തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശം വാനോളമുയർത്തിക്കൊണ്ട് വട്ടിയൂർക്കാവ് മണ്ഡലത്തിൽ യു.ഡി.എഫിന്റെ വമ്പൻ പ്രചാരണ പരിപാടി. മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരന്റെ വിജയത്തിനായി കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസിന്റെ കരുത്തനായ നേതാവുമായ ഡി.കെ. ശിവകുമാർ ന(ഏപ്രിൽ 6, തിങ്കൾ) വട്ടിയൂർക്കാവിൽ റോഡ് ഷോ നടത്തും.
രാവിലെ 10:00 മണിക്ക് നെട്ടയം ജംഗ്ഷനിൽ നിന്നാണ് ആവേശകരമായ ഈ റോഡ് ഷോ ആരംഭിക്കുന്നത്. വട്ടിയൂർക്കാവ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ കടന്നുപോകുന്ന പരിപാടി പ്രവർത്തകർക്ക് വലിയ ആത്മവിശ്വാസമാണ് പകരുന്നത്.
റോഡ് ഷോ കടന്നുപോകുന്ന പ്രധാന സ്ഥലങ്ങൾ:
- നെട്ടയം ജംഗ്ഷൻ (തുടക്കം)
- വട്ടിയൂർക്കാവ്
- കാഞ്ഞിരംപാറ
- മരുതംകുഴി
- ശാസ്തമംഗലം
- വെള്ളയമ്പലം
- കെസ്റ്റൺ റോഡ്
- ദേവസ്വം ബോർഡ് ജംഗ്ഷൻ
- നന്തൻകോട് ജംഗ്ഷൻ
- പി.എം.ജി (സമാപനം)
തിരഞ്ഞെടുപ്പ് ഗോദയിൽ ശക്തമായ പോരാട്ടം നടക്കുന്ന വട്ടിയൂർക്കാവിൽ ഡി.കെ. ശിവകുമാറിന്റെ സാന്നിധ്യം യു.ഡി.എഫ് ക്യാമ്പുകളിൽ വലിയ ഉണർവ് ഉണ്ടാക്കിയിട്ടുണ്ട്.മുതിർന്ന കോൺഗ്രസ് നേതാക്കളും യു.ഡി.എഫ് പ്രവർത്തകരും റോഡ് ഷോയിൽ അണിനിരക്കും.
![]()
