സാന്റോസ്, ബ്രസീൽ — സൂപ്പർ താരം നെയ്മർ ജൂനിയറിന്റെ മിന്നുന്ന അസിസ്റ്റിൽ കോപ ഡു ബ്രസീൽ റൗണ്ട് ഓഫ് 16 മത്സരത്തിൽ ക്ലബ്ബ് ഡു റാമോയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് സാന്റോസ് എഫ്.സി.
മത്സരത്തിന്റെ ആദ്യ പകുതിയിൽ റാമോ താരം മാർലോൺ ചുവപ്പ് കാർഡ് കണ്ട് പുറത്തായെങ്കിലും സാന്റോസിന് ഗോൾ കണ്ടെത്താനായിരുന്നില്ല.
തുടർന്ന് രണ്ടാം പകുതിയുടെ തുടക്കത്തിൽ (45-ാം മിനിറ്റിൽ) പകരക്കാരനായി കളത്തിലിറങ്ങിയ നെയ്മർ മത്സരത്തിന്റെ ഗതി തിരിച്ചുവിട്ടു.
74-ാം മിനിറ്റിൽ ലഭിച്ച അവസരത്തിൽ നെയ്മർ നൽകിയ തകർപ്പൻ പാസ് സ്വീകരിച്ച് സ്ട്രൈക്കർ റോണിയാണ് സാന്റോസിന്റെ വിജയഗോൾ നേടിയത്.
വെറും 45 മിനിറ്റ് മാത്രം കളിച്ച നെയ്മർ 3 പ്രധാന അവസരങ്ങൾ സൃഷ്ടിക്കുകയും 92 ശതമാനം കൃത്യതയോടെ പാസുകൾ പൂർത്തിയാക്കുകയും ചെയ്തു. ഈ വിജയത്തോടെ സാന്റോസ് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി.