കണ്ണൂർ: കലിപ്പിലാണ് കണ്ണൂർ സി പി എം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് . കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎം കോട്ടയായ പയ്യന്നൂരും തളിപറമ്പും യു.ഡി എഫ് പിടിച്ചെടുത്തതോടെ സമനില തെറ്റിയ അവസ്ഥയിലാണ് രാഗേഷ് .
പയ്യന്നൂരിൽ കുഞ്ഞികൃഷ്ണനും തളിപറമ്പിൽ ടി.കെ. ഗോവിന്ദനും വൻ ഭൂരിപക്ഷത്തിൽ ജയിച്ചെങ്കിലും ഇവരുടെ ജയം അംഗീകരിക്കാൻ രാഗേഷ് ഇതുവരെ തയ്യാറായിട്ടില്ല. പിണറായിയും ഗോവിന്ദനും സമാന അവസ്ഥയിലാണ്.
ജനത്തിനാണ് തെറ്റിയത് എന്നും തങ്ങളാണ് ശരിയെന്നും അവർ വീണ്ടും വീണ്ടും മൈക്കിലൂടെ ഉദ്ഘോഷിക്കുകയാണ്. പയ്യന്നൂരിൽ ഇന്നലെ നടന്ന രാഷ്ട്രിയ വിശദീകരണ യോഗത്തിൽ കുഞ്ഞികൃഷ്ണനെ ഭീഷണി പെടുത്തുന്ന രീതിയിലാണ് പിണറായിയും രാഗേഷും പ്രസംഗിച്ചത്.
ആ കലിപ്പ് ഇന്ന് തളിപറമ്പിലും ആവർത്തിച്ചിരിക്കുകയാണ് രാഗേഷ് . ടി . കെ . ഗോവിന്ദനെയാണ് ഇന്ന് വിരട്ടിയത
‘കൂടെ നിന്ന് പാർട്ടിയുടെ നെഞ്ചത്ത് കഠാര വെച്ച് കുത്തിയ ആളാണ് TK Govindan, പാർട്ടി ഒരിക്കലും മറക്കില്ല, ഞങ്ങൾ എന്നും ഓർത്തുവെക്കും’ – രാഗേഷ് പറഞ്ഞു.
വാസ്തവത്തിൽ രാഗേഷിനെ സിപിഎമ്മിൻ്റെ അന്തകൻ ആയിട്ടാണ് കോൺഗ്രസ് കരുതുന്നത്. രണ്ടാം പിണറായി സർക്കാരിൽ പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി രാഗേഷ് എത്തിയതു മുതൽ പിണറായിയുടെ പതനം ആരംഭിച്ചു. ഒടുവിൽ പിണറായി കണ്ണൂർ ജില്ലാ സെക്രട്ടറിയായി രാഗേഷിനെ നിയമിച്ചു. അതോടെ സിപി എം കോട്ടയായ കണ്ണൂർ ജില്ലയും യു.ഡി എഫിൻ്റെ കയ്യിൽ എത്തി.
യ
