആദിവാസി കുടുംബങ്ങളിൽ 6400 കുടുംബങ്ങൾ മാത്രമാണ് സർക്കാരിന്റെ പട്ടികയിൽ ഉൾപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

​അതിദാരിദ്ര്യം അവസാനിച്ചു എന്ന പ്രഖ്യാപനം കാരണം കേന്ദ്ര പദ്ധതികളിൽ നിന്ന് കേരളം പുറത്താകുമോ എന്ന സാമ്പത്തിക വിദഗ്ദ്ധരുടെ ചോദ്യങ്ങളെ ആലുവ റെയിൽവേ സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ കഥ പറഞ്ഞല്ല ബെന്യാമിൻ പ്രതിരോധിക്കേണ്ടതെന്നും മുബാസ് ഓടക്കാലി പറഞ്ഞു.

​”പിണറായി വിജയന്റെ സ്തുതി പറയലാണ് മുഖ്യ ലക്ഷ്യമെങ്കിൽ ക്ലിഫ് ഹൗസിലോ സെക്രട്ടേറിയേറ്റിലോ കുശിനിക്കാരന്റെ പോസ്റ്റ്‌ ഒഴിവുണ്ടോന്ന് തിരക്കണം,” എന്ന് പറഞ്ഞുകൊണ്ടാണ് മുബാസ് ഓടക്കാലി തന്റെ വിമർശനം അവസാനിപ്പിച്ചത്.

TAGGED: Benyamin, Kerala leader, Kerala Politics, Mobass Odakkali, അതിദാരിദ്ര്യം, കെ.എസ്.യു, കേരള രാഷ്ട്രീയം, പിണറായി വിജയൻ, ബെന്യാമിൻ, ഭരണകൂട സ്തുതിപാഠകൻ, മുബാസ് ഓടക്കാലി, വിമർശനം
kerala leader November 2, 2025 November 2, 2025
Share This Article
Facebook Twitter Copy Link Print
Previous Article തിരുവനന്തപുരം കോർപറേഷനിൽ ‘ശബരീനാഥൻ മാജിക്’: കെ.എസ്.ശബരീനാഥൻ കവടിയാർ വാർഡിൽ മത്സരിക്കും; തന്ത്രം മെനഞ്ഞ് കോൺഗ്രസ്
Next Article കച്ചമുറുക്കി കോൺഗ്രസ്: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ലക്ഷ്യം, കെ. മുരളീധരൻ്റെ ‘ഓപ്പറേഷൻ തലസ്ഥാനം’ നാളെ ആരംഭിക്കും!

Recent Posts

  • നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി
  • 🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!
  • പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്
  • ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ
  • Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും
  • ‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക

You Might Also Like

നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി

Football News Sports

🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!

News Travel World

പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്

cricket News Sports

ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?